»   » ദിലീപ് നായികമാരുടെ 'ലക്കി' നായകന്‍

ദിലീപ് നായികമാരുടെ 'ലക്കി' നായകന്‍

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ മികച്ച ജോഡികളാണ് ദിലീപും കാവ്യയുമെന്ന് മലയാളികള്‍ എന്നേ സമ്മതിച്ച കാര്യമാണ്. ഇവര്‍ ജോഡികളായെത്തിയ ചിത്രങ്ങളുടെയെല്ലാം വിജയത്തിന് പിന്നില്‍ ഇവര്‍ തമ്മിലുള്ള മികച്ച കെമിസ്ട്രിയും വലിയ ഘടകമായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ കാവ്യ-ദിലീപ് ജോഡിയെ മലയാളത്തില്‍ കാണാനില്ല. പകരം മിക്ക ചിത്രങ്ങളിലും ദിലീപിന് നായികയായി എത്തുന്നത് ഭാവനയാണ്. കാവ്യയുടെ കാര്യത്തിലാണെങ്കില്‍ പല നായകന്മാരാണ് പലചിത്രങ്ങളില്‍ കൂടെ അഭിനയിക്കുന്നത്.

ഒന്നിച്ചഭിനയിച്ച മിക്ക നടിമാരുമായും മികച്ച കെമിസ്ട്രി പങ്കിടാന്‍ കഴിഞ്ഞിട്ടുള്ള നടനാണ് ദിലീപ്. ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിച്ചാല്‍ സിനിമയില്‍ രക്ഷപ്പെടുമെന്നൊരു വിശ്വാസം തന്നെ യുവനടിമാര്‍ക്കിടയിലുണ്ടായിരുന്നു. കാവ്യ, മഞ്ജു വാര്യര്‍, നവ്യ നായര്‍ തുടങ്ങിയവരുടെ കരിയറിനെ ചൂണ്ടിക്കാട്ടിയാണ് പലപ്പോഴും പലരും ഇക്കാര്യം പറഞ്ഞിട്ടുള്ളത്. ഇതാ പലകാലങ്ങളില്‍ ദിലീപിന്റെ നായികമാരായ നടിമാര്‍

ദിലീപ് നായികമാരുടെ 'ലക്കി' നായകന്‍

കാര്‍ത്തിക മേനോന്‍ എന്ന ഭാവന ഇതിനകം അറുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡും ഭാവന സ്വന്തമാക്കിയിട്ടുണ്ട്. ദിലീപിന്റെ നായികയായി സിഐഡി മൂസയിലാണ് ഭാവന ആദ്യമായി അഭിനയിച്ചത്. പിന്നീട് ട്വന്റി ട്വന്റി, മേരിയ്ക്കുണ്ടൊരു കുഞ്ഞാട്, ചെസ്, തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ ഇവര്‍ ഒന്നിച്ചു. ഇപ്പോള്‍ ദിലീപിന്റെ സ്ഥിരം നായികയായി ഭാവനയാണ് അഭിനയിച്ചുവരുന്നത്

ദിലീപ് നായികമാരുടെ 'ലക്കി' നായകന്‍

മലയാളത്തിലെ മികച്ച താരജോഡികളായ ദിലീപും-കാവ്യയും ഈ വിശേഷണം സ്വന്തമാക്കിയത് ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ്. ഇതായിരുന്നു ഇവര്‍ തമ്മില്‍ ഒന്നിച്ച ആദ്യ ചിത്രം. നടിയെന്ന നിലയിലുള്ള കാവ്യയുടെ ഉയര്‍ച്ചയ്ക്ക് പിന്നില്‍ ദിലീപിന്റെ പരിശ്രമങ്ങള്‍ കൂടിയുണ്ടെന്നകാര്യം സിനിമാലോകത്തിന് അറിയാവുന്നതാണ്.

ദിലീപ് നായികമാരുടെ 'ലക്കി' നായകന്‍

ദിലീപുമായി നന്നേ ചേര്‍ന്നുപോകുന്ന നായിക നടിയായിരുന്നു നവ്യ നായര്‍. രണ്ട് വട്ടം മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ നവ്യയും ദിലീപും ആദ്യമായി ഒന്നിച്ച ചിത്രം ഇഷ്ടമായിരുന്നു. ഇത് നവ്യയുടെ അരങ്ങേറ്റചിത്രംകൂടിയായിരുന്നു. പിന്നീട് മഴത്തുള്ളിക്കിലുക്കം, കുഞ്ഞിക്കൂനന്‍, കല്യാണരാമന്‍, പാണ്ഡിപ്പട, ഗ്രാമഫോണ്‍ തുടങ്ങി പലചിത്രങ്ങളിലും ഇവര്‍ ഒന്നിച്ചു.

