Don't Miss!
- Lifestyle കാരണമില്ലെങ്കിലും ഉണ്ടാക്കിയെടുത്ത് വഴക്ക്; ദമ്പതികളുടെ വഴക്കിന് 10 സാധാരണ കാരണങ്ങള്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
- Finance കോൾ ഇന്ത്യ ഓഹരി 15% കുതിക്കും, ഇതാണ് കാരണം, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- News രാമക്ഷേത്ര പരാമർശം; നരേന്ദ്ര മോദിക്ക് ഇലക്ഷൻ കമ്മീഷന്റെ ക്ലീൻ ചിറ്റ്, ചട്ടലംഘനമില്ലെന്ന് കണ്ടെത്തൽ
- Sports IPL 2024:ഫിഫ്റ്റി, 1 വിക്കറ്റ്, 3 ക്യാച്ച്; പക്ഷെ അക്ഷര്‍ കളിയിലെ താരമായില്ല! റിഷഭിനായി ഒതുക്കി?
- Technology സൂക്ഷിച്ചാൽ ദുഖിക്കേണ്ട! സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ
ദിലീപിന്റെയും ബിജുമേനോന്റെയും സ്ത്രീവിഷയം
സ്ത്രീ വിഷയങ്ങളില്‍ താല്പര്യമുള്ള രണ്ടു ഡോക്ടര്‍മാര്‍. അതിലൊരാള്‍ ദിലീപ്. മറ്റേയാള്‍ ബിജു മേനോനും. ഹ്യൂമറിന്റെ പശ്ചാത്തലത്തില്‍ ദിലീപും ബിജുമേനോനും പുതിയൊരു ഹിറ്റിനായി വീണ്ടും ഒന്നിക്കുകയാണ്. മായാമോഹിനിയില്‍ പ്രേക്ഷകരെ ചിരിപ്പിച്ച ഈ കൂട്ടുകെട്ട് ഒരുക്കുന്നത് ജയസൂര്യയാണ്. സ്പീഡ് ട്രാക്ക്, എയ്ഞ്ചല്‍ ജോണ്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജയസൂര്യ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ദിലീപ് തന്നെ.
സംവിധായകന്റെതാണ് കഥയും തിരക്കഥയും. ആശുപത്രിയുടെ പശ്ചാത്തലത്തിലാണ് കഥയൊരുങ്ങുന്നത്. ജയസൂര്യയുടെ ആദ്യ ചിത്രത്തിലും ദിലീപ് തന്നെയായിരുന്നു നായകന്. സ്പോര്‍ട്സിന്റെ പശ്ചാത്തലത്തിലായുന്നു സിനിമയൊരുക്കിയിരുന്നത്. ചാര്‍മിയായിരുന്നു നായിക. ആവറേജ് ഹിറ്റായിരുന്നു ചിത്രം. രണ്ടാമത്തെ ചിത്രമായ എയ്ഞ്ചല്‍ ജോണില്‍ മോഹന്ലാല്അതിഥി താരമായിരുന്നു. ഭാഗ്യരാജിന്റെ മകന് ശന്തനു ആയിരുന്നു നായകന്. പക്ഷേ, ചിത്രം വന്‍ പരാജയമായിരുന്നു.
ദിലീപിന്റെ ക്രിസ്മസ് ചിത്രം മിക്കവാറും ഇതായിരിക്കും. മുഴുനീള കോമഡിചിത്രമാണിത്. നായികമാരെ തീരുമാനിച്ചിട്ടില്ല. ഏറെക്കാലത്തിനു ശേഷം ദിലീപ് ഗ്രാന്‍ഡ് പ്രൊഡക്ഷന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രമാണിത്.
ഇപ്പോള്‍ ജിത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടിയിലാണ് ദിലീപ് അഭിനയിക്കുന്നത്്. സുഗീതിന്റെ നാരങ്ങാമിഠായിയിലാണ് ബിജു മേനോനുള്ളത്.
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