ദിലീപിന്റെ നായികയുടെ മനോഹര നൃത്തം! വൈറലായി ലക്ഷ്മി മേനോന്റെ ഡാന്‍സ് വീഡിയോ
വിനയന്‍ സംവിധാനം ചെയ്ത രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് ലക്ഷ്മി മേനോന്‍. അരങ്ങേറ്റ ചിത്രത്തിന് പിന്നാലെ തമിഴിലാണ് നടി കൂടുതല്‍ തിളങ്ങിയത്. ശശികുമാര്‍ നായകനായ സുന്ദരപാണ്ഡ്യന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ലക്ഷ്മിയുടെ തമിഴ് അരങ്ങേറ്റം. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരവും ലക്ഷമി മേനോന് ലഭിച്ചിരുന്നു. തുടര്‍ന്ന് ദിലീപിന്റെ നായികയായി അവതാരം എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു.

സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് ലക്ഷ്മി മേനോന്‍. തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമൊക്കെ നടി പങ്കുവെക്കാറുണ്ട്. അതേസമയം ലക്ഷ്മി മേനോന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇത്തവണ തന്റെ ഒരു ഡാന്‍സ് വീഡിയോ ആണ് നടി പങ്കുവെച്ചിരിക്കുന്നത്.
ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ കുച്ചിപ്പുടി കളിക്കുന്ന ഒരു വീഡിയോ ആണ് ലക്ഷ്മി മേനോന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്. അഭിനയത്തിന് പുറമെ നൃത്ത രംഗത്തും തിളങ്ങിയ താരമാണ് ലക്ഷ്മി മേനോന്‍. തന്റെ നൃത്ത വീഡിയോകള്‍ മുന്‍പും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട് താരം. അതേസമയം തമിഴിലാണ് നടി തന്റെ കരിയറില്‍ കൂടുതല്‍ അഭിനയിച്ചിട്ടുളളത്. തമിഴില്‍ യുവതാരങ്ങളുടെയെല്ലാം സിനിമകളില്‍ നായികയായി ലക്ഷ്മി തിളങ്ങിയിരുന്നു.
കുംമ്കി, പാണ്ഡ്യനാട്. ജിഗര്‍തണ്ട, വേതാളം, മിരുതന്‍ തുടങ്ങിയവ ലക്ഷ്മി മേനോന്റെതായി തമിഴില്‍ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്. അതേസമയം തമിഴില്‍ രേക എന്ന ചിത്രമാണ് ലക്ഷമി മേനോന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. വിജയ് സേതുപതിയായിരുന്നു ചിത്രത്തിലെ നായകന്‍. തമിഴിലും മലയാളത്തിലുമായി പതിനഞ്ചിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുളള താരമാണ് ലക്ഷ്മി മേനോന്‍. അഭിനയത്തിന് പുറമെ പിന്നണി ഗായികയായും നടി തിളങ്ങിയിരുന്നു. ഒരു ഊര്‍ലെ രണ്ട് രാജ, സാഗസം, കുഴാമ്പി തുടങ്ങിയ സിനിമകളിലാണ് നടി പാട്ട് പാടിയിരുന്നത്.


Click it and Unblock the Notifications