ബി ഉണ്ണികൃഷ്ണൻ ചിത്രത്തിൽ വിക്കൻ വക്കീലായി ദിലീപ്!! ചിത്രത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ...
ഒറ്റ ഷെഡ്യൂൾകൊണ്ട് ചിത്രം പൂർത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ അത്ഭുതം സൃഷ്ടിച്ച താരമാണ് ദിലീപ്. ബാക്കിയുള്ള താരങ്ങൾ ചെയ്യാത്ത ചലഞ്ചിങ്ങായിട്ടുള്ള പല കഥാപാത്രങ്ങളും ദിലീപ് പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. രാധകൃഷ്ണൻ എന്ന രാധയായും മോഹനിയെന്ന് സ്ത്രീയായും എത്തി പ്രേക്ഷകർക്കിടയിൽ വിസ്മയം തീർത്തിട്ടുണ്ട്. ഇപ്പോഴിത വീണ്ടും അത്തരത്തിലുള്ള ഒരു കഥാപാത്രവുമായി ദിലീപ് എത്തുകയാണ്.

ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും ചെയ്യുന്ന നീതിയെന്ന ചിത്രത്തിൽ വിക്കുളള വക്കീലായി ദിലീപ് എത്തുന്നു. ചിത്രത്തിൽ മംമ്ത മോഹൻദാസും പ്രിയാ ആനന്ദുമായണ് നായികമാർ. ഇവരെ കൂടാതെ ഒരു നായിക കൂടി ഈ ചിത്രത്തിലുണ്ട്. എന്നാൽ ഇത് ആരാണെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. സിനിമയുടെ ഷൂട്ടിങ്ങ് എറണാകുളത്ത് ആരംഭിച്ചിട്ടുണ്ട്. പ്രമുഖ ബോളിവുഡ് നിർമ്മാണ കമ്പനിയായ വയാകോ 18 നാണ് ചിത്രം നിർമ്മിക്കുന്നത്. ഒറ്റ ഷെഡ്യൂൾകൊണ്ട് ചിത്രം പൂർത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ക്രിസ്മസിന് റിലീസായിട്ടാകും ചിത്രം തീയേറ്ററുകളിൽ എത്തുക. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.
മൈ ബോസ് ടു കൺട്രീസ് എന്ന സൂപ്പർഹിറ്റ് ചിത്രങ്ങളൾക്ക് ശേഷം ദിലീപിന്റെ നായികയായി മംമ്ത എത്തുന്ന ചിത്രമാണിത്. പൃഥ്വിരാജ് ചിത്രമായ എസ്രയിലൂടെ മലയാളത്തിലെത്തിയ തെന്നിന്ത്യൻ താരം പ്രിയാ ആനന്ദിന്റെ മലയാളത്തിലെ മൂന്നാമത്തെ ചിത്രമാണിത്. നിലവിൽ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ചിത്രമായ പ്രൊഫ. ഡിങ്കനിലാണ് ദിലീപ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ബി ഉണ്ണകൃഷ്ണൻ ചിത്രം പൂർത്തിയാക്കിയാൽ ഉടൻ തന്നെ പ്രെഫ ഡിങ്കനിൽ റീ ജോയിൻ ചെയ്യു. ന്യൂ ടിവിയുടെ ബാനറിൽ സനൽ തോട്ടം നിർമ്മിക്കുന്ന പ്രെഫ ഡിങ്കന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് റാഫിയാണ്. നമിത പ്രമോദാണ് ചിത്രത്തിലെ നായികയായിക.


Click it and Unblock the Notifications