»   »  മോഹൻലാലിനേയും മമ്മൂട്ടിയേയും മുന്നിൽ നിർത്തി കരുക്കൾ നീക്കുന്നു!! മുഖം നോക്കാതെ തുറന്നടിച്ച് നടൻ

മോഹൻലാലിനേയും മമ്മൂട്ടിയേയും മുന്നിൽ നിർത്തി കരുക്കൾ നീക്കുന്നു!! മുഖം നോക്കാതെ തുറന്നടിച്ച് നടൻ

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  വെട്ടിത്തുറന്നു പ്രമുഖ നടന്മാരും | filmibeat Malayalam

  മലയാള സിനിമ മേഖലയെ ചുറ്റിപ്പറ്റി പുകയുന്ന വിവാദം കൂടുതൽ ബാധിച്ചിരിക്കുന്നത് താര രാജാക്കന്മാരെയാണ്. മോഹൻലാലിനേയും മമ്മൂട്ടിയേയും മുന്നിൽ നിർത്തി ഒരു കൂട്ടർ ചരട് വലിക്കുന്നുവെന്നാണ് സമൂഹത്തിൽ നിന്ന് ഉയർന്നു വരുന്ന ഒരു വിമർശനം. സിനിമ മേഖലയിൽ നിന്നുള്ള പലരും ഇക്കാര്യം ഇതിനോടകം തന്നെ ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. അമ്മയുടെ നിലപാടുകൾക്കെതിരെ വിമർശനവുമായി വനിത താരങ്ങളാണ് രംഗത്തെത്തിയത്.

  തീരുമാനം ഗംഭീരം!! അമ്മയിൽ നിന്നുള്ള രാജിയ്ക്ക് ശേഷം ഗീതുവിന് ലഭിച്ച സർപ്രൈസ് സൂപ്പർ!!

  ദിലീപിനെ അമ്മയിലേയ്ക്ക് മടക്കി കൊണ്ടു വരുന്ന നടപടിയെ വിമർശിച്ച് നടൻ പി ബാലചന്ദ്രൻ രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹം തന്റേ ഫേസ്ബുക്കിലൂടെയാണ് അമ്മയ്ക്കെതിരെ തുറന്നടിച്ചത്. വിഷയത്തിൽ തന്റെ തീരുമാനം അദ്ദേഹം വളരെ വ്യക്തമായി തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ട്. ബാലചന്ദ്രനെ പിന്തുണച്ച് വനിത സംഘടനയിലെ അംഗവും നടിയുമായ സജിത മഠത്തിൽ രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് ഇങ്ങനെ.

  ദിലീപിനെ ചൊല്ലി അമ്മയിൽ അടിപിടി!! ഒന്നുമറിയാതെ ജനപ്രിയ നായകൻ ഭക്തിയിൽ!! കാണൂ

  മാധ്യമങ്ങൾക്ക് വിലക്ക്

  മാധ്യമപ്രവർത്തകർക്ക് ഏർപ്പെടുത്തിയ വിലക്കും, ദിലീപിനെ തിരിച്ചെടുത്ത നടപടിയും നിഗൂഢമായ ചർച്ചക്ക് ശേഷം അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ പൊടുന്നനെ അറിയിക്കുകയായിരുന്നു. അപ്പോൾ തന്നെ പ്രതികരിക്കാൻ കഴിയാതെ പോയതിൽ പശ്ചാത്താപമുണ്ട്. ധാർമ്മികവിരുദ്ധമായ ആ നടപടികളോട് യോജിക്കാനാവില്ല. മോഹൻലാലിനെയും മമ്മൂട്ടിയെയും മുൻപിൽ നിർത്തി, ഒരു സംഘം സ്ഥാപിത താൽപര്യക്കാർ കരുക്കൾ നീക്കുകയാണെന്നു മറ്റു പലരേയുംപോലെ ഞാനും വിശ്വസിക്കുന്നു. മുറിവേൽക്കുന്ന സ്ത്രീത്വത്തോടൊപ്പം എന്നും ഉണ്ടാകും എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

  നഷ്ടപ്പെടാന്‍ കുറച്ച് കഥാപാത്രങ്ങള്‍ മാത്രം

  പി ബാലചന്ദ്രന്റെ പോസ്റ്റ് പങ്കുവെച്ച് നടി സജിത മഠത്തിൽ രംഗത്തെത്തിയിട്ടുണ്ട്. താങ്കളുടെ ശിഷ്യ ആയതില്‍ ഞാന്‍ സന്തോഷിക്കുന്നു. രാജിവച്ചില്ലെങ്കിലും പ്രതികരിക്കുകയെങ്കിലും ചെയ്യാമല്ലോ. ഉറക്കം നടക്കുന്നവര്‍ ഉറങ്ങട്ടെ! " നമുക്ക് നഷ്ടപ്പെടാന്‍ കുറച്ച് കഥാപാത്രങ്ങള്‍ മാത്രം" താരം സ്ക്രീൻ ഷോർട്ടിനോടൊപ്പം ഫേസ്ബുക്കിൽ കുറിച്ചു. ഇതിനും മുൻപും അമ്മയുടെ നിലപാടിനെ എതിർത്ത് താരം രംഗത്തെത്തിയിരുന്നു. എല്ലാവരും ഭയകൊണ്ടാണ് നടനെ പിന്തുണക്കുന്നതെന്നാണ് താരം അന്ന് പറഞ്ഞത്.

  നടിമാരുടെ എതിർപ്പ്

  അമ്മയിലേയ്ക്കുള്ള ദിലീപിന്റെ മടങ്ങി വരവിനെതിരെ ശക്തമായ വിമർശനങ്ങളായിരുന്നു ഉയർന്ന് വന്നിരുന്നത്. അമ്മയുടെ നിലപാടിനെതിരെ വനിത സംഘടന രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും അവർ തങ്ങളുടെ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. വനിത സംഘടന താരങ്ങൾ അമ്മയിൽ നിന്ന് രാജിവെച്ചത് വൻ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിനു പിന്നാലെ പല താരങ്ങളും വിഷയത്തിൽ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ വീണ്ടും ഒരു ചർച്ചയ്ക്ക് നിത താരങ്ങൾ കത്ത് നൽകിയിട്ടുണ്ട്

  നിരപരാധിത്വം തെളിയിച്ച് പുറത്തു വരും

  ദിലീപിന്റെ അമ്മ പ്രവേശനം വൻ ചർച്ച വിഷയമായപ്പോൾ താരം തന്റെ അഭിപ്രായം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തിൽ തന്റെ അഭിപ്രായം അറിയിച്ച് ദിലീപ് അമ്മ ജനറൽ സെക്രട്ടറിയ്ക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ പൂർണ്ണ രൂപം താരം പുറത്തു വിടുകയും ചെയ്തിരുന്നു. കത്ത് ഇങ്ങനെ

  കഴിഞ്ഞ 24നുകൂടിയ അമ്മയുടെ ജനറൽ ബോഡിയിൽ അമ്മയിലെ മെമ്പറായ എന്നെ പുറത്താക്കുവാൻ എനിക്കു നോട്ടീസ്‌ നൽകാതെയും,എന്റെ വിശദീകരണം കേൾക്കാതെയും എടുത്ത അവയ്‌ലബിൾ എക്സിക്യൂട്ടീവിന്റെ മുൻ തീരുമാനം നിലനിൽക്കുന്നതല്ല എന്ന് തീരുമാനിച്ചവിവരം മാധ്യമങ്ങളിലൂടെ അറിയാൻ ഇടയായി അതിൽ അമ്മ ഭാരവാഹികൾക്കും,സഹപ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തുന്നു.എന്നാൽ ഞാൻ മനസ്സാ വാചാ അറിയാത്തൊരു കേസ്സിന്റെ കെണിയിൽ പെടുത്തപ്പെട്ടിരിക്കുന്നതിനാൽ ഈ കേസിൽ കേരളത്തിലെ പ്രേക്ഷകർക്കും,ജനങ്ങൾക്കും മുന്നിൽ എന്റെ നിരപരാധിത്വം തെളിയിക്കും വരെ ഒരുസംഘടനയുടേയും പ്രവർത്തനങ്ങളിൽ സജീവമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല.‘ഫിയോക്ക്' എന്ന സംഘടനക്ക് ഇതേ സാഹചര്യത്തിൽ എഴുതിയ കത്തിൽ മുമ്പു് ഇത് ഞാൻ സൂചിപ്പിച്ചിരുന്നതാണ്
  മലയാളസിനിമയിലെ ഒട്ടേറെ അഭിനേതാക്കൾക്ക് ആശ്രയമായി നിൽക്കുന്ന അമ്മ എന്ന സംഘടനയെ എന്റെ പേരും പറഞ്ഞ് പലരും അപമാനിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു. കൂടാതെ അമ്മയുടെ പുതിയ ഭാരവാഹികൾക്ക് ആശംസകളും താരം നേർന്നിട്ടുണ്ട്,

  പി ബാലചന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റ്

  English summary
  dileep back amma, p balachandren aganist amma

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more