സിനിമയില്‍ ഒരിക്കലും ഒറ്റപ്പെട്ടിട്ടില്ല: ദിലീപ്
സിനിമയില്‍ ഒറ്റപ്പെട്ടതായി ഒരിക്കല്‍ പോലും തോന്നിയിട്ടില്ലെന്ന നടന്‍ ദിലീപ്. മറ്റു പലരുടെയും അനുഭവങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ തനിയ്ക്ക് ഒരു തരത്തിലുള്ള പ്രശ്‌നങ്ങളും വേദനകളും സിനിമയില്‍ നിന്നുണ്ടായിട്ടില്ലെന്നും ദിലീപ് പറയുന്നു.
ഓരോ കാലഘട്ടത്തിലും സിനിമയില്‍ നല്ല വിലാസം തന്നെയാണ് ലഭിച്ചിട്ടുള്ളത്. ആദ്യഘട്ടത്തില്‍ സംവിധായകന്‍ കമലിന്റെ സഹായി എന്നായിരുന്നു വിലാസം. അത് എനിയ്‌ക്കെന്നും മുതല്‍ക്കൂട്ടാണ്. തിരക്കഥ കേള്‍ക്കുമ്പോഴും നിര്‍ദേശങ്ങള്‍ പറയുമ്പോഴുമൊക്കെ ആ അനുഭവപരിചയം എനിയ്ക്ക് ധൈര്യം തരാറുണ്ട്.

ഞാന്‍ പലതരത്തില്‍ പ്രതിഫലം വാങ്ങുന്നയാളാണ്. എല്ലാ ചിത്രങ്ങളിലും ഒരേ പ്രതിഫലം വാങ്ങാന്‍ കഴിയില്ല. ചിത്രത്തിന്റെ സ്വഭാവത്തിനും നിര്‍മാണച്ചെലവിനും അനുസരിച്ചെല്ലാം പ്രതിഫലത്തിലും മാറ്റം വരും- ദിലീപ് പറയുന്നു.
20 ട്വന്റി എന്ന സിനിമ ചെയ്തത് എന്റെ സ്വന്തം അധ്വാനം കൊണ്ടുള്ള പണമുപയോഗിച്ചാണ്. ആരും ചെയ്യാന്‍ ധൈര്യപ്പെടാതിരുന്ന ആ ചിത്രം എല്ലാ റിസ്‌ക്കും ഏറ്റെടുത്തു കൊണ്ട് ഞാന്‍ ചെയ്യുകയായിരുന്നു. ആ ചിത്രം പരാജയപ്പെട്ടുപോയിരുന്നുവെങ്കില്‍ ആരും ഒരു നയാപൈസ പോലും എനിക്ക് തരുമായിരുന്നില്ല- ദിലീപ് പറയുന്നു.


Click it and Unblock the Notifications











