»   » ദിലീപിനെ സഹായിക്കാന്‍ ആരും വന്നില്ല, ഈ ഗതി ഒരു നടനും വരരുത് എന്ന് ദിലീപ്

ദിലീപിനെ സഹായിക്കാന്‍ ആരും വന്നില്ല, ഈ ഗതി ഒരു നടനും വരരുത് എന്ന് ദിലീപ്

Posted By: Rohini
Subscribe to Filmibeat Malayalam

എല്ലാ നടന്മാര്‍ക്കും ഉണ്ട് കഷ്ടകാലം. പൃഥ്വിരാജും മോഹന്‍ലാലുമൊക്കെ ആ സ്‌റ്റേജ് കഴിഞ്ഞെത്തി. ഒന്നൊന്നര രണ്ട് കൊല്ലമായി ഇപ്പോള്‍ ദിലീപിന്റെ ഊഴമാണ്. നവമാധ്യമങ്ങളിലൂടെയും മറ്റും ദിലീപിനെ തേചോജവധം ചെയ്യുന്നു. എന്നാല്‍ ദിലീപിനെ പോലെ മറ്റാരും അനുഭവിച്ചു കാണില്ല. സിനിമയില്‍ നിന്ന് പോലും ആരും തന്നെ പിന്തുണയ്ക്കുന്നില്ല എന്ന് ദിലീപ് പറയുന്നു.

കാവ്യ ഗര്‍ഭിണിയാണോ, ദിലീപ് അറിഞ്ഞത് എപ്പോള്‍.. നടന്‍ പ്രതികരിക്കുന്നു

എന്നാല്‍ അതില്‍ വേദനയില്ല. ഈ പ്രശ്‌നത്തില്‍ ഒറ്റയ്ക്ക് തന്നെ ഞാന്‍ ഫൈറ്റ് ചെയ്യും. എന്റെ സ്ഥിതി നാളെ മറ്റൊരു നടനും വവരുത് എന്ന് ദിലീപ് പറയുന്നു. തന്റെ പേര് പറയാന്‍ സിനിമയില്‍ ചിലരൊക്കെ നിര്‍ബന്ധിച്ചിട്ടുണ്ടെന്ന് തനിക്ക് ലഭിച്ച ഫോണ്‍ ഭീഷണിയില്‍ പറയുന്നു. എനിക്കാരോടും ശത്രുത ഇല്ലെന്നും അതില്‍ പറഞ്ഞ പേരുകളൊന്നും പുറത്ത് പറയില്ല എന്നും ദിലീപ് പറഞ്ഞു.

ഗൂഡാലോചന എനിക്ക് നേരെ

നടിയെ ആക്രമിച്ച സംഭവത്തില്‍ എനിക്കെതിരെ ഗൂഡാലോചന ഉണ്ടെന്നും, അത് വെളിച്ചത്ത് കൊണ്ടു വരാനാണ് പരാതി നല്‍കിയതെന്നും ദിലീപ് വ്യക്തമാക്കി. എന്റെ കൂടെയുള്ള ഒരു പയ്യനെയും നാദിര്‍ഷയെയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു എന്ന് ദിലീപ് വെളിപ്പെടുത്തുന്നു.

എന്റെ പരാതിയാണ്

നടിയെ ആക്രമിച്ച കേസില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണം എന്റെ പരാതി പ്രകാരമാണ്. ഈ കേസില്‍ എന്റെ പേര് പറയുമെന്ന് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ കോളും കത്തും പരാതിയ്‌ക്കൊപ്പം പൊലീസിന് നല്‍കി. പള്‍സര്‍ സുനിയെയോ വിഷ്ണു എന്ന വ്യക്തിയെയോ എനിക്കറിയില്ല.

പേര് പറയുന്നില്ല

സത്യത്തിന്റെ മാര്‍ഗ്ഗത്തിലാണ് ഞാനെപ്പോഴും സഞ്ചരിയ്ക്കുന്നത്. ഇതിന്റെ പേരില്‍ ഒരുപാട് അനുഭവിച്ചു കഴിഞ്ഞു. ഇനി മലയാള സിനിമയില്‍ ആര്‍ക്കും ഇത്തരമൊരു അനുഭവം ഉണ്ടാവരുത്. അയാള്‍ പറഞ്ഞ പേരുകളൊന്നും തത്കാലം പറയുന്നില്ല. ആര്‍ക്കും ആരുടെ പേര് വേണമെങ്കിലും പറയാമല്ലോ..

മൊഴി നല്‍കിയിട്ടില്ല

അമേരിക്കയില്‍ പോകുന്നതിന് മുന്‍പാണ് ഈ പരാതി നല്‍കിയത്. ഇതുവരെ മൊഴി നല്‍കിയിട്ടില്ല. കമ്മാരസംഭവം എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തമിഴ്‌നാട്ടിലാണ് ദിലീപ് ഉള്ളത്. അടുത്ത ദിവസങ്ങളില്‍ മൊഴി നല്‍കാന്‍ എത്തുന്നുണ്ട് എന്ന് നടനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

സത്യം പുറത്ത് വരണം

എന്റെ സിനിമകള്‍ ഇറങ്ങുന്നതിന് മുന്‍പ് ഇത്തരത്തിലുള്ള വിവാദങ്ങള്‍ മനപൂര്‍വ്വം ഉണ്ടാക്കുകയാണ്. എന്നെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള നീക്കങ്ങളുടെ സത്യാവസ്ഥ അറിയണം. വരും ദിവസങ്ങളില്‍ സത്യം പുറത്ത് വരുമെന്നാണ് ദിലീപിന്റെ വിശ്വാസം.

മാധ്യമങ്ങള്‍

അതിനിടയില്‍ മാധ്യമങ്ങള്‍ ചില കെട്ടുകഥകള്‍ ചമയുന്നുണ്ട്. ദയവു ചെയ്ത് ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വളച്ചൊടിക്കരുത് എന്ന് മാധ്യമസുഹൃത്തുക്കളോട് ദിലീപ് അപേക്ഷിക്കുന്നു.

English summary
Dileep didn't get support anyone from industry

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam