കോടതിയിൽ നിന്ന് പാസ്പോർട്ട് ലഭിച്ചു!! ഡിങ്കനാകാൻ ദിലീപ് ബാങ്കോക്കിലേക്ക്...

കേസുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ചിരിക്കുന്ന പാസ്പോർട്ട് താൽക്കാലികമായി തിരികെ നൽകാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.

ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ പ്രൊഫസർ ഡിങ്കന്റെ ഷൂട്ടിങ്ങിനായി താരം വിദേശത്തേയ്ക്ക്. പ്രശംസ്ത ഛായഗ്രാഹകൻ രാമചന്ദ്രബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. റാഫി തിരക്കഥ എഴുതുന്ന ചിത്രത്തിൽ നമിത പ്രമോദാണ് നയിക. കമാരസംഭവത്തിനു ശേഷം ദിലീപ് നമിത പ്രമോദ് ഒന്നിക്കുന്ന ചിത്രമാണ് പ്രൊഫസർ ഡിങ്കൻ. അജു വർഗീസ്, വെഞ്ഞാറമൂട് സുരാജ്. സൃന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റുളള താരങ്ങൾ.

dileep

നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായതിനെ തുടർന്ന് കോടതിയുടെ അനുമതി കൂടാതെ ദിലീപിന് ഇന്ത്യവിട്ട് പുറത്ത് പോകാൻ സാധിക്കുകയില്ല. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി വിദേശത്ത് പോകുന്നതിന് അനുമതി ആരാഞ്ഞ് ദിലീപ് കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. കോടതിയിൽ നിന്ന് താരത്തിന് അനുകൂലവിധിയാണ് ലഭിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ചിരിക്കുന്ന പാസ്പോർട്ട് താൽക്കാലികമായി തിരികെ നൽകാൻ ഉത്തരവിട്ടിട്ടുണ്ട്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.

ദിലീപിന്റെ വിദേശയാത്രയ്ക്കെതിരെ പ്രതിഭാഗം രംഗത്തെത്തിയിരുന്നു വിചാരണ വൈകിപ്പിക്കാനുളള പ്രതിഭാഗത്തിന്റെ ആസൂത്രിത നീക്കമാണ് ഇതെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചിരുന്നു. കേസിൽ കുറ്റപത്രം സമർപ്പിച്ച് വിചാരണയ്ക്ക് കാത്തിരിക്കുകയാണെന്നും പ്രതിയുടെ ഈ വിദേശയാത്ര കാരണം ഇതിന് താമസം വരും. ഇത് ഇരയായ നടിയോടുളള അവഹേളനവും നീതി നിഷേധമാണെന്നും കോടതിയിൽ സമർപ്പിച്ച സത്യവങ്മൂലത്തിൽ പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. എന്നാൽ, വിചാരണയ്ക്ക് സ്പെഷൽ കോടതി രൂപീകരിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു. ഇന്ത്യയിൽ തിരിച്ചെത്തി തൊട്ടടുത്ത ദിവസം പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X