വിനോദ്‌ വിജയന്റെ ചിത്രത്തില്‍ ദിലീപ്‌
ഒരു കാര്യമുറപ്പാണ് ഇനി വരാനിരിയ്ക്കുന്നത് ദിലീപ് ചിത്രങ്ങളുടെ പ്രളയമാണ്. ഒന്നും രണ്ടുമല്ല എട്ടോളം ചിത്രങ്ങളാണ് ദിലീപിനെ നായകനാക്കി കൊണ്ട് അണിയറയില് ഒരുങ്ങുന്നത്.
കഴിഞ്ഞ ഒന്നര വര്ഷത്തോളമായി ട്വന്റി20 നിര്മാണവുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്ന ദിലീപ് അതിന്റെ ക്ഷീണം തീര്ക്കാനുള്ള ശ്രമത്തിലാണെന്ന് ചുരുക്കം.
മലയാളത്തിലെ മൂന്നാമത്തെ വില കൂടിയ താരമായിരുന്നിട്ടും ഒറ്റച്ചിത്രം പോലും ദിലീപിന്റേതായി കഴിഞ്ഞ ആറു മാസത്തിനുള്ളില് തിയറ്ററുകളിലെത്തിയിട്ടില്ല.
ദിലീപിന്റെ ഡേറ്റിന് വേണ്ടി പിടിവലി കൂടുന്നവര് ചില്ലറക്കാരൊന്നുമല്ല.ഫാസില്, സിദ്ദിഖ്, റോഷന് ആന്ഡ്രൂസ് ദീപു...എന്നിങ്ങനെ ആ നിര നീളുകയാണ്.
അക്കൂട്ടത്തിലേക്ക് ഇപ്പോള് ഒരാള് കൂടി ചേരുകയാണ്. ക്വട്ടേഷന്, റെഡ് സല്യൂട്ട് എന്നീ ചിത്രങ്ങള് സംവിധാനം ചെയ്ത വിനോദ് വിജയനാണ് ദീലിപിനെ നായകനാക്കി ചിത്രമെടുക്കാന് ഒരുങ്ങുന്നത്.
എംഎച്ച്എം ക്രിയേഷന്സിന്റെ ബാനറില് നൗഷാദ് നിര്മ്മിയ്ക്കുന്ന ഇനിയും പേരിടാത്ത ഈ ചിത്രം കോമഡിയും ആക്ഷനും സെന്റിമെന്സും എല്ലാം ഒത്തു ചേര്ന്ന ടിപ്പിക്കല് ദിലീപ് ചിത്രം തന്നെയായിരിക്കും.
ദിലീപിന് പുറമെ മലയാള സിനിമയില് ഹാസ്യരംഗം അടക്കിവാഴുന്ന സലീം കുമാര്, സുരാജ് വെഞ്ഞാറമ്മൂട്, കൊച്ചിന് ഹനീഫ, ഹരിശ്രീ അശോകന് എന്നിവരും ചിത്രത്തിലുണ്ടാകും. ചിത്രത്തിന് വേണ്ടി വയലാര് ശരത്ചന്ദ്ര വര്മ്മ ഒരുക്കുന്ന ഗാനങ്ങള്ക്ക് ഈണം പകരുന്നത് രാഹുല് ഹരാജാണ്.
ബന്ധപ്പെട്ട വാര്ത്തകള്


Click it and Unblock the Notifications