»   » ദിലീപും ഫഹദ് ഫാസിലും ഒന്നിക്കുന്നു

ദിലീപും ഫഹദ് ഫാസിലും ഒന്നിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

ന്യൂ ജനറേഷന്‍ നായകന്‍ ഫഹദ് ഫാസിലും ജനപ്രിയ നടന്‍ ദിലീപും ഒന്നിക്കുന്നു. ചിത്രത്തിന് തിരക്കഥയെഴുതുന്നതാവട്ടെ ന്യൂ ജനറേഷന്‍ എഴുത്തുകാരനെന്ന് പേരെടുത്ത മുരളി ഗോപിയും. അപ്പോള്‍ ഒരു സംശയം, കാലവും സിനിമയും എത്രമാറിയാലും താന്‍ തന്റെ നിലപാട് മാറ്റില്ലെന്ന് പറഞ്ഞ ദിലീപ് അത് മറക്കുമോ?

ഹിറ്റ് സിനിമകളും ഫ്‌ളോപ്പ് സിനിമകളും കാലങ്ങളില്‍ മാറി മാറിവന്നു. ഒരേ ടൈപ്പ് സിനിമകള്‍ കണ്ടുവന്ന പ്രേക്ഷകര്‍ക്ക് ഒരു മാറ്റമെന്നോണം പുതിയ ഭാവത്തിലും രൂപത്തിലും സിനിമകള്‍ വന്നു. ചിലര്‍ അതിനെ ന്യൂജനറേഷന്‍ എന്ന് പേരിട്ടു. പക്ഷേ ആ മാറ്റത്തിനൊപ്പം സഞ്ചരിക്കാത്തെ തന്നെ വിജയങ്ങള്‍ നേടിക്കൊണ്ടിരുന്ന ദിലീപിനോട് ഒരു അഭിമുഖത്തില്‍ ന്യൂജനറേഷന്‍ ചിത്രങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ ഏത് മാറ്റങ്ങള്‍ വന്നാലും എനിക്കെന്റേതായ സിനിമകളെന്നായിരുന്നു ദിലീപിന്റെ മറുപടി.

Dileep and Fahad Fazil

എന്തായലും ദിലീപ് ഫഹദിനും മുരളി ഗോപിക്കുമൊപ്പം ഒന്നിക്കുന്നു. ചിത്രം പരസ്യ സംവിധായകനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്നു. രതീഷ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. കഥയെഴുതുന്ന മുരളി ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുമുണ്ട്. ഹാസ്യം ഒരുപാടുള്ള ഒരു ആക്ഷേപ ഹാസ്യ ചിത്രമായിരിക്കുമെന്ന് സംവിധായകന്‍ പറഞ്ഞിട്ടുണ്ട്.

തമിഴില്‍ നിന്നായിരിക്കും നായിക. മറ്റ് താരങ്ങളെയോ അണിയറ പ്രവര്‍ത്തകരെയോ ചിത്രത്തിന്റെ പേരോ തീരുമാനിച്ചിട്ടില്ല. വലിയ മുതല്‍മുടക്കിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2014 ഒരു ഉത്സവ സീസണിലായിരിക്കും ചിത്രം പുറത്തിറങ്ങുന്നത്.

English summary
If reports are to be believed, popular actor Dileep and new-gen icon Fahad Fazil are all set to share the screen. The untitled film, to be directed by Ratheesh Ambatt, will be the first project in which the actors will be coming together. The film will have its script by none other than Murali Gopi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam