'ഏത് റോളിനോടും ദിലീപ് നീതി പുലര്‍ത്തും'

By Aswathi

മര്യാദ രാമന്‍ എന്ന തെലുങ്കില്‍ വന്‍ വിജയമായ ചിത്രത്തിന്റെ മലയാള റീമേക്കായ ഇവന്‍ മര്യാദ രാമനാണ് ദിലീപിന്റേതായി ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. കുടുംബ പ്രേക്ഷകര്‍ക്കും കുട്ടികള്‍ക്കുമുള്ള കോമഡിയുമായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ചിത്രത്തെ സംബന്ധിച്ച് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഏത് റോളാണെങ്കിലും ദിലീപിന് അനായാസം ചെയ്യാന്‍ കഴിയുമെന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ സുരേഷ് ദിവാകര്‍ പറയുന്നത്. സുരേഷ് ദിവാകറിന്റെ കന്നി ചിത്രമാണ് ഇവന്‍ മര്യാദ രാമന്‍.

dileep

മര്യാദ രാമന്‍ എന്ന ചിത്രം റീമേക്ക് ചെയ്യണം എന്നാലോചിച്ചപ്പോള്‍ തന്നെ സംവിധായകന്റെ മനസ്സില്‍ ആദ്യം മിന്നിയത് ദിലീപിന്റെ മുഖമായിരുനത്രെ. ആ കഥാപാത്രത്തിനോട് ദിലീപ് നീതി പുലര്‍ത്തുമെന്ന വിശ്വാസം തനിയ്ക്കുണ്ടായിരുന്നു എന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ദിവാകര്‍ പറഞ്ഞു.

ഔര്‍ ഹോസ്പിറ്റാലിറ്റി എന്ന ഹോളിവുഡ് ക്ലാസിക് കോമഡി ചിത്രത്തില്‍ നിന്നുമാണ് തെലുങ്കില്‍ മര്യാദ രാമന്‍ ഉണ്ടായത്. തെലുങ്കില്‍ നിന്ന് ഈ ചിത്രം മറ്റ് പല ഭാഷകളിലേക്കും പിന്നീട് റീമേക്ക് ചെയ്തിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X