പൊതുവേദിയില്‍ ആരാധകര്‍ക്കുമുന്നില്‍ വിക്കന്‍ വക്കീലായി ദിലീപ്! വൈറലായി വീഡിയോ കാണൂ

By Midhun Raj

ജനപ്രിയ നായകന്‍ ദിലീപിന്റെ കോടതി സമക്ഷം ബാലന്‍ വക്കീല്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചിത്രത്തിന് റിലീസ് ദിനം മുതല്‍ മികച്ച സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. കമ്മാര സംഭവത്തിനു ശേഷമുളള ദിലീപ് ചിത്രത്തെ ആഘോഷങ്ങളോടെയായിരുന്നു ആരാധകര്‍ വരവേറ്റിരുന്നത്.

മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് ബാലന്‍ വക്കീല്‍ മുന്നേറുന്നത്. വിക്കന്‍ വക്കീലായി ദിലീപ് എത്തിയ ചിത്രം ഒരു കംപ്ലീറ്റ് മാസ് എന്റര്‍ടെയ്‌നര്‍ തന്നെയായിരുന്നു. മുന്‍ ചിത്രത്തില്‍ നിന്നും ട്രാക്ക് മാറ്റിപിടിച്ചായിരുന്നു ബി ഉണ്ണികൃഷ്ണന്‍ ഇത്തവണ എത്തിയിരുന്നത്. അടുത്തിടെ ബാലന്‍ വക്കീലിന്റെ വിജയമാഘോഷിക്കാനായി ദിലീപ് പൊതു വേദിയില്‍ എത്തിയത് ശ്രദ്ധേയമായി മാറിയിരുന്നു.

ബാലന്‍ വക്കീലിന്റെ ജൈത്രയാത്ര

ബാലന്‍ വക്കീലിന്റെ ജൈത്രയാത്ര

തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടികൊണ്ടാണ് ദിലീപിന്റെ കോടതി സമക്ഷം ബാലന്‍ വക്കീല്‍ പ്രദര്‍ശനം തുടരുന്നത്. ദിലീപ് നായകവേഷത്തില്‍ എത്തിയ ചിത്രത്തില്‍ മംമ്താ മോഹന്‍ദാസായിരുന്നു നായിക. 2 കണ്‍ട്രീസിന്റെ വിജയത്തിനു ശേഷമായിരുന്നു ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചിരുന്നത്. ബാലന്‍ വക്കീലിന്റെ വിജയത്തോടെ ഹാട്രിക്ക് ഹിറ്റാണ് ഈ കൂട്ടുകെട്ട് സ്വന്തമാക്കിയിരിക്കുന്നത്. മംമ്തയെ കൂടാതെ സിദ്ധിഖ്,സുരാജ് വെഞ്ഞാറമൂട്,അജു വര്‍ഗീസ് തുടങ്ങിയവരുടെ പ്രകടനങ്ങള്‍ക്കും നിറഞ്ഞ കൈയ്യടിയായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്.

ദിലീപിന്റെ മറ്റൊരു ശ്രദ്ധേയ കഥാപാത്രം

ദിലീപിന്റെ മറ്റൊരു ശ്രദ്ധേയ കഥാപാത്രം

ഫെബ്രുവരി 21നായിരുന്നു ദിലീപിന്റെ കോടതി സമക്ഷം ബാലന്‍ വക്കീല്‍ തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ദിലീപ് വിക്കന്‍ വക്കീലായി എത്തിയ ചിത്രത്തില്‍ തെന്നിന്ത്യന്‍ താരസുന്ദരി പ്രിയ ആനന്ദും എത്തിയിരുന്നു. കരിയറില്‍ ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങള്‍ അവതരിപ്പിച്ച ദിലീപിന്റെ മറ്റൊരു ശ്രദ്ധേയ കഥാപാത്രമായി മാറിയിരുന്നു ബാലന്‍ വക്കീല്‍.ബോളിവുഡിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ വിയാകോം 18നാണ് സിനിമ നിര്‍മ്മിച്ചിരുന്നത്.

സിനിമയുടെ വിജയാഘോഷത്തിനായി

സിനിമയുടെ വിജയാഘോഷത്തിനായി

അടുത്തിടെ സിനിമയുടെ വിജയാഘോഷത്തിനായി ദീലിപ് തിരുവന്തപുരത്ത് എത്തിയപ്പോള്‍ ആരാധകര്‍ അത് ആഘോഷിച്ചിരുന്നു. നിരവധി ആളുകള്‍ ജനപ്രിയ നായകനെ കാണാനായി തലസ്ഥാന നഗരിയില്‍ എത്തിയിരുന്നു. തിരുവനന്തപുരത്തെ വിവിധ തിയ്യേറ്ററുകളിലായിട്ടാണ് ദിലീപും സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും സന്ദര്‍ശനം നടത്തിയിരുന്നത്.

ബാലന്‍ വക്കീലിന്റെ ഡയലോഗിലൂടെയും

ബാലന്‍ വക്കീലിന്റെ ഡയലോഗിലൂടെയും

സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച ദിലീപ് ചിത്രത്തിലെ കഥാപാത്രമായ ബാലന്‍ വക്കീലിന്റെ ഡയലോഗിലൂടെയും ആരാധകരെ കൈയ്യിലെടുത്തിരുന്നു. ആരാധകര്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവിട്ടതിനൊപ്പം എല്ലാവര്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാനും താരം സമയം കണ്ടെത്തിയിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഒരു പൊതുവേദിയില്‍ ഇത്തരത്തില്‍ ദിലീപ് എത്തിയിരുന്നത്. ഗംഭീര സ്വീകരണമാണ് തലസ്ഥാന നഗരിയിലും ദിലീപിന്റെ കോടതി സമക്ഷം ബാലന്‍ വക്കീലിന് ലഭിക്കുന്നത്.

കുടുംബ പ്രേക്ഷകരുടെ പിന്തുണ

കുടുംബ പ്രേക്ഷകരുടെ പിന്തുണ

ആരാധകര്‍ക്കൊപ്പം കുടുംബ പ്രേക്ഷകരുടെയും പിന്തുണകൊണ്ടാണ് സിനിമ മുന്നറികൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം തന്നെ സിനിമ ഇപ്പോഴും ഹൗസ്ഫുളായിട്ടാണ് പ്രദര്‍ശനം തുടരുന്നത്. ദിലീപിനൊപ്പം മികച്ച പ്രേക്ഷക പ്രശംസകള്‍ നേടിയ കഥാപാത്രമായിരുന്നു സിദ്ധിഖിന്റെ അച്ഛന്‍ റോള്‍. സിനിമയില്‍ ഉടനീളം പൊട്ടിച്ചിരിപ്പിക്കുന്ന ഒരു കഥാപാത്രമാണ് സിദ്ധിഖിന്റെതൈന്ന് പ്രേക്ഷക പ്രതികരണങ്ങള്‍ വന്നിരുന്നു. ഹാസ്യത്തിനൊപ്പം ഒരു മാസ് എന്റര്‍ടെയ്നറിനു വേണ്ട എല്ലാ ഘടകങ്ങളും ചിത്രത്തിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

വീഡിയോ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X