മഞ്ജു പോകുമെന്ന് പറഞ്ഞു, പോകുന്നത് ദിലീപ്
സൂര്യയുടെ നായികയായി മഞ്ജു വാര്യര്‍ തമിഴിലേക്ക് പോകുന്നു എന്നായിരുന്നു കുറച്ചു ദിവസം മുമ്പ് വരെ വാര്‍ത്ത. പക്ഷെ മഞ്ജുവിന് വച്ചത് ദിലീപിന് കൊണ്ടു എന്ന് പറഞ്ഞതുപോലെയായി. പോകുന്നത് മഞ്ജുവല്ല, ദിലീപാണ്. ദിലീപ് തമിഴ് സിനിമയിലേക്ക് പോകുന്നു എന്ന വാര്‍ത്ത നേരത്തെ ഫില്‍മിബീറ്റ് റിപ്പോര്‍ട്ട് ചെയ്തതാണ്.
ദിലീപ് ആദ്യമായി തമിഴ് ചിത്രത്തില് നായകനാകുന്നു
ഭാഷയുടെ അതിര്‍ വരമ്പുകള്‍ ലംഘിച്ചുകൊണ്ടാണ് ദിലീപിന്റെ ജൈത്രയാത്ര. തമിഴ് മാത്രമല്ല കന്നടയിലും ദിലീപ് ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. തെലുങ്കില്‍ സത്യസായി ബാബയുടെ ജീവിതം ആസ്പദമാക്കിയൊരുക്കുന്ന ബാബ സത്യ സായി എന്ന ചിത്രത്തിലും ദിലീപ് തന്നെയാണ് നായകന്‍. അങ്ങനെ ദിലീപ് മലയാളത്തിന് പുറമെ തമിഴിലും കന്നടയിലും തെലുങ്കിലും കാലുറപ്പിക്കാനുള്ള പരിപാടിയിലാണ്.

മഞ്ജു പോകുമെന്ന് പറഞ്ഞു, പോകുന്നത് ദിലീപ്
ദിലീപ് സിനിമകള്‍ക്ക് തമിഴകത്ത് എന്നും സ്വീകാര്യത ലഭിച്ചിട്ടുണ്ട്. തമിഴരെ സംബന്ധിച്ച് മോഹന്‍ലാലും മമ്മൂട്ടിയും കഴിഞ്ഞാല്‍ പിന്നെ സ്ഥാനം ജനപ്രിയ നായകനാണെന്നാണ് വിലയിരുത്തല്‍. ഇത് തന്നെയാണ് സംവിധായകന്‍ ദിലീപിനെ തിരഞ്ഞെടുക്കാനുള്ള കാര്യം

മഞ്ജു പോകുമെന്ന് പറഞ്ഞു, പോകുന്നത് ദിലീപ്
മലയാളത്തില്‍ ഹാസ്യ വേഷങ്ങള്‍ കൊണ്ട് തന്നെ ജനപ്രിയനാകനായി മാറിയ ദിലീപിന് തമിഴകത്ത് കാത്തിരിയ്ക്കുന്നതും ഒരു ഹാസ്യ ചിത്രം തന്നെയാണ്. ദിലീപിന്റെ ഹാസ്യത്തരങ്ങള്‍ തമിഴകം എത്രമാത്രം ആസ്വദിക്കുന്നുണ്ടെന്ന് കണക്കാക്കി തന്നെയാണ് സംവിധായകന്റെ കരുനീക്കല്‍

മഞ്ജു പോകുമെന്ന് പറഞ്ഞു, പോകുന്നത് ദിലീപ്
കണ്ണ ലഡ്ഡു തിന്ന ആസയാ എന്ന ചിത്രത്തിലൂടെ ശ്രദ്ധയനായ മണികണ്ഠനാണ് ദിലീപിനെ നായകനാക്കി തമിഴകത്ത് പുതിയ പരീക്ഷണത്തിന് മുതിരുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കി വരികയാണ്.

മഞ്ജു പോകുമെന്ന് പറഞ്ഞു, പോകുന്നത് ദിലീപ്
ദിലീപിന്റെ കന്നി തമിഴ് ചിത്രമാണിതെന്ന് ആരും തെറ്റിദ്ധരിക്കരുത്. 2002 ല്‍ പുറത്തിറങ്ങിയ രാജ്യം എന്ന ചിത്രത്തില്‍ വിജയകാന്തിനൊപ്പം ദിലീപ് അഭിനയിച്ചിരുന്നു.

മഞ്ജു പോകുമെന്ന് പറഞ്ഞു, പോകുന്നത് ദിലീപ്
അതേ സമയം ദിലീപ് ഭാഷയുടെ അതിര്‍ വരമ്പുള്‍ ലങ്കിച്ചുകൊണ്ടാണ് യാത്ര തുടരുന്നത്. തമിഴിന് പുറമെ ഒരു കന്നട ചിത്രത്തിലും താരം അതിഥിയായി വേഷമിടുന്നുണ്ട്.

മഞ്ജു പോകുമെന്ന് പറഞ്ഞു, പോകുന്നത് ദിലീപ്
കന്നട സൂപ്പര്‍സ്റ്റാര്‍ ശിവരാജ് കുമാര്‍ നായകനാകുന്ന വജ്രകായ എന്ന ചിത്രത്തില്‍ അതിഥിതാരമായാണ് ദിലീപ് എത്തുന്നത്. ഹര്‍ഷ ഒരുക്കുന്ന ചിത്രത്തില്‍ ദിലീപ് ഒരു ഗാനരംഗത്താണ് അഭിനയിക്കുക. ഈ ഗാനരംഗത്ത് ശിവരാജിനും ദിലീപിനുമൊപ്പം തമിഴ് നടന്‍ ശിവകാര്‍ത്തികേയന്‍ തെലുങ്കു നടന്‍ രവി തേജ എന്നിവരുമുണ്ടാകും.

മഞ്ജു പോകുമെന്ന് പറഞ്ഞു, പോകുന്നത് ദിലീപ്
സത്യസായി ബാബയുടെ ജീവിതകഥ ആധാരമാക്കിയൊരുക്കുന്ന ബാബാ സത്യസായി എന്ന തെലുങ്ക് സിനിമയിലും ദിലീപ് അഭിനയിക്കുന്നുണ്ട്.

മഞ്ജു പോകുമെന്ന് പറഞ്ഞു, പോകുന്നത് ദിലീപ്
കൂടാതെ ജീത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടി, സിദ്ധാര്‍ത്ഥ് ഭരതന്റെ ചന്ദ്രേട്ടന്‍ എവിടെയാ എന്നീ ചിത്രങ്ങളിലും ദിലീപ് തന്നെയാണ് നായകനാകുന്നത്. ഇവന്‍ മര്യാദ രാമന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.


Click it and Unblock the Notifications