»   » വിവാഹ ശേഷമുള്ള ആദ്യ ഓണത്തിന് കാവ്യയ്‌ക്കൊപ്പമില്ലാതെ ദിലീപ്, ജാമ്യമില്ല..ജയിലില്‍ തുടരും

വിവാഹ ശേഷമുള്ള ആദ്യ ഓണത്തിന് കാവ്യയ്‌ക്കൊപ്പമില്ലാതെ ദിലീപ്, ജാമ്യമില്ല..ജയിലില്‍ തുടരും

Posted By: Nihara
Subscribe to Filmibeat Malayalam
ജാമ്യമില്ല, ദിലീപിന്റെ ഓണം ജയിലില്‍ | Filmibeat Malayalam

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല. ചൊവ്വാഴ്ച താരത്തിന് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകരും കുടുംബാംഗങ്ങളും. എന്നാല്‍ ഇവരുടെ പ്രതീക്ഷകള്‍ അസ്ഥാനത്താക്കുന്ന വിധിയാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്.

മീനാക്ഷിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി കാവ്യാ മാധവന്‍ കൂടെ നിന്നു...ആരുടെ മുന്നിലും തോല്‍ക്കാത്ത മകള്‍

അജിത്തിനു വല്ലതും പറ്റിയാല്‍ നോക്കി നിക്കാന്‍ വിജയ്ക്ക് കഴിയുമോ?? ട്വിറ്ററില്‍ പൊങ്കാല

ദിലീപും കാവ്യയും വിവാഹിതരായതിന് ശേഷമുള്ള ആദ്യത്തെ ഓണമാണ് വരാന്‍ പോകുന്നത്. നവംബര്‍ 25 നായിരുന്നു ഇവര്‍ വിവാഹത്തിലൂടെ ഒന്നിച്ചത്. വിവാഹ ശേഷമുള്ള ആദ്യ ഓണത്തിന് കാവ്യയ്‌ക്കൊപ്പം ദിലീപ് എത്തില്ലെന്ന വാര്‍ത്തയാണ് പുറത്തുവന്നിട്ടുള്ളത്. കാവ്യാ മാധവനും മീനാക്ഷിക്കുമൊപ്പം ഓണം ആഘോഷിക്കാന്‍ താരത്തിന് കഴിയുമോയെന്ന ആശങ്കയായിരുന്നു മണിക്കൂറുകള്‍ക്ക് മുന്‍പ് വരെ നില നിന്നിരുന്നത്.

ഗോസിപ്പുകള്‍ യാഥാര്‍ത്ഥ്യമാക്കിയ വിവാഹം

ആദ്യ ഭാര്യയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദിലീപ് രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചത്. ദിലീപും കാവ്യാ മാധനവും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതൊക്കെ ഗോസിപ്പാണെന്ന് പറഞ്ഞ് തള്ളുകയായിരുന്നു ഇരുവരും.

പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഇരുവരും ഒന്നിച്ചു

അടുത്ത സുഹൃത്തുക്കള്‍ പോലും വിവാഹത്തെക്കുറിച്ച് അറിഞ്ഞത് മുഹൂര്‍ത്തത്തിനു മുന്‍പുള്ള മണിക്കൂറിലായിരുന്നു. താന്‍ കാരണം ബലിയാടാക്കപ്പെട്ട ആളെ ത്‌ന്നെ ജീവിതസഖിയാക്കുന്നുവെന്നായിരുന്നു വിവാഹ സമയത്ത് ദിലീപ് പ്രതികരിച്ചത്.

വിവാഹ ശേഷമുള്ള ആദ്യത്തെ ഓണം

സിനിമാ ലോകത്തെയും ആരാധകരെയും ഞെട്ടിച്ച് പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഒരുമിച്ച ദിലീപും കാവ്യാ മാധവനും വിവാഹിതരായതിന് ശേഷമുള്ള ആദ്യത്തെ ഓണമാണ് കടന്നു വരുന്നത്.

ഭാര്യയ്ക്കും മകള്‍ക്കും ഒപ്പം ആഘോഷിക്കാന്‍ കഴിയില്ല

യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിന് ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിക്കുമോ എന്നതിനെ ആശ്രയിച്ചാണ് ഇവരുടെ ഓണാഘോഷവും. ജാമ്യം ലഭിക്കാത്തതിനെത്തുടര്‍ന്ന് താരം ജയിലിനുള്ളില്‍ത്തന്നെ കഴിയേണ്ടി വരുന്ന അവസ്ഥയാണ്.

ദിലീപിന് പങ്കില്ലെന്ന് ആരാധകര്‍

നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയതപ്പോള്‍ പ്രേക്ഷകര്‍ ഒന്നടങ്കം ഞെട്ടിയിരുന്നു. കുട്ടികള്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും ഏരെ പ്രിയപ്പെട്ട താരത്തിന് ഇത്തരത്തിലൊരു പ്രവര്‍ത്തി ചെയ്യാന്‍ കഴിയില്ലെന്ന് അവര്‍ വ്യക്തമാക്കുന്നു.

ദിലീപിന്റെ തിരിച്ചു വരവ് കാത്ത് ആരാധകര്‍

നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ദിലീപിന്റെ തിരിച്ചു വരവിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ജാമ്യ ഹര്‍ജി കോടതി പരിശോധിക്കുന്നത്.

പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരണം

ജയിലില്‍ നിന്നും പുറത്തിറങ്ങി പൂര്‍വ്വാധികം ശക്തിയോടെ സിനിമയിലേക്ക് ദിലീപ് തിരിച്ചു വരുന്നതിനായാണ് താരത്തെ ഇഷ്ടപ്പെടുന്നവര്‍ കാത്തിരിക്കുന്നത്. തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നില്‍ ജീവിച്ചു കാണിച്ചു കൊടുക്കാനാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.

ദിലീപിന്റെ തീരുമാനം ശരിയായിരുന്നുവെന്ന് ആരാധകര്‍

കാവ്യാ മാധവനും മീനാക്ഷിയും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത് തെറ്റാണെന്ന് ദിലീപ് തന്നെ തെളിയിച്ചു. കാവ്യയോടൊപ്പം സന്തോഷവതിയായി നില്‍ക്കുന്ന മീനാക്ഷിയുടെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് പാപ്പരാസികള്‍ പ്രചാരണം നിര്‍ത്തിയത്.

മീനാക്ഷിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി കാവ്യാ മാധവന്‍

ആരോപണ വിധേയനായി ദിലീപ് ജയിലിലായപ്പോള്‍ ദിലീപിന്റെ കുടുംബം ആകെ തകര്‍ന്നു പോയിരുന്നു. പ്രേക്ഷകരെയും ഇത് ഏറെ വിഷമിപ്പിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു അവസ്ഥയില്‍ മീനാക്ഷിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി കാവ്യാ മാധവന്‍ കൂടെ നിന്നുവെന്ന് കുറിപ്പില്‍ പറയുന്നു.

കാത്തിരിപ്പ് തുടരും

ദിലീപ് പുറത്തിറങ്ങുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പ് ഇനിയും നീളും. ചൊവ്വാഴ്ച പരിഗണിച്ച ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. ഇത് മൂന്നാം തവണയാണ് താരത്തിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളുന്നത്.

English summary
Dileep din't get bail as his first Onam after marriage is in jail.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam