twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയും മോഹന്‍ലാലും 25 ലക്ഷം നല്‍കിയപ്പോള്‍ ദിലീപ് ഒരു കോടി? പരിഹാസവുമായി സോഷ്യല്‍ മീഡിയ! കാണൂ!

    |

    അപ്രതീക്ഷിതമായെത്തിയ പ്രളയത്തിന് മുന്നില്‍ കേരളജനത ഒന്നടങ്കം വിറുങ്ങലിച്ച് പോയിരുന്നു. വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുമൊക്കെയായി നിരവധി പേരാണ് സുരക്ഷിത സ്ഥാനത്തേക്ക് അഭയം പ്രാപിച്ചത്. ചിലരാവട്ടെ ടെറസിന് മുകളിലും മറ്റുമായാണ് കഴിഞ്ഞത്. രക്ഷാപ്രവര്‍ത്തകരെത്തിയാണ് പലരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. സമൂഹമൊന്നാകെ രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിയപ്പോള്‍ സിനിമൊകവും അവര്‍ക്കൊപ്പം ചേര്‍ന്നിരുന്നു. ക്യാംപുകളിലേക്ക് നേരിട്ടെത്തിയും കലക്ഷന്‍ സെന്ററിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയുമൊക്കെയാണ് താരങ്ങള്‍ ഈ ദൗത്യത്തില്‍ പങ്കുചേര്‍ന്നത്. താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയായിരുന്നു പ്രധാനപ്പെട്ട പല വിവരങ്ങളും കൈമാറിയിരുന്നത്.

    പേളിയെ വിവാഹം ചെയ്ത് അടിപൊളിയായി ജീവിക്കണം! ശ്രീനിക്ക് മുന്നില്‍ ഷിയാസിന്റെ അഭ്യര്‍ത്ഥന!പേളിയെ വിവാഹം ചെയ്ത് അടിപൊളിയായി ജീവിക്കണം! ശ്രീനിക്ക് മുന്നില്‍ ഷിയാസിന്റെ അഭ്യര്‍ത്ഥന!

    കൊടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് സിനിമാമേഖലയിലും സംഭവിച്ചത്. ഷെഡ്യൂള്‍ ചെയ്യത് പ്രകാരമുള്ള ചിത്രീകരണം നിര്‍ത്തിവെക്കുകയും പുതിയ സിനിമകളുടെ റിലീസ് മാറ്റിവെച്ചതുമൊക്കെ തിരിച്ചടിയായിരുന്നു. തിരക്കുകളില്‍ നിന്നെല്ലാം മാറി താരങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം ചേരുകയായിരുന്നു. താരങ്ങളുടെ വീടുകളിലും വെള്ളം കയറിയിരുന്നു. സഹായം അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്ക് ലൈവിലൂടെ താരങ്ങള്‍ രംഗത്തുവന്നിരുന്നു. അവശ്യ സാധനങ്ങളുമായാണ് ദിലീപ് നേരത്തെ ക്യാംപിലേക്കെത്തിയത്. അതിന് പിന്നാലെയായാണ് അദ്ദേഹം വീണ്ടും സഹായവുമായി എത്തിയിട്ടുള്ളത്.

    ചിത്രങ്ങള്‍ക്ക് കടപ്പാട്: ദിലീപ് ഒാണ്‍ലൈന്‍ ഫേസ്ബുക്ക് പേജ്

    മരുന്നുകളുമായെത്തി

    മരുന്നുകളുമായെത്തി

    നേരത്തെ അവശ്യ വസ്തുക്കളുമായാണ് ദിലീപ് ക്യാംപിലേക്കെത്തിയത്. വസ്ത്രങ്ങളുമായി ക്യാംപിലേക്കെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് അദ്ദേഹം മരുന്നുകളുമായെത്തിയത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 138 ഓളം ആശുപത്രികളാണ് നശിച്ചത്. പല ആശുപത്രികളിലെയും മരുന്നുകളും നശിച്ചിരുന്നു. ചാലക്കുടിയിലെ താലൂക്ക് ആശുപത്രിയിലേക്കാണ് താരം മരുന്നുകളെത്തിച്ചത്. ആശുപത്രി ഫാര്‍മസിയിലെയും കാരുണ്യയിലെയുമടക്കം മൂന്നുകോടി രൂപയുടെ മരുന്നുകളാണ് പ്രളയത്തില്‍ നശിച്ചുപോയത്.

    ഒരു ലക്ഷം രൂപയുടെ മരുന്നുകള്‍

    ഒരു ലക്ഷം രൂപയുടെ മരുന്നുകള്‍

    ഒരു ലക്ഷം രൂപയുടെ മരുന്നുകളാണ് താരം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫേസ്ബുക്ക് പേജിലൂടെ ദിലീപ് ഓണ്‍ലൈനും ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ചാലക്കുടിയിലെ ഡി സിനിമാസിലെത്തി ആശുപത്രി സൂപ്രണ്ട് മരുന്നുകള്‍ ഏറ്റുവാങ്ങുകയായിരുന്നു. താലൂക്ക് ആശുപത്രിക്ക് പുറമെ മറ്റ് സംഘടനകള്‍ക്കും താരം മരുന്നുകള്‍ വിതരണം ചെയ്തുവെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

    പാവപ്പെട്ടവര്‍ക്കൊപ്പം തന്നെ

    പാവപ്പെട്ടവര്‍ക്കൊപ്പം തന്നെ

    വിമര്‍ശനങ്ങളും വിവാദങ്ങളും വിടാതെ പിന്തുടരുമ്പോഴും അദ്ദേഹം എന്നും പാവപ്പെട്ടവര്‍ക്കൊപ്പം തന്നെയാണെന്നാണ് ആരാധകരുടെ വാദം. നിരവധി പേരാണ് ദിലീപ് ഓണ്‍ലൈന്‍ പോസ്റ്റ് ചെയ്ത കുറിപ്പും ചിത്രങ്ങളും ഷെയര്‍ ചെയ്തത്. താരരാജാക്കന്‍മാര്‍ 25 ലക്ഷം നല്‍കിയപ്പോള്‍ ദിലീപ് ഒരു ലക്ഷമാണോ നല്‍കുന്നതെന്നുള്ള വിമര്‍ശനവും ചിലര്‍ ഉന്നയിച്ചിട്ടുണ്ട്. താരങ്ങളുടെ ധനസഹായത്തെക്കുറിച്ചാണ് മറ്റ് ചിലര്‍ ചോദിച്ചിട്ടുള്ളത്. താരസംഘടനയായ എഎംഎംഎ നല്‍കിയ സംഭാവന കുറഞ്ഞുപോയെന്ന തരത്തിലുള്ള വിമര്‍ശനവും നേരത്തെ ഉയര്‍ന്നുവന്നിരുന്നു. ദിലീപ് ഒരുകോടി നല്‍കുമോ എന്ന സംശയമാണ് മറ്റൊരാള്‍ ഉന്നയിച്ചിട്ടുള്ളത്.

    ചിത്രങ്ങള്‍ വൈറലാവുന്നു

    ചിത്രങ്ങള്‍ വൈറലാവുന്നു

    ക്ഷണനേരം കൊണ്ടാണ് പല ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലെ തംരഗമായി മാറാറുള്ളത്. അത്തരത്തില്‍ ദിലീപ് മരുന്നുകള്‍ കൈമാറുന്നതിന്‍രെ ചിത്രങ്ങളും ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. രൂക്ഷമായ വിമര്‍ശനവുമായി ഒരു വിഭാഗം അദ്ദേഹത്തിനെതിരെ രംഗത്തെത്തുന്നതിനിടയിലും ശക്തമായ പിന്തുണയുമായി മറുവിഭാഗം അദ്ദേഹത്തിനൊപ്പമുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ തിയേറ്ററുകളിലേക്കെത്തി സിനിമയെ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. സിനിമാജീവിതത്തില്‍ നേട്ട കൈവരിച്ച് മുന്നേറുന്നതിനിടയിലും വ്യക്തി ജീവിതത്തില്‍ മുന്‍പെങ്ങുമല്ലാത്ത പ്രതിസന്ധിയിലൂടെയാണ് താരം കടന്നുപോവുന്നത്.

    പോസ്റ്റ് കാണാം

    ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

    English summary
    Dileep donates medicines to hospital
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X