twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപ്‌ നായകനാകുന്ന ഗിന്നസ്‌ ഗില്‍ബര്‍ട്ട്‌

    By Staff
    |

    വിജയചിത്രങ്ങളുടെ സംവിധാനയകന്‍ റോഷന്‍ ആന്‍ഡ്രൂസും ദിലീപും ആദ്യമായി ഒന്നിക്കുന്നു. ഉദയനാണ്‌ താരം ഒരുക്കിയ കാല്‍ട്ടണ്‍ ഫിലിംസിന്റെ ബാനറില്‍ കരുണാകരന്‍ നിര്‍മ്മിക്കുന്ന ഗിന്നസ്‌ ഗില്‍ബര്‍ട്ട്‌ എന്ന ചിത്രത്തിലാണ്‌ ഇരുവരും ഒന്നിയ്‌ക്കുന്നത്‌.

    പ്രമുഖ തിരക്കഥാകൃത്തുക്കളായ സച്ചിയും സേതുവുമാണ്‌ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്‌. നര്‍മ്മം അവതിരിപ്പിക്കാനുള്ള ദിലീപിന്റെ കഴിവുകളെ പരമാവധി പ്രയോജനപ്പെടുത്തുന്ന രീതിയിലാണത്രേ ചിത്രത്തിന്റെ കഥ തയ്യാറാക്കിയിരിക്കുന്നത്‌. ദിലീപിനൊപ്പം അഭിനയിക്കുന്നതാരങ്ങളുടെ കാര്യത്തില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനമാകുമെന്നാണ്‌ സൂചന.

    മോഹന്‍ലാല്‍ നായകനാവുന്ന കാസനോവയുടെ ജോലികളുമായി ബന്ധപ്പെട്ട തിരക്കുകള്‍ കഴിഞ്ഞാലുടന്‍ റോഷന്‍ ഗിന്നസ്‌ ഗില്‍ബര്‍ട്ടിന്റെ ചിത്രീകരണം ആരംഭിക്കും. കാസനോവയുടെ ചിത്രീകരണം ജൂലൈ പകുതിയോടെ മാത്രമേ ആരംഭിക്കുകയുള്ളു.

    ഗിന്നസ്‌ ഗില്‍ബര്‍ട്ടിന്‌ പിന്നാലെ മമ്മൂട്ടിയെ നായകനാക്കി മറ്റൊരു ചിത്രവും റോഷന്‍ സംവിധാനം ചെയ്യുന്നുണ്ട്‌. ബോബി സഞ്‌ജയ്‌ തിരക്കഥയൊരുക്കുന്ന ചിത്രംത്തിന്റെ ജോലികള്‍ 2009 പകുതിയോടെ മാത്രമേ ആരംഭിക്കുകയുള്ളു.

    ഏറെക്കാലത്തെ ഇടേവളയ്‌ക്ക്‌ശേഷം മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ ശക്തമായ ഒരു കഥാപാത്രത്തെ നല്‍കിയ ചിത്രമാണ്‌ ഉദയനാണ്‌ താരം. ഇതിന്‌ ശേഷം റോഷന്‍ ചെയ്‌ത നോട്‌ബുക്ക്‌ എന്ന ചിത്രം പ്രമേയത്തിലെ വ്യത്യസ്തത കൊണ്ട്‌ ശ്രദ്ധേയമായിരുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X