ദിലീപ് വീണ്ടും കളളനാകുന്നു
ചേക്കിന്റെ സ്വന്തം കളളനായി ദിലീപ് വേഷമിട്ട മീശ മാധവന്‍ എന്ന ലാല്‍ജോസ് ചിത്രം മലയാളത്തിലെ എക്കാലത്തെയും പണം വാരിപ്പടങ്ങളിലൊന്നാണ്. അത്തരമൊരു വിജയം സ്വപ്നം കണ്ട് വീണ്ടും കളളന്റെ വേഷം കെട്ടുകയാണ് ദിലീപ്.
നവാഗതനായ ദീപു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന റണ്‍ ഗോപാല റണ്‍ എന്ന ചിത്രത്തിലാണ് ദിലീപ് ഹൈടെക് കളളന്റെ വേഷം ചെയ്യുന്നത്.
ഒട്ടേറെ നിഗൂഡതകള്‍ ചൂഴ്ന്നു നില്‍ക്കുന്ന കളളനാണ് കട്ടിള ഗോപാലന്‍. ടെലിഫോണും പഴയ കാമറയും തൊട്ട് അവന്റെ സംഘത്തിന്റെ കൈവശമില്ലാത്തതായി ഒന്നുമില്ല. കളളന്‍ ലക്ഷ്മണനാണ് തൊഴിലില്‍ ഗോപാലന്റെ സന്തത സഹചാരി.
ഗോപാലന്റെ സംഘം ഒരിക്കല്‍ ഒരു കെണിയില്‍ പെട്ടു. അവരെ കുരുക്കാന്‍ വേണ്ടി ആസൂത്രിതമായി നീക്കം നടത്തിയത് മറ്റൊരു സംഘമായിരുന്നു. ആ കെണിയും അതില്‍ നിന്ന് രക്ഷപെടാന്‍ ഗോപാലനും സംഘവും നടത്തുന്ന രസകരമായ ശ്രമങ്ങളുമാണ് റണ്‍ ഗോപാല റണ്ണിന്റെ ഇതിവൃത്തം.
ജഗതി ജീവന്‍ നല്‍കുന്ന ലവാങ്ക് വാസുവായിരിക്കും ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. പുതുമുഖതാരം രാധയാണ് ചിത്രത്തിലെ നായിക. ഡയാന എന്ന കഥാപാത്രത്തെയാണ് രാധിക അവതരിപ്പിക്കുന്നത്.
ഒരു ഹോളിവുഡ് റോബറി ചിത്രത്തിന്റെ സാങ്കേതിക മേന്മയോടെയാണ് ദീപു റണ്‍ ഗോപാല റണ്‍ ഒരുക്കുന്നത്. ഭാവന മീഡിയ വിഷന്റെ ബാനറില്‍ ഉളളാട്ടില്‍ ശശിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെയും അനില്‍ പനച്ചൂരാന്റെയും വരികള്‍ക്ക് സംഗീതം നല്‍കുന്നത് രാഹുല്‍ രാജ്.


Click it and Unblock the Notifications