»   » പ്രതിസന്ധി ഘട്ടത്തില്‍ നിന്നും സിനിമയെ രക്ഷിച്ച ദിലീപിന്‍റെ പുതിയ തീരുമാനത്തിന് പിന്നിലെ കാരണം?

പ്രതിസന്ധി ഘട്ടത്തില്‍ നിന്നും സിനിമയെ രക്ഷിച്ച ദിലീപിന്‍റെ പുതിയ തീരുമാനത്തിന് പിന്നിലെ കാരണം?

Written By:
Subscribe to Filmibeat Malayalam

വ്യക്തിജീവിതത്തിലെ മോശം അവസ്ഥയില്‍ ശക്തമായ പിന്തുണ നല്‍കി ദിലീപിനൊപ്പം ആരാധകരുണ്ടായിരുന്നു. നിരവധി പ്രതിസന്ധികള്‍ക്കൊടുവിലാണ് രാമലീല തിയേറ്ററുകളിലേക്ക് എത്തിയത്. ബഹിഷ്‌ക്കരണ ഭീഷണിയേയും തിയേറ്റര്‍ ഉപരോധത്തെയും അവഗണിച്ച് റിലീസ് ചെയ്ത ചിത്രത്തെ പ്രേക്ഷക ലോകം ഏറ്റെടുക്കുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. ദിലീപിന്റെ കരിയറിലെ മാത്രമല്ല മലയാള സിനിമയിലെ തന്നെ മികച്ച വിജയമായി മാറുകയായിരുന്നു ഈ ചിത്രം.

രാമലീലയ്ക്ക് ശേഷമുള്ള അടുത്ത റിലീസിനായി ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവവമാണ് അടുത്തതായി തിയേറ്ററുകളിലേക്കെത്തുന്നത്. ചിത്രത്തിന്റെപോസ്റ്ററുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആരാധകരെ നിരാശപ്പെടുത്തുന്നൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ദിലീപ് സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയാണെന്ന തരത്തിലാണ് കാര്യങ്ങള്‍ പ്രചരിക്കുന്നത്.


ദിലീപ് അവധിയെടുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

ജനപ്രിയ നായകനായ ദിലീപ് സിനിമയില്‍ നിന്നും അവധിയെടുക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത്തരത്തിലൊരു അഭ്യൂഹം പരക്കുന്നത്.


ആരാധകര്‍ക്ക് ആശങ്ക

കുട്ടികളുടെയും കുടുംബപ്രേക്ഷകരുടെയും സ്വന്തം താരമാണ് ദിലീപ്. ആരാധകരുടെ കാര്യത്തില്‍ ഏറെ മുന്നിലായ താരത്തെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹം ആരാധകരെയും അലട്ടുന്നുണ്ട്.


നിലവിലെ ചിത്രങ്ങള്‍

നിലവിലെ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം അവധിയെടുക്കാനാണ് താരത്തിന്റെ തീരുമാനമെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍. രതീഷ് അമ്പാട്ടിന്റെ കമ്മാരസംഭവം, രാമചന്ദ്രബാബുവിന്റെ പ്രൊഫസര്‍ ഡിങ്കന്‍ തുടങ്ങിയ ചിത്രങ്ങളാണ് നിലവില്‍ താരത്തിന്റെതായി ഒരുങ്ങുന്നത്.


അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതിന് പിന്നില്‍

തന്റെ വ്യക്തി ജീവിതത്തിലെ പ്രതിസന്ധികള്‍ സഹപ്രവര്‍ത്തകരെയോ സിനിമയേയോ ബാധിക്കരുതെന്ന് നിര്‍ബന്ധമുള്ളതിനാലാണ് താരം ഇത്തരത്തിലൊരു നീക്കത്തിന് ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.


പ്രതിസന്ധിക്ക് കാരണമാവരുത്

മലയാള സിനിമ പ്രതിസന്ധി ഘട്ടത്തിലായപ്പോള്‍ സഹായ ഹസ്തവുമായെത്തി സിനിമയെ രക്ഷിച്ച താന്‍ കാരണം അടുത്തതായി മറ്റൊരു പ്രശ്‌നവും സിനിമയില്‍ ഉണ്ടാവരുതെന്ന് ദിലീപിന് നിര്‍ബന്ധമുണ്ടെന്നും സൂചനകളുണ്ട്.


