»   » കുപ്രചാരണങ്ങളെ അസ്ഥാനത്താക്കി കമ്മാരനെ ഏറ്റെടുത്തവരോട് നന്ദി പറഞ്ഞ് ദിലീപ്, കാണൂ!

കുപ്രചാരണങ്ങളെ അസ്ഥാനത്താക്കി കമ്മാരനെ ഏറ്റെടുത്തവരോട് നന്ദി പറഞ്ഞ് ദിലീപ്, കാണൂ!

Posted By: Nimisha V
Subscribe to Filmibeat Malayalam

കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരമാണ് ദിലീപ്. നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിലേക്കെത്തിയ പുതിയ ചിത്രത്തിന് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിഷുവിന് ദിലീപ് നല്‍കിയ കൈനീട്ടം കൂടിയാണ് ഇപ്പോ വിജയകരമായി മുന്നേറുന്നത്. രാമലീലയ്ക്ക് ശേഷം തിയേറ്ററുകളിലേക്കെത്തിയ സിനിമയാണ് കമ്മാരസംഭവം. നവാഗതനായ രതീഷ് അമ്പാട്ടാണ് ചിത്രം സംവിധാനം ചെയ്തത്.

മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ ഉപേക്ഷിച്ചോ?? സന്തോഷ് ശിവന്റെ പ്രഖ്യാപനത്തില്‍ ആശങ്കയോടെ ആരാധകര്‍


ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദിലീപ് ചിത്രമാണ് കമ്മാരസംഭവം. സിനിമാജീവിതത്തില്‍ ഇന്നുവെ അവതരിപ്പിക്കാത്ത കഥാപാത്രവുമായാണ് ഇത്തവണ ദിലീപ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ഏപ്രില്‍ 14 ന് തിയേറ്ററുകളിലേക്കെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമാജീവിതത്തില്‍ ഇതുവരെ അവതരിപ്പിക്കാത്ത കഥാപാത്രവുമായാണ് ഇത്തവണ ദിലീപ് എത്തിയത്.


വ്യക്തി ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയ സംഭവമായിരുന്നു കഴിഞ്ഞ വര്‍ഷം നടന്നത്. പ്രഖ്യാപനം മുതല്‍ക്ക് തന്നെ കമ്മാരസംഭവം വാര്‍ത്തകളിലിടം നേടിയിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ സിനിമയെക്കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നിരുന്നു. ഓരോ കഥാപാത്രത്തെ പരിചയപ്പെടുത്തുമ്പോഴും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ആദ്യ ദിനം മുതല്‍ മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.


കമ്മാരസംഭവത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തു

ഒന്നിനൊന്ന് വ്യത്യസ്തമായ സിനിമകളുമായാണ് ഓരോ തവണയും ദിലീപ് എത്താറുള്ളത്. കരിയറിലെ തന്നെ മികച്ച സിനിമകളിലൊന്നായ രാമലീല പുറത്തിറങ്ങിയതിന് ശേഷം ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത് അടുത്ത ചിത്രത്തെക്കുറിച്ചായിരുന്നു. നിരവധി സിനിമകള്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും കമ്മാരസംഭവമാണ് യാഥാര്‍ത്ഥ്യമായത്.


സോഷ്യല്‍ മീഡിയ ഏറ്റെുത്തു

പ്രഖ്യാപനം മുതല്‍ക്ക് തന്നെ പല സിനിമകളും വാര്‍ത്തകളിലിടം പിടിക്കാറുണ്ട്. അത്തരത്തില്‍ സിനിമാലോകം പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഇത്. വ്യത്യസ്ത തരത്തിലുള്ള പ്രമോഷനാണ് ഈ ചിത്രത്തിനായി ഉപയോഗിച്ചത്. നാളുകള്‍ക്ക് ശേഷം ദിലീപിന്റെ ഫേസ്ബുക്ക് പേജ് സജീവമായതും ഈ ചിത്രത്തിലൂടെയാണ്.


ടീസറിനും ട്രെയിലറിനും ലഭിച്ച സ്വീകാര്യത

കമ്മാരസംഭവം ടീസറിനും ട്രെയിലറിനുമൊക്കെ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ക്ഷണനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയ കമ്മാരനെ ഏറ്റെടുത്തത്. യൂട്യബ് ട്രെന്‍ഡിങ്ങിലും ചിത്രം ഇടം പിടിച്ചിരുന്നു. റിലീസിന് മുന്‍പ് തന്നെ ചിത്രത്തിലെ ഗാനവും പുറത്തുവിട്ടിരുന്നു.


വിമര്‍ശകരുടെ വായടപ്പിച്ചു

വിമര്‍ശകരെപ്പോലും ക്യൂവില്‍ നിര്‍ത്തിയായിരുന്നു ദിലീപ് ഹീറോയിസം കാണിച്ചത്. രാമലീലയിലെ അതേ ഹീറോയിസമാണ് ഇപ്പോഴും ആവര്‍ത്തിച്ചത്. ചിത്രത്തിനെതിരെ വരാനിടയുള്ള കുപ്രചാരണത്തെക്കുറിച്ചും അണിയറപ്രവര്‍ത്തകര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.


സ്വീകരിച്ചവര്‍ക്ക് നന്ദി

വ്യക്തി ജീവിതത്തിലെ പ്രതിസന്ധിയില്‍ ആരാധകര്‍ ശക്തമായ പിന്തുണയാണ് ദിലീപിന് നല്‍കിയത്. മുന്‍ചിത്രത്തിന് പിന്നാലെ പുതിയ സിനിമയേയും ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് ദിലീപ് രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് ദിലീപ് നന്ദി അറിയിച്ചത്.


English summary
Dileep's facebook live about kammarasambavam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X