തമിഴ്‌നാട്ടിലും രാമനുണ്ണിക്ക് എതിരാളികളില്ല! നിവിന്‍ പോളിയെ മറികടന്ന് ദിലീപിന്റെ പടയോട്ടം...

By Jince K Benny

Recommended Video

നിവിൻ പോളിയെ മറികടന്ന് ദിലീപിന്‍റെ പടയോട്ടം | filmibeat Malayalam

ദിലീപ് എന്ന നടന്റെ കരിയറിലെ ശുക്രനായി മാറിയിരിക്കുകയാണ് രാമലീല എന്ന ചിത്രം. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ ദിലീപിന്റെ കരിയര്‍ അവസാനിച്ചെന്ന് വരെ പലരും വിലയിരുത്തി. എന്നാല്‍ രാമലീലയ്ക്ക് ലഭിച്ച പ്രേക്ഷക പിന്തുണ ദിലീപിന്റെ കരിയറിന്റെ അവസാനമെന്ന് മുദ്രകുത്തിയവര്‍ക്കുള്ള മറുപടിയായി.

കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്കാണ് രാമലീല കുതിക്കുന്നത്. ബോക്‌സ് ഓഫീസിലെ പല റെക്കോര്‍ഡുകളിലും രാമലീല ഇതിനോടകം ഇടം നേടിക്കഴിഞ്ഞു. ഇങ്ങ് കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും താരമായി മാറിയിരിക്കുകയാണ് ദിലീപ്.

തമിഴ്‌നാട്ടിലും റെക്കോര്‍ഡ്

തമിഴ്‌നാട്ടിലും റെക്കോര്‍ഡ്

2017ല്‍ തമിഴ്‌നാട്ടില്‍ നിന്നും ഏറ്റവും അധികം കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം രാമലീല സ്വന്താമാക്കി. 18 ദിവസം കൊണ്ട് തമിഴ്‌നാട്ടിലെ വിവിധ തിയറ്ററുകളില്‍ നിന്നായി 63.67 ലക്ഷമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

പിന്നിലാക്കിയത് നിവിന്‍ പോളിയെ

പിന്നിലാക്കിയത് നിവിന്‍ പോളിയെ

നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയെ മറികടന്നാണ് രാമലീല ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 63.66 ലക്ഷമാണ് തമിഴ്‌നാട്ടില്‍ നിന്നും ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം തമിഴ്‌നാട്ടില്‍ പ്രദര്‍ശനം അവസാനിപ്പിച്ച് കഴിഞ്ഞു.

പൃഥ്വിരാജും മോഹന്‍ലാലും

പൃഥ്വിരാജും മോഹന്‍ലാലും

തമിഴ്‌നാട്ടില്‍ നിന്നു ഈ വര്‍ഷം ഏറ്റവും അധികം കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത് മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ആണ്. 61 ലക്ഷമാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. 43 ലക്ഷവുമായി പൃഥ്വിരാജ് ചിത്രം എസ്രയാണ് നാലാം സ്ഥാനത്ത്.

രണ്ട് ചിത്രങ്ങളുമായി നിവിന്‍

രണ്ട് ചിത്രങ്ങളുമായി നിവിന്‍

ഇഞ്ചോടിഞ്ചിന് രാമലീലയ്ക്ക് മുന്നില്‍ ഒന്നാം സ്ഥാനം നഷ്ടമായെങ്കിലും ആദ്യ അഞ്ച് ചിത്രങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് നിവിന്‍ പോളിയുടെ സഖാവ് ഉണ്ട്. ആദ്യ അഞ്ച് രണ്ട് ചിത്രങ്ങളുള്ള താരം കൂടെയാണ് നിവിന്‍. ഈ പട്ടികയില്‍ ഇടം പിടിക്കാന്‍ മമ്മൂട്ടിക്ക് സാധിച്ചില്ല.

ലക്ഷ്യം അമ്പത് കോടി

ലക്ഷ്യം അമ്പത് കോടി

അമ്പത് കോടിയിലേക്കുള്ള അതിവേഗ കുതിപ്പാണ് രാമലീല നടത്തുന്നത്. പതിനൊന്ന് ദിവസം കൊണ്ട് ചിത്രം 25 കോടി പിന്നിട്ടിരുന്നു. വ്യാഴാഴ്ച ചിത്രം ജിസിസി രാജ്യങ്ങളിലും പ്രദര്‍ശനത്തിന് എത്തും.

വ്യാജന്‍ പ്രചരിക്കുന്നു

വ്യാജന്‍ പ്രചരിക്കുന്നു

അമ്പത് കോടിയും പിന്നിട്ട് നൂറിവൃലേക്ക് കുതിക്കുന്ന രാമലീലയ്ക്ക് പുതിയ വെല്ലുവിളിയുമായി എത്തിയിരിക്കുയാണ് രാമലീലയുടെ വ്യാജന്‍. പന്ത്രണ്ടോളം പേരെ ഇതിനോടകം വ്യാജന്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്തു. ചിത്രം ഇന്റര്‍നെറ്റില്‍ നിന്നും നീക്കുന്ന മുറയ്ക്ക് വ്യാജന്‍ അപലോഡ് ചെയ്തുകൊണ്ടിരിക്കുകയാണെന്ന് സംവിധായകന്‍ അരുണ്‍ ഗോപി പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X