കമ്മാരസംഭവം അവസാനഘട്ടത്തിലേക്ക്

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തിന്റെ അവസാനഘട്ട ജോലികള്‍ പുരോഗമിച്ച് വരികയാണ്. ചിത്രത്തിന്റെ ഡബ്ബിംഗ് ആരംഭിച്ചുവെന്ന റിപ്പോര്‍ട്ടായിരുന്നു ഒടുവില്‍ പുറത്തുവന്നത്.


ഡിങ്കന്റെ കാര്യത്തില്‍

കമ്മാരസംഭവം പൂര്‍ത്തിയാക്കിയതിന് ശേഷം പ്രൊഫസര്‍ ഡിങ്കനിലേക്ക് ജോയിന്‍ ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പുറത്തുവന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ലെന്ന വിവരമാണ് ഇപ്പോള്‍ ലഭിക്കുന്നത്.


വിദേശത്ത് പോകാന്‍ അനുമതിയില്ല

സിനിമാചിത്രീകരണവുമായി ബന്ധപ്പെട്ട് ദിലീപിന് വിദേശത്ത് പോകാന്‍ അനുമതിയില്ലാത്തതാണ് പ്രൊഫസര്‍ ഡിങ്കന് പ്രതികൂലമായി നില്‍ക്കുന്നത്. സിനിമയുടെ ചില ഭാഗങ്ങള്‍ വിദേശത്ത് വെച്ച് ചിത്രീകരിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.


കേസിന്‍റെ വിചാരണ തുടങ്ങുന്നു

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷമായിരുന്നു താരത്തിന് ജാമ്യം ലഭിച്ചത്.


മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാവരുത്

കേസുമായി ബന്ധപ്പെട്ട നിയമനടപടികള്‍ ആരംഭിക്കുന്നതിനാല്‍ അത് സിനിമയേയും തന്നോടൊപ്പമുള്ളവരെയും ബാധിക്കരുത്, ഇക്കാര്യം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ദിലീപ് സിനിമയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.


വിചാരണ നടപടികള്‍ തുടങ്ങുന്നത്

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടപടികള്‍ മാര്‍ച്ച് 14ന് ആരംഭിക്കുകയാണ്.കോടതിയില്‍ ഹാജരാകണമെന്നറിയിച്ച് ദിലീപ് ഉള്‍പ്പടെയുള്ളവര്‍ക്ക് സമന്‍സ് അയച്ചിട്ടുണ്ട്.


കൊച്ചിയില്‍ നിന്നും മാറിനില്‍ക്കണമെങ്കില്‍

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ ആരംഭിക്കുന്ന സമയമായതിനാല്‍ ദിലീപിന് കൊച്ചിയില്‍ നിന്നും മാറി നില്‍ക്കാന്‍ കഴിയാത്ത സാഹചര്യം കൂടി കണക്കിലെടുത്താണ് സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.ഫീല്‍ഡ് ഔട്ടിന്‍റെ വക്കത്തുനിന്നും ഏട്ടനെ രക്ഷിച്ച ഇക്ക, ഏട്ടന് വേണ്ടിയാണ് ഇക്ക അത് ചെയ്തത്, കാണൂ!


മാണിക്യ മലരായ പൂവി ജഗദീഷ് വേര്‍ഷനെ കൊന്ന് കൊലവിളിച്ച് സോഷ്യല്‍ മീഡിയ, ട്രോളിന്‍റെ ചാകരയും, കാണൂ!


ഫാന്‍സിന്‍റെ പതിവ് തള്ളല്ല, മാമാങ്കം വിസ്മയിപ്പിക്കുമെന്നതിന് പിന്നിലെ പ്രധാന കാരണം ഇദ്ദേഹമാണ്,കാണൂ!

English summary
After Kammarasambavam Dileep going to plan for a break, here is the reason.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam