ദിലീപ് നായകനാകുന്ന കളേഴ്സിന്റെ പൂജ കഴിഞ്ഞു
അടുത്ത കാലത്തായി ബോക്‌സോഫീസില്‍ നിറം മങ്ങിയ പ്രകടനം കാഴ്‌ചവെയ്‌ക്കുന്ന ദിലീപ് പുതിയ ചിത്രങ്ങളിലൂടെ ഒരു തിരിച്ചു വരവിന് ശ്രമിയ്‌ക്കുകയാണ്.
സിദ്ദിഖിന്റെ 'ബോഡി ഗാര്‍ഡ്', 'റണ്‍ ഗോപാല റണ്‍' തുടങ്ങിയ തുടങ്ങിയ ചിത്രങ്ങള്‍ താരത്തിന് വന്‍ പ്രതീക്ഷയാണ് നല്‍കുന്നത് .
ഈ നിരയിലെ ഏറ്റവും പുതിയ ചിത്രമാണ് 'കളേഴ്‌സ്'. രാജ് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്നു.
അരോമയുടെ ബാനറില്‍ എം മണിയാണ് ചിത്രം നിര്‍മിയ്‌ക്കുന്നത്. ഒക്ടോബര്‍ 25ന് 'കളേഴ്‌സി'ന്റെ ഷൂട്ടിംഗ് ആരംഭിയ്‌ക്കും.
റോമ നായികയാകുന്ന ചിത്രത്തില്‍ ഒരു പുതമുഖ നടി കൂടി പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഹാസ്യത്തിന് മുന്‍തൂക്കം നല്‌കി നിര്‍മ്മിയ്‌ക്കുന്ന കളേഴ്‌സിന് തിരക്കഥയൊരുക്കുന്നത് വി.സി അശോകാണ്.
അതിനിടെ ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്നുന്ന 'റണ്‍ ഗോപാല റണി'ന്റെ ഷൂട്ടിംഗ് ഈയാഴ്‌ച തുടങ്ങും.


Click it and Unblock the Notifications