ദിലീപ് നായികമാരുടെ 'ലക്കി' നായകന്‍

നോട്ബുക്ക് എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയ റോമയും ദിലീപിന്റെ നായികയായിട്ടുണ്ട്. ജൂലൈ 4, കളേര്‍സ് തുടങ്ങിയ ചിത്രങ്ങളില്‍ റോമയായിരുന്നു ദിലീപിന്റെ നായിക.

ദിലീപ് നായികമാരുടെ 'ലക്കി' നായകന്‍

പ്രണയമണിത്തൂവല്‍ എന്ന ചിത്രത്തിലൂടെ നടിയായ ഗോപികയും ദിലീപിന്റെ മികച്ച നായികമാരില്‍ ഒരാളാണ്. പച്ചക്കുതിര, ചാന്തുപൊട്ട്, സ്വലേ തുടങ്ങിയ ചിത്രങ്ങളില്‍ ഇവര്‍ ഒന്നിച്ചു.

ദിലീപ് നായികമാരുടെ 'ലക്കി' നായകന്‍

ജോക്കര്‍ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായിട്ടായിരുന്നു അന്യഭാഷാനടിയായ മന്യ മലയാളത്തില്‍ അറങ്ങേറിയത്. പിന്നീട് കുഞ്ഞിക്കൂനനിലും ഇവര്‍ ഒന്നിച്ചു.

ദിലീപ് നായികമാരുടെ 'ലക്കി' നായകന്‍

2005ല്‍ മയൂഖമെന്ന ചിത്രത്തിലൂടെ അഭിനയം തുടങ്ങിയ മംമ്ത പാസഞ്ചര്‍, അരികെ, മൈ ബോസ് തുടങ്ങിയ ചിത്രങ്ങളില്‍ ദിലീപിന്റെ നായികയായി.

ദിലീപ് നായികമാരുടെ 'ലക്കി' നായകന്‍

ദിലീപിന്റെ നായികമാരില്‍ ഏറ്റവും പ്രായംകുറഞ്ഞനായികയാണ് സനുഷ. ബാലതാരമായി സീരിയലിലും സിനിമയിലും തിളങ്ങിയ സനുഷ നായികയായി മലയാളത്തില്‍ അഭിനയിച്ച ചിത്രമായ മരുമകനില്‍ ദിലീപായിരുന്നു നായകന്‍.

ദിലീപ് നായികമാരുടെ 'ലക്കി' നായകന്‍

സീരിയല്‍ രംഗത്തുനിന്നെത്തിയ നമിത പ്രമോദും ഇപ്പോള്‍ മലയാളത്തിലെ നായികമാരുടെ നിരയിലുണ്ട്. നമിത നായികയായി അഭിനയിച്ച ആദ്യ ചിത്രം പുതിയ തീരങ്ങള്‍ ആയിരുന്നു. രണ്ടാമത്തെ ചിത്രമായ സൗണ്ട ്‌തോമയില്‍ നമിതയുടെ നായകന്‍ ദിലീപായിരുന്നു.

ദിലീപ് നായികമാരുടെ 'ലക്കി' നായകന്‍

ജീവിതത്തിലും സിനിമയിലും ദിലീപിന്റെ മികച്ച നായികയാരാണെന്ന് ചോദിച്ചാല്‍ മഞ്ജുവാര്യര്‍ എന്ന ഒറ്റഉത്തരമേ അതിനുള്ളു. സല്ലാപമെന്ന ചിത്രം ഇവര്‍ രണ്ടുപേരുടെയും അഭിനയജീവതത്തില്‍ ബ്രേക്കായ ചിത്രമായിരുന്നു. തുടര്‍ന്ന് കുടമാറ്റം, ഈ പുഴയും കടന്ന് തുടങ്ങിയ ചിത്രങ്ങളില്‍ ഇവര്‍ ഒന്നിച്ചു.

English summary
Dileep is considered as lucky co-star by many of young actress in Malayalam. Prominent actress like Manju Warrier, Kavya Madhavan are stared their career with Dileep,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam