മകൾക്ക് പിന്നാലെ ദിലീപിന്റെ വീട്ടിലേയ്ക്ക് പുതിയ അതിഥി കൂടി!! സ്വീകരിച്ചത് അമ്മ, കാണൂ

ആഡംബരവാഹനമായ ബിഎംഡബ്ല്യൂ 7 സീരീസാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.

താരങ്ങളുടെ വാഹന പ്രേമം പരസ്യമായ രഹസ്യമാണ്. മമ്മൂട്ടി, ദുൽഖർ, മോഹൻലാൽ, ആസിഫ് അലി, എന്നു വേണ്ട വാഹന പ്രേമികളായ താരങ്ങൾക്ക് ഒരു പഞ്ഞവുമില്ല. ഇപ്പോൾ ഇവരുടെ കൂട്ടത്തിലേയ്ക്ക് ഒരാൾ കൂടി എത്തുകയാണ്. അത് വേറെ ആരുമല്ല. മലയാളി സ്വന്തം ജനപ്രിയനായകൻ ദിലീപാണ്. ആഡംബരവാഹനമായ ബിഎംഡബ്ല്യൂ 7 സീരീസാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ദീലീപും അമ്മയും ചേർന്നാണ് താക്കോൽ വാങ്ങിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും മറ്റും വൈറലാകുകയാണ്.

dileep

2019 ൽ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് ദിലീപ് എത്തുകയാണ്. സംവിധായകൻ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്നത് കോടതി സമക്ഷം ബാലൻ വക്കിൽ ഉടൻ തന്നെ തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു ട്രെയിലറിന് ലഭിച്ചത്. വക്കിലായിട്ടാണ് ചിത്രത്തിൽ ദിലീപ് പ്രത്യേക്ഷപ്പെടുന്നത്. ബി ഉണ്ണികൃഷ്ണനും ദിലീപും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കൂടാതെ ബോളിവുഡ് നിർമ്മാണ കമ്പനിയായ വയകോം 18 മോഷൻ പിക്ചറാണ് ചിത്രം നിർമ്മിക്കുന്നത്.. വയകോ 18 മോഷൻ ആദ്യമായി മലയാളത്തിൽ നിർമ്മിക്കുന്ന ചിത്രകൂടിയാണിത്.

പ്രിയ ആനന്ദ്, സുരാജ് വെഞ്ഞാറൻമൂട്, സൈജു കുറുപ്പ്, ബിന്ദു പണിക്കർ, സിദ്ദിഖ്, എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വൻ താരനിരയാണ് ചിത്രത്തിൽ അണി നിരക്കുന്നതുകൊണ്ട് തന്നെ അങ്ങേയറ്റം ആകാംക്ഷയോടെയാണ് കോടതി സമക്ഷം ബാലൻ വക്കീലിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇപ്പോൾ ഫ്രൊഫസർ ഡിങ്കന്റെ ചിത്രീകരണ തിരക്കിലാണ് താരം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X