»   » സിനിമയില്‍ അഭിനയിച്ച് ലഭിക്കുന്ന പണംകൊണ്ട് ചെയ്യുന്നത്! ദിലീപിന് പൂര്‍ണ പിന്തുണ!!

സിനിമയില്‍ അഭിനയിച്ച് ലഭിക്കുന്ന പണംകൊണ്ട് ചെയ്യുന്നത്! ദിലീപിന് പൂര്‍ണ പിന്തുണ!!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

ജനപ്രിയ നായകന്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞ് തുടര്‍ അന്വേഷണങ്ങള്‍ നടക്കുമ്പോഴും ശക്തമായ പിന്തുണയുമായി എത്തിയിരിക്കുകയാണ് ദിലീപ് ഫാന്‍സ് ആന്റ് വെല്‍ഫയര്‍ അസോസിയേഷന്‍. അഗ്നിശുദ്ധിയില്‍ വിജയിച്ച് കോടതിയില്‍ നിന്ന് ദിലീപേട്ടന്‍ തിരിച്ചുമെന്ന് അസോസിയേഷന്‍ കമ്മറ്റി അംഗങ്ങള്‍ ദിലീപ് ഓണ്‍ലൈനിലൂടെ പറയുന്നു.

കുറ്റം ആരോപിക്കുക മാത്രം ചെയ്ത ഒരാളോട് കോടതി കുറ്റക്കാരനെന്ന് വിധിച്ചത് പോലെ പെരുമാറുമ്പോള്‍ ദിലീപ് ചെയ്ത നല്ല കാര്യങ്ങള്‍ മറക്കരുതെന്ന് ദിലീപ് ഫാന്‍സ് ആന്റ് വെല്‍ഫയര്‍ അസോസിയേഷന്‍ പറയുന്നു. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന് അനുശാസിക്കുന്ന ഇന്ത്യന്‍ ഭരണഘടനയെ ലംഘിക്കുന്നതാണ് ഇത്തരം കാര്യങ്ങളെന്നും അസോസിയേഷന്‍ പറഞ്ഞു.

ഇതെല്ലാം ഗൂഢാലോചനയാണ്

ദിലീപിനെതിരെ സമനില തെറ്റിയ രീതിയില്‍ ആള്‍കൂട്ടം പെരുമാറുമ്പോള്‍ അദ്ദേഹത്തെ ഞങ്ങളും തള്ളിപറഞ്ഞു എന്ന് പറഞ്ഞ് വാര്‍ത്തകള്‍ വരുന്നതും ഇപ്പോള്‍ സംഭവിച്ചതെല്ലാം ദിലീപേട്ടനെതിരെയുള്ള ഗൂഢാലോചന തന്നെയാണെന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നതായും അസോസിയേഷന്‍ പറഞ്ഞു.

അക്കാലമൊക്കെയും മറന്നോ

ഒരു കാലത്ത് സിനിമാ തിയേറ്ററുകള്‍ കല്യാണ മണ്ഡപമാക്കിയ കാലമുണ്ടായിരുന്നു. ഷക്കീല തരംഗത്തില്‍ കുടുംബ പ്രേക്ഷകര്‍ മുഖം തിരിച്ച് നിന്ന ആ കാലം. ആ സമയത്ത് കൊച്ചു കുട്ടികള്‍ മുതല്‍ അപ്പൂപ്പന്മാര്‍ വരെയുള്ള പ്രേക്ഷക സമൂഹത്തെ തിയേറ്ററുകളില്‍ എത്തിച്ചത് സാധരണക്കാരാനായ ഈ താരമാണ്.

ചില മലയാളിമാമന്മാര്‍ കളിയാക്കി

ശാസ്ത്രീയമായി ഒരു സിനിമ എങ്ങനെ മാര്‍ക്കറ്റ് ചെയ്യണമെന്ന് മലയാള സിനിമയെ പഠിപ്പിച്ചത് ദിലീപാണെന്ന് ഫാന്‍സ് അസോസിയേഷന്‍. ദിലീപ് ചെയ്ത ചിത്രങ്ങളുടെ മൊഴിമാറ്റ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അന്യഭാഷയിലെ സൂപ്പര്‍ താരങ്ങള്‍ തിരക്ക് കൂട്ടിയിട്ടുണ്ട്. ചാന്ത് പൊട്ടിന്റെ റീമേക്കില്‍ അഭിനയിക്കാന്‍ വിക്രം തയ്യാറാകാത്തത് തനിക്കൊരിക്കലും അത്തരത്തില്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞുകൊണ്ടാണ്. അന്നും മിമിക്രിയെന്ന് പറഞ്ഞ് ചില മലയാളി മാമന്മാര്‍ കളിയാക്കി.

ട്വന്റി 20 സിനിമ മറന്നോ, അതിന്റെ ചരിത്രവും

മലയാള സിനിമാ നടീ-നടന്മാര്‍ ജീവിത സായാഹ്നത്തില്‍ പട്ടിണിയില്ലാതെ കഴിയുന്നത് അമ്മ താര സംഘടന നല്‍കുന്ന പെന്‍ഷന്‍ തുകകൊണ്ടാണ്. മാസാമാസം ആ സംഖ്യ എത്തിച്ചുകൊടുക്കാനും സംഘടനയ്ക്ക് സാമ്പത്തിക അടിത്തറ ഒരുക്കാനും കാരണമായത് ദിലീപും ട്വന്റി 20 എന്ന സിനിമയും എന്നത് എല്ലാവരും മറന്ന ഒരു ചരിത്ര സത്യമാണ്.

പട്ടിണി പാവങ്ങള്‍ക്ക് വേണ്ടി

പട്ടിണി നിറഞ്ഞ ബാല്യകാലത്തോടുള്ള കടപ്പാടു പോലെ കണ്ണീര് വീഴുന്നിടത്തെല്ലാം ദിലീപേട്ടന്‍ ഓടിയെത്തി. ജാതിമത രാഷ്ട്രീയഭേദമന്യേ പാവങ്ങള്‍ക്ക് ആയിരം വീടുകള്‍ പണിത് നല്‍കുവാനുള്ള തിരക്കിലായിരുന്നു അദ്ദേഹം.

അഭിനയിച്ച് കിട്ടിയ പണം

സിനിമയില്‍ നിന്നുണ്ടാക്കിയ സമ്പാദ്യം സിനിമയില്‍ തന്നെ നിക്ഷേപിക്കുന്ന ദിലീപേട്ടന്റെ ഓരോ ശ്വാസ താളവും സിനിമ മാത്രമായിരുന്നു. അദ്ദേഹത്തെ കുടുക്കാനുള്ള ഗൂഢനീക്കങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

ദിലീപേട്ടന്‍ തിരിച്ചു വരും

അഗ്നിശുദ്ധിയില്‍ വിജയിച്ച് ജനപ്രിയ താരം ദിലീപ് കോടതയില്‍ നിന്ന് നിരപരാധിയായി തിരിച്ചു വരിക തന്നെ ചെയ്യും. അതുവരെ അദ്ദേഹത്തെ കുറ്റവാളിയെന്ന് വിളിക്കാന്‍ സമൂഹത്തിനോ മാധ്യമങ്ങള്‍ക്കോ അവകാശമില്ല.

സ്ഥാപനത്തിന് നേരെ കല്ലെറിയുമ്പോള്‍

ദിലീപിന്റെ സ്ഥാപനങ്ങള്‍ക്കെതിരെ കല്ലെറിയുന്നവര്‍ അറിയുക കുടുംബം പുലര്‍ത്താന്‍ അവിടെ ജോലി ചെയ്യുന്നത് പാവം തൊഴിലാളികളാണ്.

ദിലീപേട്ടനൊപ്പം ഞങ്ങളുണ്ട്

ഒരാള്‍ വീണു പോകുമ്പോള്‍ ആഞ്ഞു ചവിട്ടുന്നവരല്ല ചേര്‍ത്ത് പിടിക്കുന്നവരാണ് കൂട്ടുകാര്‍. ആര് തള്ളി പറഞ്ഞാലും ദിലീപേട്ടനൊപ്പം എന്നും ഞങ്ങളുണ്ടാകും.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം..

English summary
Dileep fans association facebook.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam