ദിലീപ് വമ്പന്‍മാരോടൊപ്പം തുടരുന്നു
ദിലീപിന് ഏറെ പ്രതീക്ഷ നല്‌കിയിരുന്ന ചിത്രമായിരുന്നു ലാല്‍ ജോസ് ഒരുക്കിയ മുല്ല. ഏറെക്കാലമായി ഒരു വിജയത്തിനായി കാത്തിരിയ്‌ക്കുന്ന ദിലീപ് മുല്ലയിലൂടെ അത് സ്വപ്‌നം കാണുകയും ചെയ്‌തിരുന്നു.
എന്നാല്‍ മുല്ലയ്‌ക്ക് സുഗന്ധം പോരെന്ന റിപ്പോര്‍ട്ടുകള്‍ താരത്തെ നിരാശപ്പെടുത്തിയിരിക്കുകയാണ്. നല്ലൊരു വിജയത്തിനായി ഇനിയും കാത്തിരിയ്‌ക്കണമെന്നത് ദിലീപിന്റെ കരിയറിന് വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്.
ജയറാമിന് ശേഷം മലയാള സിനിമയില്‍ മിനിമം ഗ്യാരണ്ടി നടനെന്ന പേര് നേടിയെടുത്ത ദിലീപ് ആ പേര് നിലനിര്‍ത്താന്‍ കഷ്ടപ്പെടുകയാണിപ്പോള്‍.
ട്വന്റി ട്വന്റിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട തിരക്കുകളില്‍ മുഴുകിയിരിക്കുന്ന താരം തന്റെ ഭാഗ്യ ദിനമായ ജൂലൈ നാലിന് ചിത്രം പ്രദര്‍ശനത്തിനെത്തിയ്‌ക്കാനുള്ള ബദ്ധപ്പാടിലാണ്.
ഇതിനു ശേഷം ഒരു കൂട്ടം പ്രതിഭാശാലികളായ ഗ്യാരണ്ടി സംവിധായകരുടെ ചിത്രങ്ങളിലാണ് ദീലിപ് അഭിനയിക്കുക.
ഇന്നു വരെ പരാജയം രുചിച്ചിട്ടില്ലാത്ത സിദ്ദീഖ്, ഷാഫി, റോഷന്‍ ആന്‍ഡ്രൂസ് സന്തോഷ് ശിവന്‍ തുടങ്ങിയ സംവിധായകര്‍ തനിയ്‌ക്ക് ഭാഗ്യം കൊണ്ടു വന്നു തരുമെന്ന പ്രതീക്ഷയിലാണ് ദിലീപ്


Click it and Unblock the Notifications