മമ്മൂട്ടിയേയും പിന്നിലാക്കി... രാമനുണ്ണിയുടെ തോളിലേറി ദിലീപ് രണ്ടാമന്‍! രാമലീല ദിലീപിന്റെ ശുക്രന്‍..

By Jince K Benny

രാമലീല അക്ഷരാര്‍ത്ഥത്തില്‍ ദിലീപിന്റെ ശുക്രനായി മാറിയിരിക്കുകയാണ്. മലയാള സിനിമയില്‍ ദിലീപ് യുഗം അവസാനിച്ചു എന്ന് പ്രചരിപ്പിച്ചവര്‍ക്കുള്ള മറുപടിയായി മാറിയിരിക്കുകയാണ് രാമലീലയുടെ ഗംഭീര വിജയം. മലയാളത്തില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പമെത്തുന്ന നേട്ടങ്ങളാണ് ദിലീപ് ഇതിനകം സ്വന്താമാക്കിയിരിക്കുന്നത്.

ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി രാമലീല മാറിയിരിക്കുകയാണ്. സൂപ്പര്‍ താരങ്ങളുടെ പല റെക്കോര്‍ഡുകളും പിന്നിലാക്കിയാണ് രാമലീല കുതിക്കുന്നത്. കേരള ബോക്‌സ് ഓഫീസിലെ ആദ്യ വാര കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോള്‍ ദിലീപ് പിന്നിലാക്കിയിരിക്കുന്നത് മമ്മൂട്ടിയെയാണ്.

ആദ്യ വാര കളക്ഷന്‍

ആദ്യ വാര കളക്ഷന്‍

രാമലീലയുടെ ആദ്യവാര കളക്ഷന്‍ പുറത്ത് വരുമ്പോള്‍ രാമലീലയുടെ നേട്ടം 15.81 കോടിയാണ്. കേരളത്തില്‍ നിന്നും ഏറ്റവും ഉയര്‍ന്ന ആദ്യവാര കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് രാമലീല.

പിന്നിലാക്കിയത് മമ്മൂട്ടിയെ

പിന്നിലാക്കിയത് മമ്മൂട്ടിയെ

ആദ്യ വാര കളക്ഷനില്‍ മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദറിനെ പിന്നിലാക്കിയാണ് ദിലീപ് മൂന്നാം സ്ഥാനത്ത് എത്തിയത്. ആദ്യ വാരം ദ ഗ്രേറ്റ് ഫാദര്‍ നേടിയത് 15.78 കോടി രൂപയാണ്. നിലവില്‍ നാലാം സ്ഥാനത്താണ് ദ ഗ്രേറ്റ് ഫാദര്‍.

മലയാളത്തില്‍ രണ്ടാമനായി ദിലീപ്

മലയാളത്തില്‍ രണ്ടാമനായി ദിലീപ്

രാമലീല മൂന്നാം സ്ഥാനത്താണെങ്കില്‍ മലയാള ചിത്രങ്ങളില്‍ രണ്ടാം സ്ഥാനത്താണ്. 31.75 കോടിയുമായി ബാഹുബലി 2 ഒന്നാമതും 25.43 കോടിയുമായി പുലിമുരുകന്‍ രണ്ടാം സ്ഥാനത്തുമാണ്. അങ്ങനെ മലയാളത്തില്‍ മോഹന്‍ലാലിന് തൊട്ടുപിന്നില്‍ ദിലീപ് ഇടം നേടി.

മമ്മൂട്ടി വീണ്ടും മൂന്നാമന്‍

മമ്മൂട്ടി വീണ്ടും മൂന്നാമന്‍

ആദ്യ വാര കളക്ഷനില്‍ മമ്മൂട്ടിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയ ദിലീപ് ആദ്യ മമ്മൂട്ടിയെ പിന്നിലാക്കിയത് പ്രതിഫലത്തിന്റെ കാര്യത്തിലായിരുന്നു. രണ്ട് മുതല്‍ രണ്ടര വരെയാണ് മമ്മൂട്ടി വാങ്ങുന്ന പ്രതിഫലം. എന്നാല്‍ രാമലീലയുടെ വിജയത്തോടെ ദിലീപ് പ്രതിഫലം മൂന്നര കോടിയായി ഉയര്‍ത്തി പ്രതിഫലത്തിലും രണ്ടാമനായി.

അമ്പത് കോടിയിലേക്ക്

അമ്പത് കോടിയിലേക്ക്

അമ്പത് കോടി ക്ലബ്ബ് ലക്ഷ്യം വച്ച് മുന്നോട്ട് കുതിക്കുകയാണ് ദിലീപിന്റെ രാമലീല. അതിവേഗം പത്ത്, ഇരുപത്, 25 കോടികള്‍ ചിത്രം പിന്നിട്ടു കഴിഞ്ഞു. രാമലീലയ്ക്ക് ശേഷം തിയറ്ററിലേക്ക് നിരവധി ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തിയെങ്കിലും അത് രാമലീലയെ ബാധിച്ചിട്ടില്ല.

വ്യാജന്‍ വെല്ലുവിളി

വ്യാജന്‍ വെല്ലുവിളി

അമ്പത് കോടി ക്ലബ്ബ് ലക്ഷ്യം വച്ച് മുന്നോട്ട് പോകുമ്പോള്‍ രാമലീലയ്ക്ക് കനത്ത വെല്ലുവിളിയാകുന്നത് പൈറസിയാണ്. വ്യാജന്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച പന്ത്രണ്ടോളം പേരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തു കഴിഞ്ഞു. ഓരോ തവണ വ്യാജന്‍ ഇന്റര്‍നെറ്റില്‍ നിന്ന് മാറ്റുമ്പോഴും പുതിയ പതിപ്പുകള്‍ പ്രത്യക്ഷപ്പെടുകയാണെന്ന് സംവിധായകന്‍ അരുണ്‍ ഗോപി പറയുന്നു.

പ്രതിസന്ധിയില്‍ തളരാതെ

പ്രതിസന്ധിയില്‍ തളരാതെ

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രാമലീലയും പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ചിത്രം പൂര്‍ത്തിയായിരുന്നെങ്കിലും റിലീസ് ആശങ്കയിലാകുകയായിരുന്നു. പലപ്പോഴായി റീലീസ് മാറ്റിയ ചിത്രം ഒടുവില്‍ പൂജ അവധിയ്ക്ക് തിയറ്ററിലെത്തുമ്പോഴും ദിലീപ് ജയിലിലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X