അവതാരം സൂപ്പര്‍ഹിറ്റാകുമോ?
ദിലീപ്-ജോഷി ടീമിന്റെ പുത്തന്‍ ചിത്രം അവതാരം ഓഗസ്റ്റ് ഒന്നിന് തിയേറ്ററുകളിലെത്തുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ജോഷിയും ദിലീപും ഒന്നിയ്ക്കുന്ന ചിത്രത്തിന് വ്യാസന്‍ എടവനക്കാടാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണ-സിബി കെ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മമ്മൂട്ടി നായകനായ സൈന്യമെന്ന ചിത്രത്തില്‍ ജോഷിയുടെ അസിസ്റ്റന്റ് ഡയറക്ടറായി ജോലിചെയ്തിട്ടുണ്ട് ദിലീപ്. പിന്നീട് ദിലീപിനെ നായകനാക്കി റണ്‍വേ, ലയണ്‍ പോലുള്ള ഹിറ്റ് ചിത്രങ്ങള്‍ ജോഷി ഒരുക്കി. പുത്തന്‍ ചിത്രമായ അവതാരവും സൂപ്പര്‍ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് ഇരുവരും.

ജോഷിയുമായി വളരെക്കാലത്തെ ബന്ധമുള്ളതുകൊണ്ടുതന്നെ അവതാരത്തിന്റെ ഷൂട്ടിങ് സെറ്റ് ഒരു സെറ്റായി തനിയ്ക്ക് ഫീല്‍ ചെയ്തിരുന്നില്ലെന്ന് ദിലീപ് പറയുന്നു. അവതാരത്തിന്റെ സെറ്റ് ഒരു സെറ്റാണെന്നോ ഞാന്‍ ചിത്രത്തിലെ ഹീറോയാണെന്നോ ഒന്നും ഷൂട്ടിങ് സമയത്ത് തോന്നിയിരുന്നില്ല. സ്വന്തം വീടുപോയെയായിരുന്നു ഞാന്‍ സെറ്റില്‍ ഇടപഴകിയിരുന്നു, അത്തരമൊരു അന്തരീക്ഷമായിരുന്നു അവിടെ- ദിലീപ് പറയുന്നു.
അവതാരം തീര്‍ത്തും യാഥാര്‍ത്ഥ്യ സ്വഭാവമുള്ള കുടുംബപ്രേക്ഷകരുടെ ഉദ്ദേശിച്ചുകൊണ്ടുള്ള ത്രില്ലറാണെന്ന് ദിലീപ് പറയുന്നു. ഇടുക്കിയിലെ ഒരു ഗ്രാമത്തില്‍ നിന്നും നഗരത്തിലെത്തുന്ന മാധവന്‍ മഹാദേവന്‍ എന്ന എഞ്ചിനീയറിങ് ബിരുദധാരിയുടെ കഥയാണ് അവതാരം. ലക്ഷ്മി മേനോനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.


Click it and Unblock the Notifications











