»   » ദിലീപ് തിരക്കഥയില്‍ കൈവെയ്ക്കാറില്ല: ജിത്തു

ദിലീപ് തിരക്കഥയില്‍ കൈവെയ്ക്കാറില്ല: ജിത്തു

Posted By:
Subscribe to Filmibeat Malayalam

താരമായിക്കഴിഞ്ഞാല്‍ വേണ്ടാത്തയിടത്തെല്ലാം തലയിടുകയെന്നൊരു സ്വഭാവം ഇവിടുത്തെ പല നടന്മാര്‍ക്കുമുണ്ട്. തിരക്കഥയിലെ തിരുത്തലില്‍ തുടങ്ങി നായിക ആരു വേണമെന്നും ലൊക്കേഷന്‍ എവിടെ വേണമെന്നുമൊക്കെ പലപ്പോഴും താരങ്ങള്‍ നിശ്ചയിക്കുന്ന രീതിയാണ് ഇവിടെയുള്ളത്.

എന്നാലിക്കൂട്ടത്തില്‍ ദിലീപ് ഉള്‍പ്പെടില്ലെന്നാണ് സംവിധായകന്‍ ജിത്തു ജോസഫ് പറയുന്നത്. മൈ ബോസിന്റെ ചിത്രീകരണം സുഗമമായി പൂര്‍ത്തിയായത് ദിലീപിന്റെ പൂര്‍ണപിന്തുണകൊണ്ടാണെന്നും സംവിധായകന്‍ സാക്ഷ്യപ്പെടുത്തുന്നു. റിലീസിനൊരുങ്ങിയ മൈ ബോസിനെക്കുറിച്ച് സംസാരിയ്ക്കവെയാണ് ജിത്തു ഇക്കാര്യം പറഞ്ഞത്.

ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ജിത്തു ജോസഫിന്റെ ആദ്യചിത്രമാണ് മൈ ബോസ്. ഡിറ്റക്ടീവും മമ്മി ആന്റ് മീയും ഒരുക്കിയ ജിത്തുവിന് ചിത്രം നല്‍കിയത് വേറിട്ട അനുഭവങ്ങളാണ്. ദിലീപുമായുള്ള ചിത്രീകരണകാലം ആസ്വാദ്യകരമായിരുന്നു. ദിലീപ് അനാവശ്യമായ ഇടപെടല്‍ നടത്തുമെന്ന് കേട്ടിരുന്നു. എന്നാല്‍ അത് തെറ്റായ പ്രചാരണമാണെന്ന് മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തില്‍ ഐടി ഉദ്യോഗസ്ഥനായ മനു വര്‍മയെന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. മംമ്ത അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് പ്രിയ. മനുവിനും പ്രിയയ്ക്കുമിടയിലെ സംഘര്‍ഷങ്ങളിലൂടെയാണ് മൈ ബോസ് മുന്നോട്ട് നീങ്ങുന്നത്.മംമ്ത

സായികുമാര്‍,മുകേഷ്, കലാഭവന്‍ ഷാജോണ്‍, കലാഭവന്‍ ഹനീഫ്, സീത, മാസ്റ്റര്‍ ജീവന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ഈസ്റ്റ് കോസ്റ്റ് വിജയന്‍ ആണ് ഈസ്റ്റ് കോസ്റ്റ് എന്റര്‍ടൈന്‍മെന്റിന് വേണ്ടി മൈ ബോസ് നിര്‍മിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അവസാനഘട്ടത്തിലെത്തിയ മൈ ബോസ് അടുത്തമാസം ഈസ്റ്റ് കോസ്റ്റ് തീയറ്ററുകളിലെത്തിക്കും.

English summary
Jeethu has earlier directed two films, Detective and Mummy & Me. According to him, "We don't have any claims about My Boss other than that it is a good entertainer. It's a story set in current times
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam