»   » പട്ടണം റഷീദിനെ കെട്ടിപ്പിടിച്ച് ദിലീപ് പൊട്ടിക്കരഞ്ഞു, ഷൂട്ടിങ് അവസാനിച്ച ദിവസം സംഭവിച്ചത്!

പട്ടണം റഷീദിനെ കെട്ടിപ്പിടിച്ച് ദിലീപ് പൊട്ടിക്കരഞ്ഞു, ഷൂട്ടിങ് അവസാനിച്ച ദിവസം സംഭവിച്ചത്!

By: Sanviya
Subscribe to Filmibeat Malayalam

ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് കുഞ്ഞിക്കൂനന്‍. ദിലീപ് ഇരട്ട വേഷത്തില്‍ എത്തിയ ചിത്രം. കൂനനായ കുഞ്ഞന്‍ എന്ന കഥാപാത്രത്തെയും പ്രസാദ് എന്ന മറ്റൊരു കഥാപാത്രത്തെയുമാണ് ചിത്രത്തില്‍ ദിലീപ് അവതരിപ്പിച്ചത്.

2002ല്‍ പുറത്തിറങ്ങിയ ചിത്രം കണ്ടിട്ട് ഓരോ പ്രേക്ഷകനും നിറ കണ്ണുകളോടെയാണ് തിയേറ്റര്‍ വിട്ടത്. ദിലീപ് അവതരിപ്പിച്ച കുഞ്ഞന്‍ എന്ന കഥാപാത്രം അത്രമാത്രം ഓരോ പ്രേക്ഷക മനസിനെയും സ്വാധീനിച്ചിട്ടുണ്ട്.

എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിക്കുന്ന ദിവസം മറ്റൊരു സംഭവമുണ്ടായി. ചിത്രത്തിന്റെ മേക്കപ്പ് മാന്‍ പട്ടണം റഷീദിനെ ദിലീപ് കെട്ടിപ്പിടിച്ച് കരഞ്ഞ കഥ. എന്തായിരുന്നു അത്. തുടര്‍ന്ന് വായിക്കൂ..

കുഞ്ഞിക്കൂനന്‍

ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് കുഞ്ഞിക്കൂനന്‍. ദിലീപ്, നവ്യ നായര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം 2002ലാണ് തിയേറ്ററുകളില്‍ എത്തുന്നത്. നെടുമുടി വേണു, കൊച്ചിന്‍ ഹനീഫ, സായി കുമാര്‍, നവ്യാ നായര്‍, മന്യ, ബിന്ദു പണിക്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രീകരണം അവസാനിക്കുമ്പോള്‍

ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിക്കുന്ന ദിവസം ദിലീപിന് ഏറെ ദുഃഖിതനായിരുന്നുവേത്ര.

ദിലീപ് പൊട്ടിക്കരഞ്ഞു

ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിച്ച് മേക്കപ്പ് അഴിച്ചു കഴിഞ്ഞപ്പോള്‍ ദിലീപ് മേക്കപ്പ് മാന്‍ പട്ടണം റഷീദിനെ കെട്ടിപിടിച്ച് പൊട്ടി കരഞ്ഞുവത്രേ. ദിലീപ് കരുന്നതു കണ്ടപ്പോള്‍ റഷീദിന്റെയും കണ്ണു നിറഞ്ഞ് പോയി.

സ്വാധീനിച്ച കഥാപാത്രം

ദിലീപിന്റെ സിനിമ കരിയറില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച കഥാപാത്രമായിരുന്നുവത്രേ കുഞ്ഞിക്കൂനന്‍.

നിര്‍മാണം

സുപ്രീം ഫിലിംസിന്റെ ബാനറില്‍ കെഎ ജലീലാണ് ചിത്രം നിര്‍മിച്ചത്.

ദിലീപേട്ടന്റെ ഫോട്ടോസിനായി ക്ലിക്ക് ചെയ്യൂ...

English summary
Dileep emotionally attached in the role of kunjikoonan.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam