ദീലീപിന് തിരക്കേറുന്നു
ദിലീപിന് തിരക്കേറുകയാണ്. ബ്ലെസ്സിയുടെ കല്‍ക്കത്താ ന്യൂസ് പൂര്‍ത്തിയാക്കിയതിനു ശേഷം അര ഡസന്‍ ചിത്രങ്ങളാണ് ദിലീപിനെയും കാത്തിരിക്കുന്നത്.
കല്‍ക്കത്താ ന്യൂസിനു ശേഷം ദിലീപ് അഭിനയിക്കുന്നത് രാജസേനന്റെ റോമിയോ എന്ന ചിത്രത്തിലാണ്. രാജസേനനന്റെ ചിത്രത്തില്‍ ദിലീപ് നായകനായി അഭിനയിക്കുന്നത് ആദ്യമായാണ്. റോമിയോക്കു ശേഷം ദിലീപ് ചെയ്യുന്ന പ്രൊജക്ട് ലാല്‍ ജോസ് ചിത്രം മുല്ലയാണ്. ചാന്തുപൊട്ടിനു ശേഷം ദിലീപും ലാല്‍ ജോസും ഒന്നിക്കുന്ന ചിത്രമാണിത്.
തുളസീദാസ്, ഷാഫി, കെ.മധു എന്നിവരുടെ ചിത്രങ്ങളിലും ദിലീപ് വേഷമിടുന്നു. അരോമയും അനൂപ് ചിത്രയും നിര്‍മിക്കുന്ന ചിത്രങ്ങളാണ് മറ്റ് പ്രൊജക്ടുകള്‍. അമ്മയ്ക്കു വേണ്ടി ദിലീപ് തന്നെ നിര്‍മിക്കുന്ന ചിത്രവും പട്ടികയിലുണ്ട്.


Click it and Unblock the Notifications











