»   » ദിലീപിന് റോഷന്‍ ആന്‍ഡ്രൂസ് ചിത്രം

ദിലീപിന് റോഷന്‍ ആന്‍ഡ്രൂസ് ചിത്രം

Posted By:
Subscribe to Filmibeat Malayalam
Dileep
ഒടുവില്‍ ദിലീപ് റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ അഭിനയിയ്ക്കുന്നു. ബോബി സഞ്ജയിന്റെ തിരക്കഥയിലാണ് റോഷന്‍ ആന്‍ഡ്രൂസ് ദിലീപ് ചിത്രമൊരുക്കുന്നത്. ഇപ്പോള്‍ ചിത്രീകരണം പുരോഗമിയ്ക്കുന്ന മുംബൈ പൊലീസിന്റെ ജോലികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞ് അടുത്ത ചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യു വും കഴിഞ്ഞശേഷമാകും ദിലീപ് ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുക.

ദിലീപ് ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ ആയിരിയ്ക്കുമെന്നും തിരക്കഥ സംബന്ധിച്ച് ദിലീപുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞുവെന്നും സഞ്ജയ് പറഞ്ഞു.

അടുത്ത കാലത്ത് ഒരിന്റര്‍വ്യൂവില്‍ ന്യൂജനറേഷന്‍ സിനിമകളോട് തനിക്ക് താല്പര്യമില്ലെന്നും എന്നാല്‍ ഓരോ സിനിമയ്ക്കും പുതുമയാര്‍ന്ന പ്രമേയങ്ങളെ അടിസ്ഥാനമാക്കി തിരക്കഥയൊരുക്കുന്ന ബോബിസഞ്ജയ്മാരെ ഇഷ്ടമാണെന്നും ദിലീപ് പറഞ്ഞിരുന്നു. 'എന്റെ വീട് അപ്പൂന്റേം' എന്ന ചിത്രത്തിന് ശേഷം പൂര്‍ണ്ണമായും കുടുംബ പശ്ചാത്തലത്തില്‍ തങ്ങള്‍ ഒരുക്കുന്ന തിരക്കഥയാവും ഈ ചിത്രത്തിന്റേതെന്നും സഞ്ജയ് അഭിപ്രായപ്പെട്ടു.

ബോബിസഞ്ജയിന്റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കുന്ന 'ഹൗ ഓള്‍ഡ് ആര്‍ യൂ' ഒരു കോമഡി ചിത്രമാണ്, ഇത് നിര്‍മ്മിക്കുന്നത് ലിസ്റ്റിന്‍ സ്റ്റീഫനാണ്.

തങ്ങളുടെ പുതിയ ചിത്രമായ 'മുംബൈ പോലീസ്' സാധാരണ പോലീസ് കഥകള്‍ ഒരുക്കാറുള്ളതു പോലെ നിറയെ ആക്ഷന്‍ രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ടിപ്പിക്കല്‍ പോലീസ് സിനിമയല്ലെന്നും തികച്ചും പുതുമയാര്‍ന്ന ഒരു പരീക്ഷണ ചിത്രമാണെന്നും തങ്ങളുടെ മുന്‍ചിത്രങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിച്ചതു പോലെ ഈ ചിത്രവും തീര്‍ച്ചയായും പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുമെന്നാണ് പ്രതീക്ഷയെന്നും ബോബി-സഞ്ജയ്മാര്‍ അഭിപ്രായപ്പെട്ടു.

English summary
Dileep to act in Roshan Andrews film wich will be based on Bobby and Sanjay's script .
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam