ചോദ്യം ചെയ്യലിലും ആരോപണങ്ങള്‍ക്കിടയിലും ദിലീപ് നിര്‍മ്മാതാവിനെ ചതിച്ചില്ല!! പറഞ്ഞ ഡേറ്റില്‍ റിലീസ്
ദിലീപ് നായകനായി എത്തുന്ന രാമലീല ഷൂട്ടിങ് പൂര്‍ത്തിയായി റിലീസിനൊരുങ്ങുകയാണ്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാകാത്തതാണ് ചിത്രത്തിന്റെ റിലീസ് നീട്ടി വെച്ചതായി കഴിഞ്ഞ ദിവസം അറിയിച്ചത്.
ദിലീപ് നായകനായി എത്തുന്ന രാമലീല ഷൂട്ടിങ് പൂര്‍ത്തിയായി റിലീസിനൊരുങ്ങുകയാണ്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാകാത്തതാണ് ചിത്രത്തിന്റെ റിലീസ് നീട്ടി വെച്ചതായി കഴിഞ്ഞ ദിവസം അറിയിച്ചത്. ജൂലൈ ഏഴിന് രാമലീല തിയേറ്റുകളില്‍ എത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. പണികള്‍ പൂര്‍ത്തിയായി ചിത്രം ജൂലൈ 21ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുകളുകുപാടം അറിയിച്ചു.
ചിത്രത്തിലെ ഡബ്ബിങ് പൂര്‍ത്തിയാകാത്തതാണ് ചിത്രത്തിന്റെ റിലീസ് നീളുന്നതെന്നായിരുന്നു നിര്‍മ്മാതാവ് പറഞ്ഞത്. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ആരോപണവും ചോദ്യം ചെയ്യലുമായി പ്രശ്‌നങ്ങള്‍ തലയ്ക്ക് മുകളില്‍ നില്‍ക്കുമ്പോള്‍ ദിലീപ് രാമലീലയുടെ ഡബ്ബിങ് പൂര്‍ത്തിയാകനായി കൊച്ചി സ്റ്റുഡിയോയില്‍ എത്തി.

തിങ്കളാഴ്ച വൈകിട്ടാണ് ചിത്രത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയായത്. ഡബ്ബിങിന് ശേഷം രാത്രി ദിലീപ് ഫേസ്ബുക്ക് ലൈവില്‍ വരാന്‍ ആലോചിച്ചിരുന്നുവെങ്കിലും പിന്നീട് അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
നവാഗതനായ അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിലവിലെ ദിലീപിന്റെ പ്രശ്‌നങ്ങള്‍ ചിത്രത്തെ പ്രതിസന്ധിയിലാക്കുമെന്ന ആരോപണങ്ങള്‍ വന്നിരുന്നുവെങ്കിലും സിനിമ നന്നായാല്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് നിര്‍മ്മാതാവ് പറഞ്ഞത്.


Click it and Unblock the Notifications