രാത്രി വൈകിയും ഡബ്ബിംഗ് സ്റ്റുഡിയോയില്‍! നിര്‍ണായക വിധിക്ക് മുന്‍പേ എല്ലാം ചെയ്ത് വെച്ച് ദിലീപ്

സിനിമാരംഗങ്ങളെ വെല്ലുന്ന തരത്തിലുള്ള കാര്യങ്ങളാണ് ദിലീപിന്റെ ജീവിതത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. മനസാവാചാ അറിയാത്ത കാര്യങ്ങളാണ് ഇതൊക്കെ എന്നായിരുന്നു നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് തന്റെ പേര് വന്നപ്പോഴും, അറസ്റ്റിലായപ്പോഴുമെല്ലാം അദ്ദേഹം പ്രതികരിച്ചത്. സത്യങ്ങള്‍ പുറത്ത് വരുന്നൊരു ദിനത്തിനായി കാത്തിരിക്കുകയാണ് ഞാന്‍ എന്ന് അദ്ദേഹം അഭിമുഖങ്ങളിലെല്ലാം ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. അറസ്റ്റും, ജയില്‍വാസവുമെല്ലാം സിനിമയില്‍ മാത്രം കണ്ട് മാത്രമേ പരിചയമുണ്ടായിരുന്നുള്ളൂ. ഞാന്‍ ഇങ്ങനെയൊക്കെ അനുഭവിക്കേണ്ടി വരുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

എട്ടര വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായി ആ വിധി പറയുന്ന ദിവസം എത്തിയിരിക്കുകയാണ്. ദിലീപ് കോടതിയിലേക്ക് പോവുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. തനിക്ക് അനുകൂലമായിരിക്കും വിധി എന്ന പ്രതീക്ഷയിലാണ് അദ്ദേഹം എന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം കൊച്ചിയിലായിരുന്നു. പുതിയ സിനിമയായ 'ഭഭഭ'യുടെ അവസാനഘട്ട ജോലികളിലായിരുന്നു അദ്ദേഹം. ഡിസംബര്‍ 18നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ഞായറാഴ്ച വൈകിയും അദ്ദേഹം സ്റ്റുഡിയോയിലുണ്ടായിരുന്നു. ഡബ്ബിംഗൊക്കെ പൂര്‍ത്തിയാക്കിയാണ് മടങ്ങിയത്. തനിക്കെതിരെ ശിക്ഷയുണ്ടാവില്ലെന്ന പ്രതീക്ഷ അദ്ദേഹം സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നു.

Dileep completed Bha Bha Bha dubbing
Photo Credit: Dileep/ Facebook

നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലാണ് ദിലീപിനെ പ്രതി ചേര്‍ത്തത്. പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത് ദിലീപാണെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍. എന്നാല്‍ താന്‍ അങ്ങനെയൊരു കാര്യം ചെയ്തിട്ടില്ലെന്നായിരുന്നു ദിലീപ് വാദിച്ചത്. വ്യക്തി വിരോധം തീര്‍ക്കാനായി തന്നെ കുടുക്കിയതാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ അധികം പ്രതികരിക്കാനാവില്ല, എല്ലാം തുറന്ന് പറയാനാവുന്ന ഒരു ദിവസം വരും എന്ന പ്രതീക്ഷ തുടക്കം മുതലേ ദിലീപ് പ്രകടിപ്പിച്ചിരുന്നു.

മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് ദിലീപ് ഇതേക്കുറിച്ച് പറഞ്ഞ് സന്ദേശം അയച്ചിരുന്നു. സംഭവവുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ല. മാനസികമായി കടുത്ത സമ്മര്‍ദ്ദമാണ് നേരിടുന്നത്. കുടുംബാംഗങ്ങളും അസ്വസ്ഥതയിലാണെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരോടക്കം ഇതേ കാര്യം ദിലീപ് ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ പള്‍സര്‍ സുനി വെളിപ്പെടുത്തിയ ആദ്യ പേര് ദിലീപിന്റേതായിരുന്നു. കാവ്യ മാധവനുമായുള്ള ബന്ധം ആദ്യ ഭാര്യയായിരുന്ന മഞ്ജു വാര്യരോട് ആക്രമിക്കപ്പെട്ട നടി പറഞ്ഞിരുന്നു. ആ വിരോധമാണ് ഇങ്ങനെയൊരു കാര്യത്തിലേക്ക് നയിച്ചതെന്നായിരുന്നു വെളിപ്പെടുത്തല്‍.

More from Filmibeat

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X