»   » ദിലീപ് സീരിയസാകുന്നു

ദിലീപ് സീരിയസാകുന്നു

Posted By:
Subscribe to Filmibeat Malayalam

ജയപ്രിയനായകന്‍ എന്ന വിശേഷണം മലയാളത്തില്‍ ഒരു താരത്തിന് മാത്രമുള്ളതാണ്, ദിലീപിന്, എത്ര ഗൗരവതരമായ കഥാപാത്രങ്ങളായി ദിലീപ് അഭിനയിച്ചാലും അതില്‍ കുട്ടികളെയും കുടുംബങ്ങളെയും രസിപ്പിക്കുന്ന കുറേകാര്യങ്ങളുമുണ്ടാകാറുണ്ട്. സിഐഡി മൂസയിലെ ഡിറ്റക്ടീവും, ഇന്‍സ്‌പെക്ടര്‍ ഗരുഡിലെ സിഐയും ലയണിലെ മന്ത്രിയുമെല്ലാം ഇത്തരത്തില്‍ ഏറെ രസകരമായ കഥാപാത്രങ്ങളായിരുന്നു.

എന്നാല്‍ ഇനി ഇത്തരം ചൊട്ടുവിദ്യകളും നര്‍മ്മത്തിന്റെ മേമ്പൊടിയുമൊന്നുമില്ലാതെ ദിലീപ് എത്തുകയാണ്. ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന ചിത്രത്തില്‍ ദിലീപ് അടിമുടി ഗൗരവതരമായ ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തില്‍ എത്താന്‍ പോവുകയാണ്. ദിലീപിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍ എന്ന് കേള്‍ക്കുമ്പോള്‍തന്നെ ശിക്കാരിശംഭു കഥകളിലേതുപോലുള്ള നര്‍മ്മമാണ് ആരുടെയും മനസിലെത്തുക. പക്ഷേ ഇത്തവണ ഇത്തരം വിദ്യകളൊന്നുമില്ലാതെ പക്കാ ഒരു ത്രില്ലറുമായിട്ടായിരിക്കും ദിലീപ് എത്തുകയെന്നാണ് അറിയുന്നത്.

ഉണ്ണികൃഷ്ണന്റെ ദിലീപ് ചിത്രത്തിന് പേരിട്ടിട്ടില്ല. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് സൂചന. ഷൂട്ടിങ് 2014ലായിരിക്കും തുടങ്ങുക. ഇപ്പോള്‍ മോഹന്‍ലാല്‍ നായകനാകുന്ന മിസ്റ്റര്‍ ഫ്രോഡ് എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് ഉണ്ണികൃഷ്ണന്‍. ഇതു കഴിഞ്ഞാലുടന്‍ ദിലീപ് ചിത്രം തുടങ്ങുമെന്നാണ് അറിയുന്നത്. എന്തായാലും ദിലീപിന്റെ കരിയറില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ പോന്നൊരു ചിത്രമായിരിക്കുമിതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

English summary
Actor Dileep to do the role of a serious ivestigation office in B Unnikrishnan's new thriller.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam