ദിലീപിന് വരാനിരിക്കുന്നത് നല്ല കാലം, എല്ലാം അനുകൂലമായി ഭവിക്കട്ടെയെന്ന് ആരാധകരും!

By Nimisha

മലയാള സിനിമയിലെ ജനപ്രിയ നായകനായ ദിലീപിന് വരാനിരിക്കുന്നത് നല്ല കാലമെന്ന് ആരാധകര്‍. വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളില്‍ നിന്നും താരത്തിന് താല്‍ക്കാലികമായി ആശ്വാസം ലഭിച്ചിരിക്കുകയാണ്. കാര്യങ്ങളെല്ലാം താരത്തിന് അനുകൂലമായി മാറുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയാണ് പലരും സന്തോഷം പ്രകടിപ്പിച്ചിട്ടുള്ളത്.

മലയാള സിനിമയെ ഒന്നടങ്കം ഞെട്ടിച്ചൊരു കാര്യത്തില്‍ ദിലീപിന്റെ പേരും ഉയര്‍ന്നുവന്നിരുന്നു. തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ അത്ര നല്ലതായിരുന്നില്ല. തുടക്കം മുതല്‍ തന്നെ സംഭവമായി യാതൊരു ബന്ധമില്ലെന്ന് ആരാധകരും ഉറച്ചു വിശ്വസിച്ചിരുന്നു. ഭീഷണികളും വ്യാജ പ്രചാരണങ്ങളും നടക്കുന്നതിനിടയിലും അവര്‍ ശക്തമായി താരത്തിനൊപ്പം നില്‍ക്കുകയായിരുന്നു.

ആരാധകര്‍ക്ക് ആശ്വാസം

ആരാധകര്‍ക്ക് ആശ്വാസം

ദിലീപ് ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമായൊരു തീരുമാനമാണ് ഇപ്പോള്‍ പുറത്തുവന്നത്. താരത്തിന് അനുകൂലമായാണ് ഇപ്പോള്‍ കാര്യം നീങ്ങുന്നത്.

മനപ്പൂര്‍വ്വം ഇല്ലാതാക്കാന്‍ നോക്കി

മനപ്പൂര്‍വ്വം ഇല്ലാതാക്കാന്‍ നോക്കി

തന്റെ സിനിമാജീവിതം വിജയകരമായി മുന്നേറുന്നതിനിടയിലാണ് ദിലീപിന്റെ പേര് ഈ സംഭവത്തിലേക്ക് വലിച്ചിഴച്ചത്. തുടക്കം മുതല്‍ തന്നെ ഇക്കാര്യത്തെക്കുറിച്ച് അറിയില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു.

ശക്തമായ ആരാധക പിന്തുണ

ശക്തമായ ആരാധക പിന്തുണ

ശക്തമായ ആരാധക പിന്തുണയാണ് ദിലീപിന് ലഭിച്ചത്. വ്യക്തി ജീവിതത്തിലെ പ്രതിസന്ധിയില്‍ ആരാധകരും ഒപ്പം നില്‍ക്കുകയായിരുന്നു. ഇത്തരത്തിലൊരു സംഭവത്തിന് പിന്നില്‍ താരം പ്രവര്‍ത്തിക്കില്ലെന്ന് അവര്‍ ഉറച്ചു വിശ്വസിച്ചിരുന്നു.

സിനിമയിലെ രംഗങ്ങള്‍ ജീവിതത്തിലും ആവര്‍ത്തിച്ചു

സസിനിമയിലെ രംഗങ്ങള്‍ ജീവിതത്തിലും ആവര്‍ത്തിച്ചു

സിനിമാരംഗങ്ങളെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള സംഭവങ്ങളായിരുന്നു താരത്തിന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ അരങ്ങേറിയത്. ഒടുവിലായി റിലീസ് ചെയ്ത രാമലീലയിലെ രംഗങ്ങള്‍ തന്നെയായിരുന്നു യഥാര്‍ത്ഥ ജീവിതത്തിലും ആവര്‍ത്തിച്ചത്.

വിമര്‍ശനവും ബഹിഷ്‌കരണ ഭീഷണിയും

വിമര്‍ശനവും ബഹിഷ്‌കരണ ഭീഷണിയും

വിമര്‍ശനവും ബഹിഷ്‌ക്കരണ ഭീഷണിയും തുടരുന്നതിനിടയിലാണ് രാമലീല തിയേറ്ററുകളിലേക്ക് എത്തിയത്. തുടക്കം മുതല്‍ തന്നെ മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.

കലക്ഷനിലും റെക്കോര്‍ഡ്

കലക്ഷനിലും റെക്കോര്‍ഡ്

നവഗാതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീല കലക്ഷനിലും ഏറെ മുന്നിലായിരുന്നു. ദൃശ്യത്തിന്റെ റെക്കോര്‍ഡ് തകര്‍ത്താണ് സിനിമ മുന്നേറിയത്.

കരിയറിലെ എക്കാലത്തെയും മികച്ച വിജയം

കരിയറിലെ എക്കാലത്തെയും മികച്ച വിജയം

ദിലീപിന്റെ സിനിമാജീവിതത്തിലെ എക്കാലത്തെയും മികച്ച വിജയങ്ങളിലൊന്ന് കൂടിയാണ് രാമലീല. താരത്തിന്റെ സിനിമാജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട സിനിമയായി മാറുകയായിരുന്നു ഇത്.

കമ്മാരസംഭവത്തിനും മികച്ച സ്വീകാര്യത

കമ്മാരസംഭവത്തിനും മികച്ച സ്വീകാര്യത

അടുത്തതായി പുറത്തിറങ്ങുന്ന കമ്മാരസംഭവത്തിന്റെ പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. നാളുകള്‍ക്ക് ശേഷം ദിലീപിന്റെ ഫേസ്ബുക്ക് പോസ്്റ്റ് സജീവമായത് അപ്പോഴായിരുന്നു. മികച്ച സ്വീകാര്യതയാണ് പോസ്റ്ററിന് ലഭിച്ചത്.

 താരപദവിക്ക് തെല്ലും മങ്ങലേറ്റിട്ടില്ല

താരപദവിക്ക് തെല്ലും മങ്ങലേറ്റിട്ടില്ല

വ്യക്തി ജീവിതത്തിലെ അനിഷ്ട സംഭവങ്ങളൊന്നും താരത്തിന്‍റെ കരിയറിനെ ബാധിച്ചിട്ടില്ലെന്ന് ഇതിനോടകം തന്നെ വ്യക്തമായതാണ്.താരപദവിക്ക് തെല്ലും മങ്ങലേറ്റിട്ടില്ല..

നല്ല സിനിമകളെ സ്വീകരിക്കും

നല്ല സിനിമകളെ സ്വീകരിക്കും

താരപദവി നോക്കിയാണ് സിനിമകളെ സ്വീകരിക്കുന്നതെങ്കില്‍ സൂപ്പര്‍ താരങ്ങള്‍ അഭിനയിച്ച എല്ലാ ചിത്രങ്ങളും വിജയിക്കേണ്ടതല്ലേയെന്ന അരുണ്‍ ഗോപിയുടെ ചോദ്യം ഏറെ പ്രസക്തമാണ്. നല്ല സിനിമകളെ സ്വീകരിക്കുന്നവരാണ് പ്രേക്ഷകര്‍. ഈ ചിത്രവും പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് വിശ്വാസമെന്നും അരുണ്‍ ഗോപി വ്യക്തമാക്കിയിരുന്നു.

രാമനുണ്ണിയും ദിലീപും

രാമനുണ്ണിയും ദിലീപും

ചെയ്യാത്ത തെറ്റിന് രാമനുണ്ണി ജയിലില്‍ ആവുന്നുണ്ട് രാമലീല സിനിമയില്‍. അതേ സംഭവങ്ങളാണ് ദിലീപിന്റെ ജീവിതത്തിലും ആവര്‍ത്തിച്ചത്.

കമ്മാരസംഭവത്തിനായി കാത്തിരിക്കുന്നു

കമ്മാരസംഭവത്തിനായി കാത്തിരിക്കുന്നു

രാമലീലയ്ക്ക് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന ദിലീപ് ചിത്രമായ കമ്മാരസംഭവത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സെക്കന്‍ഡ് പോസ്റ്റര്‍ പുറത്തുവന്നിട്ട് മണിക്കൂറുകള്‍ പിന്നിടുന്നതേയുള്ളൂ. മികച്ച പ്രതികരണം തന്നെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്

പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്

തെന്നിന്ത്യന്‍ സിനിമയിലെ പ്രിയതാരം സിദ്ധാര്‍ത്ഥ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മൂന്നു പ്രധാന കഥാപാത്രങ്ങളിലൂടെയാണ് സിനിമ നീങ്ങുന്നത്. സിദ്ധാര്‍ത്ഥിന് പുറമെ പഞ്ചാബി താരമായ സീമര്‍ജിത് സിങ്ങും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

സിദ്ധാര്‍ത്ഥിന്‍റെ വരവ് തടയാനുള്ള ശ്രമം വിലപ്പോയില്ല

സിദ്ധാര്‍ത്ഥിന്‍റെ വരവ് തടയാനുള്ള ശ്രമം വിലപ്പോയില്ല

ദിലീപിനൊപ്പം അഭിനയിക്കരുതെന്ന തരത്തില്‍ സിദ്ധാര്‍ത്ഥിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ വിലക്കിനെയും ഭീഷണിയെയും അവഗണിച്ചാണ് താരം എത്തിയത്. സിനിമ പൂര്‍ത്തിയാക്കുകയും ചെയ്തു.

വ്യക്തി ജീവിതവും സിനിമയും

വ്യക്തി ജീവിതവും സിനിമയും

വ്യക്തി ജീവിതത്തിലെ സംഭവങ്ങള്‍ സിനിമയുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതുണ്ടോയെന്ന തരത്തില്‍ നേരത്തെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.

അടുത്ത ഹിറ്റായി മാറും

അടുത്ത ഹിറ്റായി മാറും

രാമലീലയ്ക്ക് പിന്നാലെ കമ്മാരസംഭവവും ഹിറ്റായി മാറുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X