twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപിനോട് രാജി മോഹൻലാൽ ചോദിച്ച്ുവാങ്ങിയത്!! വെളിപ്പെടുത്തലുമായി ജഗദീഷ്

    രാജി ആവശ്യപ്പെട്ടത് തന്നെ

    |

    മലയാള താരസംഘടനയായ അമ്മയിൽ നിന്ന് അത്ര നല്ല വാർത്തകളല്ല കഴിഞ്ഞ കുറച്ചുനാളുകളായി പുറത്തു വരുന്നത്. നടിയ്ക്ക് നേരെയുണ്ടായ ആക്രമണവും ദിലീപിന്റെ രാജിയുമെല്ലാം സംഘടനയെ വിവാദങ്ങളുടെ വക്കിലേയ്ക്ക് കൊണ്ടു പോകുകയാണ്. അമ്മയിൽ അഭിപ്രായ ഭിന്നതകൾ രൂക്ഷമാകുന്നു എന്നു അനുമാനിക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ദിനം പ്രതി പുറത്തു വരുന്നത്.

    ചേട്ടാ.. അവിടെ ഒരു മുറിയിലിട്ട്  ലാൽ സാറിനെ ഇടിയ്ക്കുകയാണ്!! ആന്റണി ഫോണിലൂടെ കരയുകയായിരുന്നു, ഹൃദയ സ്പർശിയായ സംഭവം പങ്കുവെച്ച് രഞ്ജിത്ത്ചേട്ടാ.. അവിടെ ഒരു മുറിയിലിട്ട് ലാൽ സാറിനെ ഇടിയ്ക്കുകയാണ്!! ആന്റണി ഫോണിലൂടെ കരയുകയായിരുന്നു, ഹൃദയ സ്പർശിയായ സംഭവം പങ്കുവെച്ച് രഞ്ജിത്ത്

    ദിലീപിന് അമ്മയിലേയ്ക്ക് തിരിച്ചു വരാനുള്ള സാഹചര്യം ഒരുങ്ങിയതോടെയാണ് അമ്മയിൽ അ ഭിപ്രായ ഭിന്നത ഉയർന്നത്. മോഹൻലാൽ‌ പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്ത്, ആദ്യം ചേർന്ന ജനറൽ ബോഡിയോഗത്തിലാണ് അംഗങ്ങൾ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിച്ചത്. ഇതിനെ തുടർന്ന് വീണ്ടും ദിലീപിന് സംഘടനയിൽ മടങ്ങി വരാനുള്ള സാഹചര്യം ഒരുങ്ങുകയായിരുന്നു. ഇതിനെതിരെ വനിത സംഘടനായായ ഡബ്ല്യൂസിസി രംഗത്തെത്തുകയും കടുത്ത ഭാഷയിൽ തന്നെ നിലപാട് വ്യക്തമാക്കുകയായിരുന്നു. ഇതിനു പിന്നാലെ അമ്മയിൽ വീണ്ടു പ്രശ്നങ്ങൾ രൂക്ഷമാകുകയായിരുന്നു. ദിലീപിന്റെ രാജി സിനിമ മേഖലയുടെ അകത്തും പുറത്തും പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. പരസിപരം വിരുദ്ധമായ കാര്യങ്ങളായിരുന്നു ഈ വിഷയത്തിൽ താരങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത്. ഇപ്പോഴിത ദിലീപിന്റെ രാജിയ കുറിച്ച് ജഗദീഷ് തുറന്നു പറയുകയാണ്. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

    നടൻ  അർജുൻ ജയിലിലേയ്ക്ക്!! ചാർജ് ചെയ്തിരിക്കുന്നത് 354, 354 എ, 509  വകുപ്പുകൾ,   രണ്ടു വർഷം വരെ അകത്തു കിടക്കം, അറസ്റ്റ് ഉടൻനടൻ അർജുൻ ജയിലിലേയ്ക്ക്!! ചാർജ് ചെയ്തിരിക്കുന്നത് 354, 354 എ, 509 വകുപ്പുകൾ, രണ്ടു വർഷം വരെ അകത്തു കിടക്കം, അറസ്റ്റ് ഉടൻ

     മോഹൻലാൽ രാജി ആവശ്യപ്പെട്ടു

    മോഹൻലാൽ രാജി ആവശ്യപ്പെട്ടു

    അമ്മയിൽ നിന്നുള്ള ദിലീപിന്റെ രാജി സമൂഹത്തിൽ ഏറെ ചർച്ച ചെയ്ത വിഷയമായിരുന്നു. അമ്മ പ്രസിഡന്റ് മോഹൻലാലാണ് ദിലീപിന്റെ രാജി വിവരം പുറത്തു വിട്ടത്. താൻ ദിലീപിനോട് രാജി ചോദിച്ചതിനെ തുടർന്നാണ് നടൻ രാജി നൽകിയതെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഡബ്ല്യൂസിസി അംഗങ്ങൾ മാധ്യമങ്ങളെ കണ്ടതിനു ശേഷമാണ് ദിലീപിന്റെ രാജി പുറത്തു വരുന്നത്. പിന്നീട് അമ്മ ചേർന്ന് എക്സിക്യൂട്ടീവ് യോഗത്തിനു ശേഷം ദിലീപിന്റെ രാജിയെ കുറിച്ച് അദ്ദേഹം പ്രതികരിക്കുകയും ചെയ്തു.

     സ്വന്തം ഇഷ്ടപ്രകാരമുള്ള രാജി

    സ്വന്തം ഇഷ്ടപ്രകാരമുള്ള രാജി

    എന്നാൽ മോഹൻലാലിന്റെ വാദത്തെ ഖണ്ഡിക്കും വിധത്തിലുള്ള മറുപടിയുമായി ദിലീപ് രംഗത്തെത്തിയിരുന്നു. തന്നോട് ആരും രാജി ആവശ്യപ്പെട്ടിട്ടില്ല. താൻ രാജികത്ത് സമർപ്പിക്കുകയായിരുന്നു എന്ന് ദിലീപ് പറഞ്ഞു. തന്റെ പേരിൽ സംഘടനയിൽ ഒരു ഭിന്നിപ്പ് വരാതിരിക്കാൻ വേണ്ടിയാണ് രാജി നൽകിയതെന്നും ദിലീപ് പറഞ്ഞു. കൂടാതെ രാജി കത്തിന്റെ കോപ്പിയും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു.

    ദീലീപിനെ പുറത്താക്കി

    ദീലീപിനെ പുറത്താക്കി

    എന്നാൽ ദിലീപിന്റെ വാദത്തെ എതിർക്കും വിധത്തിലാണ് ജഗദീഷ്. കൊച്ചി ടൈസിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. മോഹൻലാൽ കുറ്റാരോപിതനായ നടനിൽ നിന്ന് രാജി ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് നടൻ രാജികത്ത് നൽകുകയായിരുന്നു. ഇതാണ് ഈ വിഷയത്തിൽ സംഘടനയ്ക്ക് പറയാനുള്ളതെന്നും ജഗദീഷ് അഭിമുഖത്തിൽ പറഞ്ഞു. ഈ വിഷയം ഇതോടെ അവസാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

     ദിലീപിന്റെ രാജിയിൽ വിവാദം

    ദിലീപിന്റെ രാജിയിൽ വിവാദം

    ദിലീപിന്റെ രാജി വിഷയം ആശങ്ക സൃഷ്ടിച്ചിരുന്നു. ഒരു വിഷയത്തിൽ രണ്ട് അഭിപ്രായങ്ങളായിരുന്നു ഉയർന്നു വന്നത്. രാജി മോഹൻലാൽ ആവശ്യപ്പെട്ടു എന്നു പറയുമ്പോൾ, തന്റെ സ്വന്ത ഇഷ്ടപ്രകാരം രാജി കത്ത് നൽകുകയായിരുന്നു എന്നാണ് ദിലീപ് പറഞ്ഞത്. ഇത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ദീലീപ് അമ്മയ്ക്ക് നൽകിയ രാജി കത്ത് ഫേസ്ബുക്ക് പോസ്റ്റ് ചെയ്തു കൊണ്ടാണ് രാജിയെ കുറിച്ച് പറഞ്ഞത്. മോഹൻലാലുമായി വിശദമായ ചർച്ചയ്ക്കെടുവിലാണ് താൻ രാജി കത്ത് നൽകിയത്. തന്നോട് ആരും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും ദിലീപ് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ജഗദീഷിന്റെ വെളിപ്പെടുത്തൽ ഇതിനു വിപരീതമാണ്. ഇത് വീണ്ടും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

    ഡബ്ല്യൂസിസിയുടെ ഇടപെടൽ

    ഡബ്ല്യൂസിസിയുടെ ഇടപെടൽ

    നടന്‍ ദിലീപിനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വനിത സംഘടനയായ ഡബ്ല്യൂസിസി അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. ദിലീപിനെ സംഘടനയുല്‍ നിന്ന് പുറത്താക്കണമെന്ന് നടിമാര്‍ ഒന്നടങ്കമുള്ല ആവശ്യം. എന്നാല്‍ ഇത് ആദ്യം ഉള്‍ക്കൊള്ളാന്‍ താരസംഘടന തയ്യാറായിരുന്നില്ല. ദീപിനെ പുറത്താക്കില്ലെന്ന് അമ്മ അംഗങ്ങള്‍ ഓരേ ശബ്ദത്തില്‍ പറഞ്ഞു. എന്നാല്‍ ഡബ്ല്യൂസിസി നിലപാട് കടിപ്പിച്ചതോടെ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു.

    English summary
    Dileep has been expelled, that's our final word on the matter: Jagadish
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X