»   »  കാവ്യയുമായി ഒന്നിയ്ക്കാന്‍ അഞ്ച് വര്‍ഷത്ത ഇടവേള എന്തിനായിരുന്നു?, ദിലീപ് പറയുന്നു

കാവ്യയുമായി ഒന്നിയ്ക്കാന്‍ അഞ്ച് വര്‍ഷത്ത ഇടവേള എന്തിനായിരുന്നു?, ദിലീപ് പറയുന്നു

Written By:
Subscribe to Filmibeat Malayalam

മലയാളത്തിലെ ഹിറ്റ് ജോഡികളായ കാവ്യ മാധവനും ദിലീപും അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിയ്ക്കുകയാണ്. അടൂര്‍ ഗോപാല കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'പിന്നെയും' എന്ന ചിത്രത്തിലാണ് കാവ്യയും ദിലീപും ഇനി ഒന്നിച്ച് അഭിനയിക്കുന്നത്.

കാവ്യയും ദിലീപും ഒന്നിച്ച് അഭിനയിച്ചതുകൊണ്ട് മാത്രം വിജയിച്ച ചിത്രങ്ങളോ ഇത്?

2011 ല്‍ അക്കു അക്ബര്‍ സംവിധാനം ചെയ്ത 'വെള്ളരിപ്രാവിന്റെ ചങ്ങാതികള്‍' എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒടുവില്‍ ഒന്നിച്ച് അഭിനയിച്ചത്. തുടര്‍ച്ചയായി ഒത്തിരി ഹിറ്റുകളുണ്ടാക്കിയ കാവ്യയും ദിലീപും വീണ്ടും ഒന്നിയ്ക്കാന്‍ എന്തിനാണ് അഞ്ച് വര്‍ഷത്തെ ഇടവേള എടുത്തത്? ഈ ചോദ്യത്തിന് ഉത്തരം ദിലീപ് പറയന്നു.

kavya-madhavan-and-dileep

പ്രത്യേകിച്ച് അങ്ങനെ ഒരു കാര്യമില്ല. മികച്ചൊരു തിരക്കഥ കിട്ടാത്തതായിരുന്നു വിഷയം. നല്ലൊരു തിരക്കഥ കിട്ടിയാല്‍ എപ്പോഴും ഒന്നിച്ചഭിനയിക്കാന്‍ ഞങ്ങള്‍ തയ്യാറായിരുന്നു - ദിലീപ് പറഞ്ഞു.

2008 ല്‍ പുറത്തിറങ്ങിയ 'ഒരു പെണ്ണും രണ്ടാണു'മാണ് അടൂറിന്റെ ഒടുവിലത്തെ ചിത്രം. ദിലീപ് ആദ്യമായിട്ടാണ് ഒരു അടൂര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. അതേ സമയം കാവ്യ നേരത്തെ 'നാല് പെണ്ണുങ്ങള്‍' എന്ന ചിത്രത്തില്‍ അടൂറിനൊപ്പം പ്രവൃത്തിച്ചിട്ടുണ്ട്.

English summary
It's been 5 years since Dileep and Kavya Madhavan worked together. The duo's last film was Vellaripraavinte Changathi, which fetched the actor his first State Award for the Best Actor. They were recently cast for Adoor Gopalakrishnan's upcoming movie Pinneyum.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam