വ്യാജവാര്‍ത്തകളിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍, മീനാക്ഷി ദിലീപിന്റെ പരാതിയില്‍ കേസെടുത്ത് പോലീസ്
സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്ന പരാതിയുമായി ദിലീപിന്റെ മകള്‍ മീനാക്ഷി. ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും അപകീര്‍ത്തിപ്പെടുത്തിയെന്ന മീനാക്ഷിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. മീനാക്ഷിയുടെ പരാതിയില്‍ ആലുവ ഈസ്റ്റ് പോലീസ് സ്‌റ്റേഷന്‍ എസ്ഐയാണ് എഫ്ഐആര്‍ ഇട്ട് ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഈ വര്‍ഷം ജൂലായ്, ആഗസ്റ്റ് മാസങ്ങളിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവങ്ങള്‍ നടന്നതെന്ന് പോലീസ് പറയുന്നു.

മീനാക്ഷി അമ്മയുടെ അടുത്തേക്ക് പോകുകയാണ്, അച്ഛന്റെ സ്വഭാവം തിരിച്ചറിഞ്ഞ് വീട്ടില്‍ നില്‍ക്കാന്‍ ബുദ്ധിമുട്ടാണ്, അമ്മയുടെ വില ഇപ്പോഴാണ് മനസിലായത് എന്നിങ്ങനെയുളള തലക്കെട്ടുകളോടെ വ്യാജ വാര്‍ത്തകള്‍ ചമച്ച് തന്നെയും അച്ഛനെയും അപകീര്‍ത്തിപ്പെടുത്തി എന്നാണ് പരാതി. മലയാളി വാര്‍ത്ത, മെട്രോ മാറ്റിനി, ബി4 മലയാളം, മഞ്ചുമോന്‍ എന്നിങ്ങനെയുളള ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കും അവരുടെ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ക്കുമെതിരെയാണ് പോലീസ് കേസുളളത്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 28നാണ് മീനാക്ഷി പോലീസില്‍ പരാതി നല്‍കിയത്. അതേസമയം നേരിട്ട് കേസെടുക്കാന്‍ കഴിയാത്ത കുറ്റകൃത്യമായതിനാല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ അനുവാദത്തോടെ കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. മലയാളി താരങ്ങളുടെ മക്കളില്‍ എപ്പോഴും വാര്‍ത്തകളില്‍ നിറയാറുളള താരപുത്രിയാണ് മീനാക്ഷി ദിലീപ്. മീനാക്ഷിയുടെ പുതിയ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. സിനിമയില്‍ അരങ്ങേറ്റം കുറിച്ചില്ലെങ്കിലും ചെറുപ്പം മുതല്‍ എല്ലാവര്‍ക്കും സുപരിചിതയാണ് മീനാക്ഷി ദിലീപ്. മുന്‍പ് മകളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ദിലീപും എത്താറുണ്ടായിരുന്നു.


Click it and Unblock the Notifications