»   » എന്റെ അറിവില്‍ ആലുവയിലെ മറ്റൊരു നടന്റെയും വീട്ടിലും പോലീസ് ഇതുവരെ അന്വേഷിച്ച് എത്തിയിട്ടില്ല,ദിലീപ്

എന്റെ അറിവില്‍ ആലുവയിലെ മറ്റൊരു നടന്റെയും വീട്ടിലും പോലീസ് ഇതുവരെ അന്വേഷിച്ച് എത്തിയിട്ടില്ല,ദിലീപ്

Posted By: Sanviya
Subscribe to Filmibeat Malayalam

മലയാളത്തിലെ പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയ സംഭവമാണ് ഇപ്പോള്‍ കേരളം ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ സംഭവത്തില്‍ മലയാള സിനിമയിലെ ജനപ്രിയ നടനെയും സംശയിച്ചിരുന്നു. ആലുവയിലെ നടന്റെ വീട്ടില്‍ പോലീസ് അന്വേഷണം നടത്തിയാതും വാര്‍ത്തകളുണ്ടായിരുന്നു. മലയാളത്തിന്റെ പ്രിയനടന്‍ ദിലീപാണെന്നുള്ള തെറ്റിദ്ധാരണ പടര്‍ത്തിയാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.

ഇപ്പോഴിതാ നടന്‍ ദിലീപ് പ്രചരിച്ച വ്യാജ വാര്‍ത്തകള്‍ക്ക് പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ദിലീപ് തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജ് വഴിയാണ് പ്രതികരണവുമായി എത്തിയത്. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിച്ചത് കൂടാതെ രാവിലെ പത്രങ്ങളില്‍ കണ്ട വാര്‍ത്തകളാണ് ഈ കുറിപ്പെഴുതാന്‍ തന്നെ പ്രേരിപ്പിച്ചത്. ദിലീപ് പറഞ്ഞു. ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ... തുടര്‍ന്ന് വായിക്കൂ....

ആലുവയിലെ പ്രമുഖ നടനെ

ആലുവായിലെ ഒരു പ്രമുഖ നടനെ ഈ കേസുമായി ബന്ധപ്പെട്ട് പോലീസ് ചെയ്തുവത്രേ. തെറ്റിദ്ധാരണ പടര്‍ത്തുന്നതും പുകമറ സൃഷ്ടിക്കുന്നതുമായ ഈ വാര്‍ത്ത വായിച്ച് അത് വിശ്വസിക്കുന്നവരോട് ആലുവയിലെ സ്ഥിരം താമസക്കാരന്‍ എന്ന നടന്‍ എന്ന നിലയില്‍ ഞാന്‍ പറയട്ടെ ആ നടന്‍ ഞാനല്ല. എന്റെ വീട്ടില്‍ ഒരു പോലീസുകാരനും മഫ്തിയിലോ അല്ലാതെയോ വന്നിട്ടില്ല. ഫോണില്‍ പോലും ബന്ധപ്പെട്ടിട്ടില്ല എന്ന് മാത്രമല്ല എന്റെ അറിവില്‍ ആലുവയിലെ മറ്റൊരു നടന്റെയും വീട്ടിലും വന്നിട്ടില്ല.

കുടുംബ ബന്ധങ്ങളുടെ മൂല്യം നന്നായി അറിയാം

കുടുംബ ബന്ധങ്ങളുടെ മൂല്യം നന്നായി അറിയാവുന്ന ഒരു വ്യക്തിയാണ് ഞാന്‍. അമ്മയും ഭാര്യയും മകളും ഒക്കെയുള്ള ശരാശരി മനുഷ്യന്‍. നിങ്ങള്‍ ഓരോരുത്തരും ആഗ്രഹിക്കുന്നത് പോലെ ഈ ദുഖകരമായ സംഭവത്തിന്റെ നിജസ്ഥിതി പുറത്ത് വരേണ്ടതും യഥാര്‍ത്ഥ കുറ്റവാളികള്‍ മുഴുവനും ശിക്ഷിക്കപ്പെടേണ്ടതും സമൂഹത്തിന്റെ എന്ന പോലെ എന്റെയും കൂടി ആവശ്യമാണ്.

ചിലര്‍ എന്നെ ക്രൂശിക്കുന്നു

സമീപക്കാലത്ത് മലയാള സിനിമയെ ഗ്രസിച്ച ഈ വ്യവസായത്തെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ എല്ലാ ചലച്ചിത്ര പ്രവര്‍ത്തകരുടെയും ആവശ്യപ്രകാരവും സിനിമാ സംഘടനകളുടെ പിന്തുണയോടെയും ഒരു പുതിയ സംഘടന രൂപികരിക്കുകെയും എല്ലാവരുടെയും നിര്‍ബന്ധപ്രകാരം അതിന്റെ നേതൃത്വം ഏറ്റെടുക്കുകെയും ചെയ്ത് ഈ വ്യവസായത്തിന്റെ എല്ലാവിധ ആനുകൂല്യങ്ങളും അനുഭവിക്കുന്ന ആളെന്ന നിലയില്‍ അതെന്റെ കടമയാണെന്ന് കരുതിയാണ്. അതിന്റെ പേരില്‍ ചിലര്‍ എന്നെ ക്രൂശിക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം..

English summary
Dileep facebook post about rumours.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam