ദിലീപ് സന്തോഷ് ശിവന്‍ ചിത്രത്തില്‍
കല്‍ക്കത്താ ന്യൂസ് പ്രതീക്ഷിച്ചതു പോലൊരു വിജയം ദിലീപിന് നല്‍കിയില്ല. എങ്കിലും തന്റെ കരിയറില്‍ വ്യത്യസ്തമായൊരു വേഷം മികവോടെ അഭിനയിച്ചുഫലിപ്പിക്കാനായെന്നതില്‍ ദിലീപിന് സംതൃപ്തിയുണ്ട്.
വ്യത്യസ്തമായ വേഷങ്ങളിലാണ് ഇപ്പോള്‍ ദിലീപിന്റെ നോട്ടം. അതുകൊണ്ടു തന്നെ സന്തോഷ് ശിവന്റെ ചിത്രത്തിലെ നായകവേഷം തേടിയെത്തിയപ്പോള്‍ ദിലീപിന് മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല.
സന്തോഷ് ശിവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തിലാണ് ദിലീപ് നായകനാവുന്നത്. മലയാളത്തില്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.
ലോകപ്രശസ്ത ഛായാഗ്രാഹകനാണെങ്കിലും സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത സിനിമകള്‍ക്ക് വലിയ ബോക്സോഫീസ് വിജയം കൈവരിക്കാനായിട്ടില്ല. സന്തോഷ് ശിവന്റെ അശോക അതിന്റെ നായകനും നിര്‍മാതാവുമായ ഷാറൂഖ് ഖാന്റെ കൈപൊള്ളിച്ച ചിത്രമാണ്. മലയാളത്തില്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത അനന്തഭദ്രമാകട്ടെ ഒരു മൂന്നാം കിട പൈങ്കിളി നോവലിന്റെ ദൃശ്യവത്കരണമായിരുന്നു.


Click it and Unblock the Notifications