മഞ്ജു വാര്യരുടെയും ദിലീപിന്റെയും കൃഷി

By Aswathi

മഞ്ജു വാര്യരും ദിലീപും നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തുന്ന വാര്‍ത്ത നേരത്തെ വന്നിരുന്നെങ്കിലും അടുത്താണ് അക്കാര്യത്തില്‍ ഒരു തീരുമാനമായത്. ദിലീപ് എറണാകുളം കുടുംബകോടതിയില്‍ വിവാഹമോചന കേസ് ഫയല്‍ ചെയ്തു. അതിനിടയില്‍ രണ്ടു പേരും എവിടെ നിന്നാണ് കൃഷി ചെയ്തത് എന്നല്ലേ. ജീവിത്തതില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെങ്കിലും യാദൃശ്ചികമായെങ്കിലും അവരുടെ സിനിമയില്‍ അത് സംഭവിച്ചു.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെയാണല്ലോ മഞ്ജുവിന്റെ തിരിച്ചുവരവ്. ചിത്രത്തില്‍ മഞ്ജു അവതരിപ്പിക്കുന്ന നിരുപമ എന്ന കഥാപാത്രം പച്ചക്കറി കൃഷി നടത്തുന്നുണ്ട്. സാധാരണ വീട്ടമ്മമാരെ ലക്ഷ്യം വച്ചായിരുന്നു മഞ്ജുവിന്റെ കൃഷി.

dileep-manju

ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ വിജയത്തിന് ശേഷം, സിനിമ നല്‍കിയ പ്രചോദനം ഉല്‍ള്‍ക്കൊണ്ട് അല്പം ഗൗരവമായി തന്നെ കൃഷിയെ സമീപിച്ചിരിക്കുകയാണ് മഞ്ജു. അതിന്റെ മുന്നോടിയായി കുടുംബ ശ്രീ വഴി ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുടെ ബ്രാന്റ് അംബാസിഡറായും സ്ഥാനമേറ്റു.

വില്ലാളി വീരന്‍ എന്ന പുതിയ ചിത്രത്തിലാണ് ദിലീപ് പച്ചക്കറികച്ചവടക്കാരന്റെ വേഷത്തിലെത്തുന്നത്. നവാഗതനായ സുധീഷ് ശങ്കരാണ് ദിലീപിനെ നായകനാക്കി വില്ലാളി വീരന്‍ എന്ന ചിത്രമൊരുക്കുന്നത്. പച്ചക്കറി കച്ചവടം നടത്തി സാധാരണക്കാരെ കയ്യിലെടുക്കാനാണ് ദിലീപിന്റെ വരവ്. എന്തായാലു സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കൃഷിനടത്തിയ താരങ്ങള്‍ ഒരുപാടാണ് മലയാളത്തില്‍. ആ പട്ടികയിലേക്ക് ദിലീപും വരുമോ എന്ന് കാത്തിരുന്ന് കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X