സിഐഡി മൂസയുമായി ദിലീപ് വീണ്ടും
'ചിന്തിയ്‌ക്കാതെ ചിരിയ്‌ക്കുക' ദിലീപിനെ നായകനാക്കി ജോണി ആന്റണി ഒരുക്കിയ സിഐഡി മൂസ എന്ന ചിത്രത്തിന്റെ സൂത്രവാക്യം അതായിരുന്നു.
ദിലീപ് ആദ്യമായി നിര്‍മാതാവിന്റെ വേഷമണിഞ്ഞ ചിത്രം ഈ സൂത്രവാക്യത്തിലൂടെ തന്നെ വന്‍ ഹിറ്റുമായി. താരങ്ങള്‍ അഭിനയിച്ച കാര്‍ട്ടൂണ്‍ ചിത്രമെന്ന വിമര്‍ശനമൊക്കെ ഏറ്റുവാങ്ങിയെങ്കിലും കുട്ടികളും കുടുംബങ്ങളും ചിത്രം ഏറ്റെടുക്കുകയായിരുന്നു.
മൂസയെന്ന കഥാപാത്രത്തെ കേന്ദ്രമാക്കി 'സിഐഡി മൂസ 007' എന്ന കാര്‍ട്ടൂണ്‍ സിനിമ വരെ പുറത്തിറങ്ങിയത്. ഈ കഥാപാത്രം കുട്ടികളെ എത്രമാത്രം ആകര്‍ഷിച്ചുവെന്നതിന്റെ തെളിവായിരുന്നു
വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴിതാ മൂസയുടെ രണ്ടാമൂഴത്തിന് പദ്ധതിയിടുകയാണ് ഇതിന്റെ അണിയറക്കാര്‍.
ഇരട്ട തിരക്കഥാക്കൃത്തുക്കളായ സിബി കെ തോമാസ് ഉദയ് കൃഷ്‌ണന്‍മാരാണ് മൂസയുടെ രണ്ടാമൂഴത്തിന്റെ തിരക്കഥയൊരുക്കുന്നത്.
കേസന്വേഷണവും അതിന്റെ പുലിവാലുകളും തന്നെയായിരിക്കും രണ്ടാം ഭാഗത്തിലും പ്രമേയം. സംവിധായകന്‍ ജോണി ആന്റണിയും ദിലീപും ഒന്നിയ്‌ക്കുന്ന നാലാമത്തെ ചിത്രമായിരിക്കുമിത്.
കൊച്ചി രാജാവ്, ഇന്‍സ്‌പെക്ടര്‍ ഗരുഡ് എന്നിവയാണ് ജോണിയുടെ മറ്റ് ദിലീപ് ചിത്രങ്ങള്‍.
ഇപ്പോള്‍ മമ്മൂട്ടിയുടെ പട്ടണത്തില്‍ ഭൂതം എന്ന ചിത്രമൊരുക്കുന്ന തിരക്കിലായ ജോണി ഇതു കഴിഞ്ഞ പുതുമുഖങ്ങള്‍ അഭിനിയക്കുന്ന ഒരു ചിത്രവും സംവിധാനം ചെയ്യുന്നുണ്ട്. ഇതിനു ശേഷമായിരിക്കും മൂസയുടെ രണ്ടാം ഭാഗത്തിന്റെ തിരക്കുകളിലേക്ക് കടക്കുകയുള്ളൂ.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications