»   » ഇപ്പോഴുള്ള നടന്മാരെ പോലെ പെട്ടന്നൊരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചവരല്ല ഞങ്ങള്‍: ദിലീപ്

ഇപ്പോഴുള്ള നടന്മാരെ പോലെ പെട്ടന്നൊരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചവരല്ല ഞങ്ങള്‍: ദിലീപ്

Written By:
Subscribe to Filmibeat Malayalam

ഒരു യുവതാരത്തിന്റെ ഒരു സിനിമ വിജയിച്ചാല്‍ അവരെ സൂപ്പര്‍ താരങ്ങളുമായി താരതമ്യം ചെയ്യുന്ന പ്രവണതയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയില്‍ കാണുന്നത്. ഒന്നോ രണ്ടോ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴുള്ള നടന്മാരെ സൂപ്പര്‍സ്റ്റാറുകളായി ചിലര്‍ പ്രഖ്യാപിയ്ക്കുന്നത്.

എന്നാല്‍ ഇവരെ പോലെ പെട്ടന്നൊരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചതല്ല ഞങ്ങള്‍ എന്നാണ് ദിലീപ് ഇതിനോട് പ്രതികരിയ്ക്കുന്നത്. ആദ്യ ചിത്രത്തില്‍ ഞങ്ങളാരും നായകന്മാര്‍ ആയിരുന്നില്ല. ദിലീപ് പറയുന്നത് എന്താണെന്ന് നോക്കാം, തുടര്‍ന്ന് വായിക്കൂ....

ഇപ്പോഴുള്ള നടന്മാരെ പോലെ പെട്ടന്നൊരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചവരല്ല ഞങ്ങള്‍: ദിലീപ്

ഒരു വലിയ സിനിമാ സംവിധായകന്റെ കൈകളിലൂടെ പെട്ടന്നൊരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചവരല്ല ഞങ്ങള്‍. മമ്മൂക്കയും ലാലേട്ടനും സുരേഷേട്ടനും ഞാനുമൊക്കെ കൊച്ചു കൊച്ചു വേഷങ്ങളിലൂടെ വന്ന് നായകന്മാരായതാണ്- ദിലീപ് പറയുന്നു

ഇപ്പോഴുള്ള നടന്മാരെ പോലെ പെട്ടന്നൊരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചവരല്ല ഞങ്ങള്‍: ദിലീപ്

അതേ സമയം പ്രമുഖ ബാനറുകളുടെയും സംവിധായകരുടെയും സിനിമകളിലൂടെ നായകന്മാരായി വന്നവരാണ് ഇന്നത്തെ നടന്മാരില്‍ കൂടുതല്‍ പേരും എന്ന് ദിലീപ് അഭിപ്രായപ്പെട്ടു.

ഇപ്പോഴുള്ള നടന്മാരെ പോലെ പെട്ടന്നൊരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചവരല്ല ഞങ്ങള്‍: ദിലീപ്

മിമിക്രി വേദികളില്‍ നിന്ന് സഹ സംവിധായകനായിട്ടാണ് ദിലീപ് സിനിമാ ലോകത്തെത്തിയത്. പിന്നീട് ചെറിയ ചെറിയ വേഷങ്ങളിലൂടെ അഭിനയിച്ചു തുടങ്ങി. സല്ലാപം എന്ന ചിത്രത്തിലൂടെ നായകനായി. മോഹന്‍ലാല്‍ ആയാലും മമ്മൂട്ടി ആയാലും ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് ഇവരും നായക നിരയില്‍ എത്തിയത്. ആദ്യ ചിത്രത്തില്‍ മമ്മൂട്ടിയ്ക്ക് പേരുണ്ടായിരുന്നില്ല. മോഹന്‍ലാല്‍ വില്ലന്‍ വേഷങ്ങളിലൂടെയാണ് വന്നത്.

ഇപ്പോഴുള്ള നടന്മാരെ പോലെ പെട്ടന്നൊരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചവരല്ല ഞങ്ങള്‍: ദിലീപ്

എന്നാല്‍ ഇന്നത്തെ പല നാടന്മാരും നായകന്മാരായി തന്നെയാണ് അരങ്ങേറിയത്. നന്ദനത്തിലൂടെ സുകുമാരന്റെ മകന്‍ പൃഥ്വിരാജും കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ ഫാസിലിന്റെ മകന്‍ ഫഹദും സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖറും സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. നിവിന്‍ പോളി തുടങ്ങിയതും നായകനായി തന്നെയാണ്.

English summary
Dileep compares superstars with young actors

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam