ദിലീപ് ചിത്രം ദില്ലിയില്‍
ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ദിലീപ് നായകനാകുന്നു. റൊമാന്റിക് ത്രില്ലറായി ഒരുക്കുന്ന ചിത്രം വടക്കേ ഇന്ത്യയിലാണ് ചിത്രീകരിക്കുന്നത്. ജനുവരി 26ന് റിപ്പബ്ലിക് ദിനത്തില്‍ ചിത്രത്തിലെ ചില പ്രധാന ദൃശ്യങ്ങള്‍ ദില്ലിയില്‍ വച്ച് ചിത്രീകരിച്ചു.
റോമന്‍സ് എന്ന ബോബന്‍ സാമുവല്‍ ചിത്രത്തിന് തിരക്കഥയെഴുതിയ വൈ വി രാജേഷാണ് ഈ ചിത്രത്തിന്റെയും രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം ദില്ലി, കാശ്മീര്‍, ഡാര്‍ജിലിങ്, കുളു, മണാലി എന്നിവിടങ്ങളിലാണ് ചിത്രീകരിക്കുന്നത്. സെവന്‍ ആര്‍ട്‌സ് നിര്‍മ്മിക്കുന്ന ചിത്രം 2014ല്‍ റിലീസ് ചെയ്യുന്ന ദിലീപ് ചിത്രങ്ങളില്‍ ഏറെ വിജയപ്രതീക്ഷകള്‍ നല്‍കുന്നൊരു ചിത്രമായിരിക്കും.

തീവ്രവാദവുമായി ബന്ധപ്പെട്ട വിഷയമാണ് ചിത്രത്തിന്റേതെന്നാണ് സൂചന. വടക്കേ ഇന്ത്യയില്‍ ജീവിയ്ക്കുന്ന മലയാളി യുവാവായിട്ടാണ് ദിലീപ് ചിത്രത്തില്‍ അഭിനയിക്കുന്നത്. നായികയായി എത്തുന്നത് വടക്കേഇന്ത്യന്‍ നടിയാണെന്നാണ് സൂചന.
ഇതിനിടെ ബോബന്‍ സാമുവലിന്റെ ജയസൂര്യ ചിത്രം ഹാപ്പി ജേര്‍ണി പ്രദര്‍ശനത്തിന് തയ്യാറായി. ജയസൂര്യ അന്ധനായ ക്രിക്കറ്റ് കളിക്കാരനായി അഭിനയിക്കുന്ന ചിത്രത്തില്‍ അപര്‍ണ നായരനാണ് നായികയാകുന്നത്. ഫെബ്രുവരി 21നാണ് ചിത്രം റിലീസ് ചെയ്യുന്നത്.


Click it and Unblock the Notifications











