»   » കിങ് ലയറിന്റെ സെറ്റില്‍ ദിലീപിന് സര്‍പ്രൈസ് പിറന്നാള്‍ ആഘോഷം

കിങ് ലയറിന്റെ സെറ്റില്‍ ദിലീപിന് സര്‍പ്രൈസ് പിറന്നാള്‍ ആഘോഷം

Posted By:
Subscribe to Filmibeat Malayalam


ഒക്ടോബര്‍ 27, ഇന്ന് ദീലീപിന്റെ 46ാം ജന്മദിനം. പക്ഷേ പതിവു പോലെ ദിലീപിന് മകള്‍ മീനാക്ഷിയോടൊപ്പം പിറന്നാള്‍ ആഘോഷിക്കാന്‍ കഴിഞ്ഞില്ല. ഇത്തവണത്തെ ദിലീപിന്റെ പിറന്നാള്‍ ആഘോഷം പുതിയ ചിത്രമായ കിങ് ലയറിന്റെ സെറ്റില്‍ വച്ചായിരുന്നു.

ബ്രഹ്മമംഗലം സ്‌കൂളില്‍ വച്ചായിരുന്നു കിങ് ലയറിന്റെ ഷൂട്ടിങ്. ജോയ് മാത്യൂ, ലാല്‍ എന്നിവരൊക്കെ ചേര്‍ന്ന് ഒരു കിടിലന്‍ പിറന്നാള്‍ ആഘോഷം തന്നെ സെറ്റില്‍ വച്ച് നടത്തി. ഒപ്പം ദിലീപിന്റെ ആരാധകരും പിറന്നാള്‍ ആഘോഷത്തില്‍ പങ്ക് ചേര്‍ന്നു. തുടര്‍ന്ന് സിനിമയുടെ വിശേഷങ്ങളിലേക്ക്. കാണുക

കിങ് ലയറിന്റെ സെറ്റില്‍ ദിലീപിന് സര്‍പ്രൈസ് പിറന്നാള്‍ ആഘോഷം

ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു നുണയനായ സത്യ നാരയണന്റെ വേഷമാണ് ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്നത്. ചിത്രം ഒരു കോമഡി ത്രില്ലര്‍ വിഭാഗത്തിലാണ്.

കിങ് ലയറിന്റെ സെറ്റില്‍ ദിലീപിന് സര്‍പ്രൈസ് പിറന്നാള്‍ ആഘോഷം

പ്രേമത്തിന് ശേഷം മഡോണ നായികയായി എത്തുന്ന രണ്ടാമത്തെ ചിത്രമാണ് കിങ് ലയര്‍.

കിങ് ലയറിന്റെ സെറ്റില്‍ ദിലീപിന് സര്‍പ്രൈസ് പിറന്നാള്‍ ആഘോഷം

കേരളത്തിലെ കുട്ടനാട്, കൊച്ചി പിന്നെ ദുബായ് എന്നിവടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ഇപ്പോള്‍ ചിത്രീകരണം പുരോഗമിച്ച് വരികയാണ്.

കിങ് ലയറിന്റെ സെറ്റില്‍ ദിലീപിന് സര്‍പ്രൈസ് പിറന്നാള്‍ ആഘോഷം

16 വര്‍ഷങ്ങള്‍ക്ക് ശേഷം സിദ്ദിഖ് ലാല്‍ കൂട്ടുക്കെട്ടിലെ ചിത്രമാണ് കിങ് ലയര്‍. വ്യത്യസ്ത ശൈലിയിലൂടെ നിരവധി സിനിമകള്‍ സമ്മാനിച്ച സിദ്ദിഖ് ലാലിന്റെ പുതിയ ചിത്രവും ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

English summary
dileep birthday celebration at king liar set.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam