»   » കാവ്യ ഗര്‍ഭിണിയാണോ, ദിലീപ് അറിഞ്ഞത് എപ്പോള്‍.. നടന്‍ പ്രതികരിക്കുന്നു

കാവ്യ ഗര്‍ഭിണിയാണോ, ദിലീപ് അറിഞ്ഞത് എപ്പോള്‍.. നടന്‍ പ്രതികരിക്കുന്നു

By: Rohini
Subscribe to Filmibeat Malayalam

ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയായി മാറിയിരിയ്ക്കുകയാണ് ഇപ്പോള്‍ ദിലീപ്. ഒന്നൊന്നര രണ്ട് വര്‍ഷത്തോളമായി വിവാദങ്ങളും അപവാദ പ്രചരണങ്ങളും ദിലീപിനെ വിടാതെ പിന്തുടരുകയാണ്. അതില്‍ നവമാധ്യമങ്ങള്‍ക്കുള്ള പങ്ക് എടുത്ത് പറയാതിരിക്കാന്‍ കഴിയില്ല.

ദിലീപിനെ തകര്‍ക്കേണ്ടത് ആരുടെ ആവശ്യം, പുറത്താക്കാന്‍ ശ്രമിക്കുന്നത് ആര് ?

ഏറ്റവുമൊടുവില്‍, കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ പ്രതിച്ചേര്‍ക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിയ്ക്കുന്നത്. അതിനിടയില്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവന്‍ ഗര്‍ഭിണിയാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. വാര്‍ത്തയോട് ദിലീപ് പ്രതികരിക്കുന്നു.

പുറത്ത് വന്ന വാര്‍ത്തകള്‍

അമേരിക്കന്‍ ഷോ കഴിഞ്ഞ് വന്നയുടനെയാണ് കാവ്യ ഗര്‍ഭിണിയാണെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ദിലീപ് വീണ്ടും അച്ഛനാകാന്‍ പോകുന്നു, മീനാക്ഷി ചേച്ചിയാവുന്ന എന്നൊക്ക പറഞ്ഞാണ് കാവ്യ ഗര്‍ഭിണിയാണെന്ന വാര്‍ത്ത നവമാധ്യമങ്ങള്‍ ആഘോഷിച്ചത്.

ദിലീപ് പ്രതികരിയ്ക്കുന്നു

എന്നാല്‍ വാര്‍ത്ത ദിലീപ് നിഷേധിച്ചു. ഭാര്യ ഗര്‍ഭിണിയാണെന്ന വാര്‍ത്ത താന്‍ അറിഞ്ഞത് സോഷ്യല്‍ മീഡിയയിലൂടെയാണെന്നാണ് ദിലീപിന്റെ പ്രതികരണം. ഇതും ദിലീപിനെതിരെ പടച്ചുവിടുന്ന ഇല്ലാക്കഥകളുടെ കൂട്ടത്തിലാണ് നടന്‍ പെടുത്തിയിരിയ്ക്കുന്നത്.

ഗോസിപ്പ് യാഥാര്‍ത്ഥ്യമാക്കിയ വിവാഹം

ദിലീപിനെയും കാവ്യാ മാധവനെയും ചേര്‍ത്ത് നിരവധി ഗോസിപ്പുകള്‍ വളരെ മുന്‍പേ തന്നെ പ്രചരിച്ചിരുന്നു. മഞ്ജു വാര്യരോടൊപ്പം ഒരുമിച്ച് കഴിയുന്നതിനിടയില്‍ പ്രചരിച്ച വാര്‍ത്ത ഗോസിപ്പാണെന്നും പറഞ്ഞ് താരം നിഷ്‌കരുണം തള്ളിക്കളയുകയായിരുന്നു. എന്നാല്‍ പിന്നീട് മഞ്ജുവുമായി വിവാഹ മോചനം നേടിയ താരം കാവ്യ മാധവനെ വിവാഹം ചെയ്യുകയായിരുന്നു.

താരദമ്പതികളെ വിടാതെ വിവാദം

ദിലീപ് കാവ്യാ വിവാഹത്തിനു ശേഷവും എതിരാളികള്‍ താരത്തെ വിടാതെ പിന്തുടരുകയാണ്. മഞ്ജുവിനെ ഉപേക്ഷിച്ച് കാവ്യ മാധവനെ വിവാഹം ചെയ്ത ദിലീപിന്റെ ദിലീപ് ഷോ 2017 ബഹിഷ്‌കരിക്കുമെന്ന് ഭീഷണിയുണ്ടായിരുന്നു. ബഹിഷ്‌കരണ ഭീഷണിയെ അവഗണിച്ച് ദിലീപും സംഘവും പരിപാടിയുമായി മുന്നോട്ട് പോവുകയായിരുന്നു.

മീനാക്ഷിയുമായി പ്രശ്‌നമെന്ന്

വിവാഹ ശേഷം കാവ്യാ മാധവനും മീനാക്ഷിയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടെന്ന തരത്തിലുള്ള ഗോസിപ്പുകളും പ്രചരിച്ചിരുന്നു. എന്നാല്‍ അമേരിക്കന്‍ ഷോയിലെ ചിത്രങ്ങള്‍ പുറത്തു വന്നതോടെ ഈ വാദനത്തിന് പ്രസക്തിയില്ലാതാവുകയായിരുന്നു. കാവ്യയ്ക്കും ദിലീപിനുമൊപ്പം സന്തോഷവതിയായി നില്‍ക്കുന്ന മകളുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

പിന്നാലെ പാപ്പരാസികള്‍

ദിലീപിനെയും കാവ്യയെയും വിടാതം പിന്തുടരുകയാണ് പാപ്പരാസികള്‍. ഹണിമൂണിന് പോയപ്പോള്‍ മകളെ കൊണ്ടു പോയില്ലെന്ന കണ്ടെത്തലുമായി പാപ്പരാസികള്‍ രംഗപ്രവേശം ചെയ്തിരുന്നു. എന്നാല്‍ ദിലീപിനും കാവ്യയ്ക്കുമൊപ്പം ചിരിച്ചുല്ലസിക്കുന്ന മീനാക്ഷിയുടെ ഫോട്ടോ ഫേസ് ബുക്കില്‍ താരങ്ങള്‍ പോസ്റ്റ് ചെയ്തതോടെ ഇക്കാര്യത്തിന് തീരുമാനമാവുകയായിരുന്നു.

English summary
Dileep deny Kavya Madhavan's pregnancy rumors

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam