ദിലീപിന്റെ നായികയായി ഹന്‍സിക മലയാളത്തില്‍
തമിഴകത്തു നിന്ന് ഇനി മലയാളത്തിലെത്തുന്നത് ഹന്‍സിക മൊത് വാനിയാണ്. ദിലീപിന്റെ നായികയായാണത്രെ ഹന്‍സികയുടെ അരങ്ങേറ്റം. ജോഷി സംവിധാനം ചെയ്യുന്ന 'സദ്ദാം ശിവന്‍' എന്ന ചിത്രത്തിലാണ് ദിലീപും ഹന്‍സികയും ജോഡി ചേരുന്നത്.
ഒരു അധോലോകനായകന്റെ വേഷമാണ് ചിത്രത്തില്‍ ദിലീപ് കൈകാര്യം ചെയ്യുന്നതെന്നാണ് അറിയുന്നത്. 2004 ല്‍ ജോഷി - ദിലീപ് കൂട്ടുകെട്ടില്‍ ഇറങ്ങിയ 'റണ്‍വേ'യുടെ രണ്ടാം ഭാഗമാണ് സദ്ദാം ശിവന്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ചിത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചിലര്‍ ഈ വാര്‍ത്ത തള്ളിക്കളയുന്നുമുണ്ട്. ഇതൊരു പുതിയ വിഷയം തന്നെയാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്.

ചിത്രത്തില്‍ ദിലീപിന് ഇരട്ടവേഷമാണെന്നതും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. പച്ചക്കുതിര, കുഞ്ഞിക്കൂനന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ദിലീപ് വീണ്ടും ഇരട്ടവേഷത്തിലെത്തുന്ന ചിത്രമാകും സദ്ദാം ശിവന്‍.
റണ്‍വേ, ലയേണ്‍, ജൂലൈ 4, ട്വന്റി ട്വന്റി, ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി നേരത്തെ ദിലീപും ജോഷയും ഒന്നിച്ചിട്ടുണ്ട്. ഈ വര്‍ഷം ഈ കൂട്ടുകെട്ടില്‍ പിറന്ന ചിത്രമാണ് 'അവതാരം'. ലക്ഷ്മി മേനോനായിരുന്നു നായിക. ഹന്‍സികയെ സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് ഇനി മലയാള സിനിമാ ലോകവും സിനിമാസ്വാദകരും


Click it and Unblock the Notifications











