ദിലീപ്, നന്മ പൂക്കുന്ന മരം
കഷ്ടപ്പാടിലായപ്പോള്‍ സഹായിക്കാനുണ്ടായ വ്യക്തിയെക്കുറിച്ചു പറയുമ്പോള്‍ മലയാള സിനിമയിലെ എല്ലാവരും പറയുന്നൊരു പേരുണ്ട്. അത് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെയോ മമ്മൂട്ടിയുടെയോ അല്ല. ദിലീപിന്റെയാണ്. അടുത്തിടെ നടന്‍ കൊല്ലം തുളസി അഭിമുഖത്തില്‍ പറഞ്ഞിരുന്നത് തന്നെ സഹായിക്കാന്‍ തയാറായത് ദിലീപായിരുന്നുവെന്നാണ്. ജഗതി ശ്രീകുമാറിന്റെ കുടുംബം പറഞ്ഞിരുന്നത് തങ്ങളെ എപ്പോഴും വിളിക്കാറുള്ളത് ദിപീലാണെന്നാണ്. ഇപ്പോഴിതാ കെ പി എ സി ലളിതയും പറയുന്നു തന്നെ സഹായിച്ച പ്രധാനി ദിലീപാണെന്ന്.
ലളിതയുടെ ഭര്‍ത്താവ് സംവിധായകന്‍ ഭരതന്‍ മരിക്കുമ്പോള്‍ ഏകദേശം ഒരു കോടിരൂപ കടം വരുത്തിയിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ ആ കടം വീട്ടാനുള്ള ചുമതല ലളിതയുടെയാതി. വിവാഹം കഴിക്കാന്‍ പ്രായമായ മകളും മകനും മാത്രമേയുണ്ടായിരുന്നു. കടം കാരണം മദ്രാസിലെ വീടെല്ലാം വിറ്റിരുന്നു. അങ്ങെയിരിക്കുമ്പോള്‍ ദിലീപാണ് സഹായവുമായി വന്നതെന്ന് ലളിത പറയുന്നു. അന്ന് മഞ്ജുവാര്യരാണെത്രെ പണം കൊണ്ടുവരുന്ന കാര്യം സൂചിപ്പിച്ചത്. ലളിതേച്ചിക്കു പണത്തിന്റെ ആവശ്യമുണ്ടെന്ന് ദിലീപേട്ടന്‍ പറഞ്ഞിരുന്നു. അതുകൊടുത്തയച്ചിട്ടുണ്ടെന്ന് മഞ്ജുവാണു വിളിച്ചുപറഞ്ഞത്. ദിലീപ് വന്ന വഴി മറക്കാത്തവനാണെന്നാണ് ലളിത പറയുന്നത്.

ലളിതയുടെ മകളുടെ വിവാഹത്തിനു സഹായിച്ചത് നടനും സംവിധായകനുമായ ലാല്‍ ആയിരുന്നു. അതുപോലെ ഫാസിലും ജയരാജും സഹായിച്ചതായി അവര്‍ പറയുന്നു.
മലയാളത്തിലെ ഒട്ടു മിക്ക താരങ്ങളെയും ദിലീപ് സഹായിച്ചിട്ടുണ്ട്. കൊല്ലം തുളസിക്ക് കാന്‍സര്‍ വന്ന് ബുദ്ധിമുട്ടുന്ന സമയം. സിനിമയില്ല. ഉറ്റവരും ഉപേക്ഷിച്ചു. അന്നേരം ദിലീപാണ് വിളിച്ച് ചെറിയൊരു റോളിനു വലിയ തുക നല്‍കി സഹായിച്ചത്.
നടി ശാന്തകുമാരി വീടില്ലാതെ ഹോസറ്റലിലായിരുന്നു താമസിച്ചിരുന്നത്. അവര്‍ക്ക് സ്വന്തം വീടെന്ന സ്വപ്‌നം സഫലമാക്കികൊടുത്തതും ദിലീപ് തന്നെ. അശരണരായ താരങ്ങള്‍ക്ക് അന്ത്യകാലത്ത് ജീവിക്കാന്‍ വീടെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാനുള്ള ശ്രമത്തിലാണ് ദിലീപിപ്പോള്‍.


Click it and Unblock the Notifications