»   » മഞ്ജുവിന്റെയും ദിലീപിന്റെയും മകള്‍ സിനിമയിലേയ്ക്ക്

മഞ്ജുവിന്റെയും ദിലീപിന്റെയും മകള്‍ സിനിമയിലേയ്ക്ക്

Posted By:
Subscribe to Filmibeat Malayalam

മഞ്ജുവാര്യര്‍ സിനിമയിലേയ്ക്ക് തിരിച്ചുവരുമോയെന്ന സജീവ ചര്‍ച്ച നടക്കുകയാണിപ്പോള്‍ ചലച്ചിത്രലോകത്ത്. മഞ്ജു തിരിച്ചുവരുന്നതില്‍ തനിയ്ക്ക് എതിര്‍പ്പൊന്നുമില്ലെന്ന് ദിലീപും വ്യക്തമാക്കിക്കഴിഞ്ഞു. പക്ഷേ ഇതിനിടെ മഞ്ജുവിന്റെയും ദിലീപിന്റെയും വീട്ടില്‍ നിന്നും പുതിയൊരു താരോദയമുണ്ടാകാന്‍ പോകുന്നുവെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.

താരമാകാന്‍ പോകുന്നത് മറ്റാരുമല്ല താരദമ്പതിമാരുടെ മകള്‍ മീനാക്ഷി തന്നെ. അച്ഛനെയും അമ്മയെയും പോലെ അഭിനയത്തോട് വലിയ താല്‍പ്പര്യമുള്ള മീനാക്ഷി തനിയ്ക്ക് അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് അടുത്തിയെ പറയുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ മീനാക്ഷി അടുത്തുതന്നെ അഭിനയലോകത്തെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Dileep, Manju Warrier and Meenakshi

അമ്മയുടെ തിരിച്ചുവരവിന് മുമ്പേ മകള്‍ അരങ്ങേറ്റം കുറിയ്ക്കുമോയെന്നാണ് ഇപ്പോള്‍ ചലച്ചിത്രലോകം ഉറ്റുനോക്കുന്നത്. അതോ രണ്ടുപേരും കൂടി ഒരുമിച്ചാകുമോ തുടക്കം കുറിയ്ക്കുകയെന്നും ചോദ്യങ്ങളുയരുന്നുണ്ട്. എന്തായാലും കാത്തിരുന്നുതന്നെ കാണാം. ഇതിനിടെ മഞ്ജുവിന്റെ സഹോദനും നിര്‍മ്മാതാവുമായ മധു വാര്യര്‍ സംവിധായകവേഷമണിയാന്‍ പോകുന്നുവെന്നും റിപ്പോര്‍ട്ട് വന്നിട്ടുണ്ട്.

English summary
Reports says that Dileep's daughter Meenakshi may make her film debut soon.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam