Dileep: ദിലീപ് ആരാധകന്റെ കഥ പറഞ്ഞ് പുതിയ സിനിമ വരുന്നു! ചിത്രത്തിന്റെ പേര് ഷിബു

By Midhun

Recommended Video

ദീലീപ് ആരാധകന്റെ കഥയുമായി ഒരു സിനിമ വരുന്നു | Oneindia Malayalam

നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ ജനപ്രിയ നായകനായി മാറിയ താരമാണ് ദിലീപ്. കമല്‍ ചിത്രം എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരം പിന്നീട് മലയാളത്തില മുന്‍നിര നായകനടന്‍മാരിലൊരാളായി മാറി. മാനത്തെ കൊട്ടാര, ഏഴരക്കൂട്ടം,സല്ലാപം തുടങ്ങിയവ അദ്ദേഹത്തിന്റെ കരിയറിന്റെ തുടക്കത്തില്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളാണ്. ദിലീപ് വ്യത്യസ്ഥ വേഷങ്ങളിലഭിനയിച്ച കൂഞ്ഞിക്കൂനന്‍, ചാന്തുപ്പൊട്ട് തുടങ്ങിയ ചിത്രങ്ങള്‍ ഏറെ പ്രേക്ഷക പ്രശംസ നേടിയെടുത്ത ചിത്രങ്ങളായിരുന്നു.

2011ല്‍ വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് ആദ്യമായി സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. ദിലീപ് ചിത്രങ്ങള്‍ എപ്പോല്‍ റിലീസ് ചെയ്താലും പ്രേക്ഷകരും ആരാധകരുമെല്ലാം തന്നെ അതിന് വന്‍ സ്വീകാര്യതയാണ് നല്‍കിയിരുന്നത്. ദിലീപിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ രാമലീല എന്ന ചിത്രം തിയ്യേറ്ററുകളില്‍ വന്‍വിജയമായി മാറിയ സിനിമയായിരുന്നു. രാമലീലയ്ക്കു ശേഷം കമ്മാരസംഭവം എന്ന ചിത്രമാണ് ദിലീപിന്റെതായി അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളിലൊന്ന്.

dileep

കമ്മാര സംഭവം റിലീസിങ്ങിനൊരുങ്ങവേ ദിലീപ് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന മറ്റൊരു വാര്‍ത്ത കൂടി വന്നിരിക്കുകയാണ്. താരങ്ങളുടെ ആരാധകരുടെ കഥ പറഞ്ഞ് മലയാളത്തില്‍ നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഇതില്‍ മോഹന്‍ലാല്‍ ആരാധികയുടെ കഥ പറയുന്ന മോഹന്‍ലാല്‍ എന്ന ചിത്രമാണ് റിലീസിങ്ങിനൊരുങ്ങുന്നത്. സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കട്ട മോഹന്‍ലാല്‍ ഫാനായ മീനുക്കുട്ടിയായാണ് മഞ്ജു വാര്യര്‍ എത്തുന്നത്. മോഹന്‍ ആരാധകരുടെ കഥ പറയുന്ന മറ്റൊരു ചിത്രം സുവര്‍ണ്ണ പുരുഷനും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

dileep

ഇത്തരത്തില്‍ ദിലീപ് ആരാധകന്റെ കഥ പറയുന്ന ചിത്രവും മലയാളത്തില്‍ വരുകയാണ്. ഷിബു എന്ന പേരിട്ടിരിക്കുന്ന ചിത്രം പറയുന്നത് ഒരു കട്ട ദീലീപ് ആരാധകന്റെ ജീവിതമാണ്. 32ാം അദ്ധ്യായം 23ീം വാക്യം എന്ന ചിത്രത്തിന്റെ സംവിധയകരായ അര്‍ജുനും ഗോകുലും ചേര്‍ന്നാണ് ചിത്രമൊരുക്കുന്നത്. ഗോവിന്ദ് പത്മസൂര്യയും മിയയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു 32ാം അദ്ധ്യായം 23ാം വാക്യം എന്ന സിനിമ. പ്രണീഷ് വിജയനാണ് ദിലീപ് ആരാധകന്റെ കഥ പറയുന്ന ഷിബുവിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

dileep

തട്ടത്തിന്‍ മറയത്ത്. ആനന്ദം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പിന്നണി ഗായകന്‍ സച്ചിന്‍ വാര്യരാണ് ചിത്രത്തിന്റെ സംഗീത സംവിധാനം ഒരുക്കുന്നത്. ദിലീപ് ചിത്രങ്ങള്‍ കണ്ട് അദ്ദേഹത്തെ വെച്ച് സിനിമയെടുക്കമെന്ന സ്വപ്‌നവുമായി നടക്കുന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ താരങ്ങളുടെയോ മറ്റു അണിയറപ്രവര്‍ത്തകരുടെയോ വിവരങ്ങള്‍ സംവിധായകര്‍ പുറത്തുവിട്ടിട്ടില്ല.എതായാലു ഷിബു എന്ന ചിത്രം ദിലീപ് ആരാധകര്‍ക്ക് ആഘോഷിക്കുവാന്‍ കഴിയുന്ന ഒരു മികച്ച എന്റര്‍ടെയ്‌നറായിരിക്കുമോ ഇല്ലയോ എന്നത് കാത്തിരുന്ന് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X