മഞ്ജുവിനും കൂട്ടർക്കും മാത്രമല്ല പ്രതികരിക്കാൻ ധൈര്യം!! അമ്മയുടെ നയത്തിനെതിരെ തുറന്നടിച്ച് നടി

പുറത്താക്കാൻ മണിക്കൂറുകൾ,തിരിച്ചെടുക്കാൻ മിനിറ്റുകൾ

ദിലീപിനെ തിരിച്ചെടുത്തത് അമ്മയിൽ വീണ്ടും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടിമാരായ പത്മപ്രിയ, രേവതി, പാർവതി എന്നിവർ താരസംഘടനയായ അമ്മയിൽ കത്ത് നൽകിയിരുന്നു. ഈ വിഷയത്തിൽ ജൂലൈയ് മാസത്തിൽ വീണ്ടും അമ്മയോഗം ചേരും. നിലവിൽ ഇത്തരത്തിലുള്ള പ്രശ്നം അപമാനിക്കപ്പെട്ട നടിയേയോ അല്ലെങ്കിൽ പുറത്താക്കപ്പെട്ട നടനയോ മാത്രം ബാധിക്കുന്നതല്ലെന്ന് പത്മപ്രിയ പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസ്സ് മലയാളത്തിനു നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

padma priya

നാളെ തനിയ്ക്കൊരു പ്രശ്നം സംഭവിച്ചാൽ അമ്മ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാൻ താൽപര്യമുണ്ടെന്ന് പത്മപ്രിയ പറഞ്ഞു. പുറത്താക്കപ്പെട്ട നടൻ മാത്രമല്ല നടിയും ഈ സംഘടനയുടെ അംഗമാണ്. രണ്ടു പേരേയും ഒരു പോലെ വേണം അമ്മ പരിഗണിക്കാൻ. ഈ പ്രശ്നം രണ്ടു പേരിൽ ഒതുങ്ങുന്നതല്ലന്നും പത്മപ്രിയ പറഞ്ഞു. കൂടാതെ നടിക്കൊപ്പം നിൽക്കുക എന്ന് തങ്ങളുടെ മാത്രം ഉത്തരവാദിത്വം എന്നു കരുതുന്നവർ എന്തു കൊണ്ട് യോഗത്തിൽ ഇക്കാര്യം ഉന്നയിച്ചില്ലെന്നും താരം ചോദിക്കുന്നുണ്ട്. കേസിൽ ആരോപണ വിധേയനായ നടനെ പുറത്താക്കുന്ന തീരുമാനമെടുക്കാൻ ണിക്കൂറുകൾ വേണ്ടി വന്നു. എന്നാലാ‍ തിരിച്ചെടുക്കുന്ന തീരുമാനത്തിലെത്താൻ മിനിറ്റുകൾ മാത്രമേ ആവശ്യം വന്നുള്ളൂവെന്ന വസ്തുത തന്നെ ഞെട്ടിച്ചുവെന്നും പത്മപ്രിയ വ്യക്തമാക്കി.

താൻ ‍ഡബ്ല്യൂസിസിയുടെ മാത്രം അംഗമല്ല , അമ്മയുടേയും അംഗമാണ്. അതിനാൽ തന്നെ എല്ലാ അംഗങ്ങളേയും ഒരു പേലെ കാണാനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും അമ്മ തയ്യാറാകണമെന്നും പത്മപ്രിയ പറഞ്ഞു. അനുകൂലമായ തീരുമാനം അമ്മയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണെന്നും താരം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X